ഉരുളക്കിഴങ്ങ്

ഉരുളക്കഴങ്ങിന്‍റെ ബ്ലാക്ക് ലെഗ്

Pectobacterium atrosepticum

ബാക്ടീരിയ

5 mins to read

ചുരുക്കത്തിൽ

  • ചെടിയുടെ മുകള്‍ ഭാഗം വരെ വ്യാപിക്കുന്ന വെള്ളം നിറഞ്ഞ വടുക്കള്‍ തണ്ടിന്റെ ചുവട്ടില്‍ കാണുന്നു.
  • തണ്ടിന്റെ ആന്തരിക കോശങ്ങള്‍ അഴുകി കറുപ്പ് നിറമാകുകയും വെള്ളത്തിന്റെയും പോഷകങ്ങളുടെയും വിതരണം തടസ്സപ്പെടുത്തുകയും ചെയ്യുന്നു.
  • രോഗം ബാധിച്ച തണ്ടുകളിലെ ഇലകള്‍ വിളറുകയും, അരികുകള്‍ ചുരുളുകയും ചെയ്യുന്നു.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ


ഉരുളക്കിഴങ്ങ്

ലക്ഷണങ്ങൾ

തണ്ടിന് താഴ്ഭാഗത്തായി വെള്ളം നിറഞ്ഞ വടുക്കളായാണ് ബ്ലാക്ക് ലെഗ് ആദ്യം കാണുന്നത്. ഈ വടുക്കള്‍ പിന്നീട് ഒന്നായി മാറുകയും ഇരുണ്ട് തണ്ടിന് മുകള്‍ഭാഗം വരെ വ്യാപിക്കുകയും ചെയ്യുന്നു. തണ്ടിന്റെ ആന്തരിക കോശങ്ങള്‍ അഴുകി കറുക്കുകയും ചെടിയുടെ മുകള്‍ ഭാഗത്തേക്കുള്ള വെള്ളത്തിന്റെയും പോഷകങ്ങളുടെയും വിതരണം തടസപ്പെടുകയും ചെയ്യുന്നു. രോഗം ബാധിച്ച തണ്ടുകളിലെ ഇലകള്‍ വാടുകയും ആദ്യം വിളറി പിന്നീടു തവിട്ടു നിറമായി അരികുകള്‍ ചുരുങ്ങും. ചെടികള്‍ വാടി വീഴുകയോ മണ്ണില്‍ നിന്നു അനായാസം പിഴുതെടുക്കാന്‍ കഴിയുകയോ ചെയ്യാം. കിഴങ്ങുകള്‍ സാധാരണ കറുക്കാന്‍ തുടങ്ങുകയും വേരുകള്‍ തമ്മില്‍ ബന്ധിക്കുന്ന ഭാഗങ്ങള്‍ അഴുകുകയും ചെയ്യും. രോഗം വ്യാപിക്കവേ, മുഴുവന്‍ കിഴങ്ങോ ഉള്‍ഭാഗം മാത്രമോ ജീര്‍ണ്ണിക്കും.

Recommendations

ജൈവ നിയന്ത്രണം

ഈ ബാക്ടീരിയയ്ക്കെതിരെ ജൈവശാസ്ത്രപരമായ സമീപനം സാധ്യമല്ല.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ എല്ലായ്‍പ്പോഴും ജൈവ ചികിത്സകള്‍ക്കൊപ്പമുള്ള പ്രതിരോധ നടപടികളുടെ ഒരു സംയോജിത സമീപനം പരിഗണിക്കുക. രോഗാണു വ്യാപനം തടയുന്നതിന് കോപ്പര്‍ സംയുക്തങ്ങള്‍ ഉപയോഗിക്കാം. എന്നിരുന്നാലും അങ്ങനെയുള്ള സംയുക്തങ്ങള്‍ പരിസ്ഥിതിക്കും മനുഷ്യന്റെ ആരോഗ്യത്തിനും ഹാനികരമാണ്.

അതിന് എന്താണ് കാരണം

വിത്തു കിഴങ്ങ് മുളപൊട്ടുന്നതിനു മുമ്പോ ശേഷമോ ഉള്ള അഴുകലോടെയാണ് സാധാരണയായി രോഗം വികസിക്കുന്നത്. ഈര്‍പ്പമുള്ള കാലാവസ്ഥ അഴുകുന്നത് വ്യാപിക്കുന്നതിനെ അനുകൂലിക്കും. ഞെരുങ്ങിയ മണ്ണില്‍ നടുന്നതും വെള്ളം കെട്ടിക്കിടക്കുന്നതും ബ്ലാക്ക് ലെഗ്ഗിന് പ്രത്യേകിച്ചും ദോഷമാണ്. മണ്ണിനോട് ചേര്‍ന്ന അഴുകിയ വേരുകളിലൂടെയും ഇലകളിലൂടെയുമാണ് രോഗാണു ചെടിയിലേക്ക് കടക്കുന്നത്‌. കീടങ്ങള്‍ മൂലമോ പണിയായുധങ്ങള്‍ മൂലമോ ചെടികള്‍ക്കുണ്ടാകുന്ന കേടുപാട് രോഗാണുവിന് പ്രവേശനദ്വാരമാകുന്ന മുറിവായി പരിണമിക്കുന്നു.


പ്രതിരോധ നടപടികൾ

  • ആരോഗ്യമുള്ള ചെടികളില്‍ നിന്നോ സാക്ഷ്യപ്പെടുത്തിയ സ്രോതസ്സുകളില്‍ നിന്നോ ഉള്ള വിത്തുകള്‍ ഉപയോഗിക്കുക.
  • സഹനശേഷിയുള്ള ഇനങ്ങള്‍ ഉപയോഗിക്കുക.
  • ഭാഗങ്ങളായല്ലാതെ കിഴങ്ങ് മുഴുവനായി നടുക.
  • 10°C-ല്‍ കുറഞ്ഞ ഊഷ്മാവുള്ള തണുത്ത മണ്ണില്‍ ഉരുളക്കിഴങ്ങ് നടരുത്.
  • മതിയായ വളം ഉപയോഗിക്കണം, പ്രത്യേകിച്ചും നൈട്രജന്‍.
  • രോഗം ബാധിക്കാത്ത ചെടികളുമായി 2-3 വര്‍ഷം കൂടുമ്പോള്‍ മാറ്റകൃഷി നടത്തണം.
  • കൃഷിയിടങ്ങള്‍ക്ക് മതിയായ വിധത്തില്‍ നീര്‍വാര്‍ച്ച നല്‍കുകയും അധിക നന ഒഴിവാക്കുകയും ചെയ്യണം.
  • കൃഷിയിടങ്ങള്‍ നിരീക്ഷിക്കുകയും രോഗംബാധിച്ച ചെടികള്‍ നീക്കം ചെയ്യുകയും ചെയ്യണം.
  • വിളവെടുക്കുമ്പോഴും കൃഷിപ്പണി ചെയ്യുമ്പോഴും ചെടികള്‍ക്ക് മുറിവേല്‍ക്കുന്നത്‌ ഒഴിവാക്കണം.
  • പണിയായുധങ്ങള്‍, സംഭരണ സ്ഥലങ്ങള്‍, പറിച്ചെടുക്കുന്ന യന്ത്രങ്ങള്‍ എന്നിവ അണുനശീകരണം നടത്തുക.
  • വിളവെടുപ്പിനു ശേഷം ചെടിയുടെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുക.
  • വിളവെടുപ്പിനു ശേഷം മണ്ണില്‍ നന്നായി സൂര്യപ്രകാശം ഏല്‍പ്പിക്കുക.
  • ഉരുളക്കിഴങ്ങ് വരണ്ട കാലാവസ്ഥയില്‍ വിളവെടുക്കുകയും താപനില ഏറ്റക്കുറച്ചില്‍ ഇല്ലാത്ത നന്നായി വായു സഞ്ചാരമുള്ള ഇടങ്ങളില്‍ സംഭരിക്കുകയും ചെയ്യണം.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക