ഉരുളക്കിഴങ്ങ്

ഉരുളക്കിഴങ്ങിലെ എക്സ് വൈറസ്

PVX

വൈറസ്

5 mins to read

ചുരുക്കത്തിൽ

  • ഇലകളില്‍ ഇളം പച്ച മൊസെയ്ക് രൂപങ്ങള്‍.
  • ചെറിയ തവിട്ടു കുത്തുകളോടെ പുള്ളിക്കുത്ത് വീണ ഭാഗങ്ങള്‍.
  • മറ്റു വൈറസുകളുമായി ചേര്‍ന്നുള്ള അണുബാധ ലക്ഷണങ്ങളെ കൂടുതല്‍ ഗുരുതരമാക്കും.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ


ഉരുളക്കിഴങ്ങ്

ലക്ഷണങ്ങൾ

ചെടിയുടെ ഇനം, വളര്‍ച്ചാ ഘട്ടം, വൈറസ് വര്‍ഗ്ഗം, പാരിസ്ഥിതിക അവസ്ഥകള്‍ എന്നിവ അനുസരിച്ചാണ് ലക്ഷണങ്ങളുടെ കാഠിന്യം. ഇലകളുടെ സിരകള്‍ക്കിടയിലെ വ്യക്തമല്ലാത്ത വിളര്‍ച്ച മുതല്‍ ഗുരുതരമായ ഇളം പച്ച മൊസെയ്ക് രൂപങ്ങള്‍ എന്നിവക്കൊപ്പം ചുളിവു വീണ ഇലകള്‍, വടുക്കളുള്ള ഇലയുടെ അഗ്രം, ചെടിയുടെ മുരടിപ്പും നാശവും എന്നിവ വരെ ലക്ഷണങ്ങള്‍ വ്യാപിച്ചിരിക്കുന്നു. ചില സാഹചര്യങ്ങളില്‍ പുള്ളിക്കുത്ത് വീണ ഭാഗങ്ങള്‍ക്ക് ചെറിയ തവിട്ടു കുത്തുകളുമുണ്ടാകും. മറ്റു വൈറസുകളുമായി ചേര്‍ന്നുള്ള അണുബാധ ലക്ഷണങ്ങളെ കൂടുതല്‍ ഗുരുതരമാക്കും

Recommendations

ജൈവ നിയന്ത്രണം

ക്ഷമിക്കണം, PVX -നെതിരെ ഞങ്ങള്‍ക്ക് മറ്റ് ചികിത്സകള്‍ അറിയില്ല. താങ്കള്‍ക്ക് ഈ രോഗത്തിനെതിരെ ചെറുക്കാന്‍ സഹായിക്കുന്ന എന്തെങ്കിലും മാര്‍ഗ്ഗം അറിയുമെങ്കില്‍ ഞങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തുക. താങ്കളില്‍ നിന്നു കേള്‍ക്കാന്‍ ഞങ്ങള്‍ കാത്തിരിക്കുന്നു.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ എല്ലായ്‍പ്പോഴും ജൈവ ചികിത്സകള്‍ക്കൊപ്പമുള്ള പ്രതിരോധ നടപടികളുടെ ഒരു സംയോജിത സമീപനം പരിഗണിക്കുക. വൈറല്‍ രോഗബാധയ്ക്ക് രാസ ചികിത്സ അസാധ്യമാണ്.

അതിന് എന്താണ് കാരണം

വഴുതന ഇനത്തില്‍പ്പെട്ട വഴുതന, ഉരുളക്കിഴങ്ങ്, പുകയില, മുളക് എന്നിവയിലും അതേ പോലെ വിവിധയിനം പാഴ്‍ച്ചെടികളിലുമാണ് ഈ വൈറസ് കൂടുതലും കാണപ്പെടുന്നത്. രോഗം ബാധിച്ച ചെടിയുമായി നേരിട്ടുള്ള സമ്പര്‍ക്കം മൂലമോ, പുല്‍ച്ചാടി, അണുബാധയേറ്റ പണിയായുധങ്ങള്‍, തെറ്റായ കൃഷി രീതികള്‍ എന്നിവ മൂലമാണ് രോഗം പകരുന്നത്. 16-22°C -ല്‍ രോഗ ലക്ഷണങ്ങള്‍ കൂടുതല്‍ വികസിക്കും. കൂടിയ അന്തരീക്ഷ താപനിലയില്‍ ലക്ഷണങ്ങള്‍ സാധാരണ മറഞ്ഞിരിക്കും.


പ്രതിരോധ നടപടികൾ

  • അംഗീകൃത വൈറസ് രഹിത വിത്തുകള്‍ ഉപയോഗിക്കുക.
  • PVX പ്രതിരോധമുള്ള ഉരുളക്കിഴങ്ങ് ഇനങ്ങള്‍ നടുക.
  • തക്കാളിയും ഉരുളക്കിഴങ്ങും അടുത്തടുത്ത്‌ നടരുത്.
  • വിളകള്‍ നിരീക്ഷിക്കുകയും രോഗം ബാധിച്ചതായി സംശയിക്കുന്ന ചെടികള്‍ നീക്കം ചെയ്യുകയും ചെയ്യണം.
  • യന്ത്രഭാഗങ്ങള്‍ മൂലം ചെടികള്‍ക്ക് മുറിവേല്‍ക്കുന്നത് ഒഴിവാക്കണം.
  • ചെടികള്‍ക്ക് ഇടയില്‍ മതിയായ സ്ഥലം നലകണം.
  • സംശയിക്കുന്ന വിളയുടെ ഇടയില്‍ ജോലി ചെയ്തതിന് ശേഷം വസ്ത്രം മാറി സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയാക്കണം.
  • പണിയായുധങ്ങളും ഉപകരണങ്ങളും അണുനശീകരണം നടത്തണം.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക