ഉരുളക്കിഴങ്ങ്

വെള്ളിച്ചിരങ്ങ്

Helminthosporium solani

കുമിൾ

5 mins to read

ചുരുക്കത്തിൽ

  • തവിട്ടു നിറമുള്ള വ്യക്തമായ അരികുകളോടെ വെള്ളി നിറമാര്‍ന്ന വടുക്കള്‍ കിഴങ്ങുകളില്‍ പ്രത്യക്ഷപ്പെടുന്നു.
  • കഴുകാത്ത ഉരുളക്കിഴങ്ങില്‍ ഈ ലക്ഷണങ്ങള്‍ കാണാന്‍ പ്രയാസമാണ്.
  • വിവിധ ഉരുളക്കിഴങ്ങുകളുടെ പുറംതൊലി വിഭിന്നമായതിനാല്‍ വടുക്കളും വ്യത്യാസപ്പെട്ടിരിക്കും.
  • മറ്റു രോഗാണുക്കള്‍ മൂലം രണ്ടാം ഘട്ട അണുബാധയും ഉണ്ടായേക്കാം.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ


ഉരുളക്കിഴങ്ങ്

ലക്ഷണങ്ങൾ

വിളവെടുക്കുമ്പോഴാണ്‌ ലക്ഷണങ്ങള്‍ സാധാരണയായി പ്രകടമാകുന്നത്. പക്ഷേ രോഗം വര്‍ദ്ധിക്കുന്നത് സംഭരണ കാലത്താണ്. സംഭരിക്കുന്ന സമയത്ത് ഉരുളക്കിഴങ്ങില്‍ വെള്ളിനിറമുള്ള പുള്ളികള്‍ പ്രത്യക്ഷപ്പെടുകയും അവ പിന്നീട് തവിട്ടു നിറമുള്ള വ്യക്തമായ അരികുകളോടെ വലുതാകുകയും ചെയ്യുന്നു. ഈ വടുക്കള്‍ പിന്നീട് ഒരുമിച്ചു ചേര്‍ന്ന് കഴുകാത്ത ഉരുളക്കിഴങ്ങില്‍ കാണാന്‍ പ്രയാസമായ വിധത്തില്‍ തവിട്ടുനിറമായേക്കാം. ഉരുളക്കിഴങ്ങിന്റെ വകഭേദം, പ്രത്യേകിച്ചും പുറം തൊലിയുടെ ഇനം അനുസരിച്ച് വടുക്കളുടെ രൂപം വ്യത്യാസപ്പെടും. രോഗം ബാധിച്ച ഉരുളക്കിഴങ്ങിന്റെ പുറം തൊലി മൃദുവാകുകയും, ചുരുങ്ങുകയും, ഉതിര്‍ന്നു പോകുകയും ചെയ്യും. മറ്റു രോഗാണുക്കള്‍ മൂലം രണ്ടാംഘട്ട അണുബാധയും ഉണ്ടായേക്കാം.

Recommendations

ജൈവ നിയന്ത്രണം

നൈസര്‍ഗ്ഗിക ജീവനാശകങ്ങള്‍ (ഹൈഡ്രജന്‍ പെറോക്സൈഡ്) അല്ലെങ്കില്‍ ജൈവശാസ്ത്ര ഉത്പന്നങ്ങള്‍(ബാസിലസ് സബ്റ്റിലിസ്, ഗ്രാമ്പൂ എണ്ണ) വെള്ളിച്ചിരങ്ങ്‌ മൂലമുള്ള അണുബാധ സാധ്യത കുറയ്ക്കുന്നതില്‍ പരിമിതമായതോ അല്ലെങ്കില്‍ ഒട്ടും തന്നെയോ കാര്യക്ഷമത കാണിക്കുന്നില്ല.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ എല്ലായ്‍പ്പോഴും ജൈവ ചികിത്സകള്‍ക്കൊപ്പമുള്ള പ്രതിരോധ നടപടികളുടെ ഒരു സംയോജിത സമീപനം പരിഗണിക്കുക.
നടീലിനു മുന്നോടിയായും വിളവെടുപ്പ് സമയത്തും ഉരുളക്കിഴങ്ങുകളില്‍ കുമിള്‍ നാശിനി പ്രയോഗിക്കുന്നത് അണുബാധ തടയും. ബെനോമൈല്‍ തയബെന്‍ഡസോള്‍ പൊടിയായി കിഴങ്ങുകളില്‍ പ്രയോഗിക്കുന്നത് വെള്ളിച്ചിരങ്ങ് ബാധ സംഭരണ സമയത്തും അടുത്ത സീസണിലും കുറയ്ക്കും.

അതിന് എന്താണ് കാരണം

വിത്തിലൂടെ പകരുന്ന ഹെല്‍മിന്തോസ്പോറിയം സൊലാനി എന്ന കുമിളാണ് വെള്ളിച്ചിരങ്ങിനു കാരണമാകുന്നത്. ഇവ കിഴങ്ങുകളില്‍ വളരെക്കാലം അതിജീവിക്കുകയും തൊലിയെ ബാധിക്കുകയും ചെയ്യും. മണ്ണ്, രോഗം ബാധിച്ച കിഴങ്ങ് വിത്തുകള്‍, സംഭരണ സ്ഥലത്തെ അവശേഷിച്ച ബീജങ്ങള്‍ എന്നിവയിലൂടെ അണുബാധ ഉണ്ടായേക്കാം. 3°C ഊഷ്മാവും 90% -ല്‍ കുറവ് ആപേക്ഷിക ഈര്‍പ്പവുമുള്ള സംഭരണം രോഗത്തിന്റെ വികാസത്തെ തടയുന്നു. സംഭരണ സമയത്ത് കിഴങ്ങുകളില്‍ ഉണ്ടാകുന്ന സാന്ദ്രീകരണം (ഊഷ്മളമായ വായുവിന്‍റെ തണുത്ത കിഴങ്ങുമായുള്ള സമ്പര്‍ക്കം) ഈ പ്രശ്നത്തെ വഷളാക്കുന്നു. ഇപ്പോഴും ഉരുളക്കിഴങ്ങ് ഭക്ഷ്യയോഗ്യമാണെങ്കിലും അവയുടെ വിപണി മൂല്യം കാര്യമായി കുറയും.


പ്രതിരോധ നടപടികൾ

  • ആരോഗ്യമുള്ള ചെടികളില്‍ നിന്നുള്ള വിത്തുകളോ അംഗീകൃത വിത്തുകളോ ഉപയോഗിക്കുക.
  • രോഗത്തെ പ്രതിരോധിക്കാന്‍ കഴിവുള്ള ഉരുളക്കിഴങ്ങ് ഇനങ്ങള്‍ ലഭിക്കുമോ എന്ന് നോക്കുക.
  • വിപുലമായ മാറ്റകൃഷി നടപ്പിലാക്കുക.
  • കിഴങ്ങുകള്‍ നേരത്തെ പറിക്കുന്നതും രോഗ സാധ്യത കുറയ്ക്കുന്നു.
  • വിളവെടുപ്പിനു ശേഷം സ്വമേധയാ മുളച്ചു വരുന്ന ചെടികള്‍ നിയന്ത്രിക്കണം.
  • പല സ്ഥലങ്ങളില്‍ മാറിമാറി കൃഷി ചെയ്യുമ്പോള്‍ പണിയായുധങ്ങള്‍ വൃത്തിയാക്കുകയും അണുനശീകരണം നടത്തുകയും ചെയ്യണം.
  • തണുത്തതും വരണ്ടതുമായ നിരന്തരം വായുസഞ്ചാരമുള്ള ഇടങ്ങളില്‍ ഉരുളക്കിഴങ്ങ് സംഭരിക്കണം.
  • വിളവെടുപ്പിനു ശേഷം മികച്ച ശുചീകരണവും പെറുക്കി മാറ്റലും അത്യാവശ്യമാണ്.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക