ഉരുളക്കിഴങ്ങ്

ഉരുളക്കിഴങ്ങിലെ എസ് വൈറസ്

PVS

വൈറസ്

5 mins to read

ചുരുക്കത്തിൽ

  • ഇലകളുടെ രൂപവൈകൃതവും വെങ്കല നിറം മാറ്റവും.
  • ഇലകളിൽ വളരെച്ചെറിയ പുള്ളിക്കുത്തുകളുടെ സാന്നിധ്യം.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ


ഉരുളക്കിഴങ്ങ്

ലക്ഷണങ്ങൾ

വൈറസിൻ്റെ ലക്ഷണങ്ങൾ വളരെയധികം വ്യത്യാസപ്പെട്ടിരിക്കുന്നു, മാത്രമല്ല ആതിഥേയ വിള, പാരിസ്ഥിതിക സാഹചര്യങ്ങൾ എന്നിവയുൾപ്പെടെ നിരവധി ഘടകങ്ങളെ ആശ്രയിച്ചുമിരിക്കുന്നു. മിക്ക ഇനങ്ങളിലും, വൈറൽ അണുബാധ രോഗലക്ഷണങ്ങളില്ലാതെ തുടരുന്നു. ചില ഇനങ്ങളിൽ ആദ്യകാല വളർച്ചാ ഘട്ടത്തിൽ ബാധിക്കുമ്പോൾ സിരകളിൽ നേരിയ കുഴിവ്, പരുക്കൻ ഇലകൾ, കൂടുതൽ തുറന്ന വളർച്ച, പലവിധ പുള്ളികള്‍, വെങ്കല നിറംമാറ്റം അല്ലെങ്കിൽ ഇലകളിൽ ചെറിയ നിർജ്ജീവമായ (കറുപ്പ്) പാടുകൾ എന്നിവ ദൃശ്യമാകും.

Recommendations

ജൈവ നിയന്ത്രണം

മുഞ്ഞയുടെ ഇരപിടിയൻമാർ നിരവധിയാണ്, അവയെ മികച്ച കാർഷിക നടപടികളിലൂടെ പ്രോത്സാഹിപ്പിക്കണം. ചെടിയുടെ ഇലകളിൽ, ഏതാനും തുള്ളി ഡിറ്റര്‍ജന്റ് കലക്കിയ വെള്ളം തളിച്ച് തുടച്ചു മുഞ്ഞയെ തുടച്ചുമാറ്റാം.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ എപ്പോഴും ജൈവ പരിചരണത്തോടൊപ്പം സംയോജിത നിയന്ത്രണ രീതികളും ചേർത്തുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കുക. വൈറസിനെ രാസവസ്തുക്കളാൽ നേരിട്ട് പരിചരിക്കാൻ കഴിയില്ലെങ്കിലും, പ്രധാന രോഗാണു വാഹകരായ മുഞ്ഞകളെ ഒരു നിശ്ചിത പരിധി വരെ നിയന്ത്രിക്കാൻ കഴിയും. മുഞ്ഞയ്‌ക്കും അവയുടെ സാധ്യമായ രാസ നിയന്ത്രണത്തിനുമായി ഡേറ്റാബേസ് പരിശോധിക്കുക. മുഞ്ഞകൾക്കുള്ള ലേബൽ ക്ലെയിം കീടനാശിനികൾ ഞങ്ങളുടെ ഉൽപ്പന്ന ലിസ്റ്റിൽ നൽകിയിരിക്കുന്നു.

അതിന് എന്താണ് കാരണം

കാർലവൈറസായ ഉരുളക്കിഴങ്ങിലെ എസ് വൈറസാണ് കേടുപാടുകൾക്ക് കാരണം. ഇത് പ്രധാനമായും അസ്ഥിരമായ രീതിയിലാണ് മുഞ്ഞകൾ വഴി വ്യാപിക്കുന്നത്. കൃഷിയിടത്തിലൂടെ നടക്കുമ്പോൾ കേടുപാടുപറ്റിയ ചെടികൾ, യന്ത്രങ്ങൾ, ഉപകരണങ്ങൾ എന്നിവയിലൂടെ യാന്ത്രികമായും വ്യാപിക്കാം. മുഞ്ഞകളിലൂടെയാണ് ഇതിൻ്റെ ഏറ്റവും കാര്യക്ഷമമായ വ്യാപനം നടക്കുന്നത്. സീസണിൻ്റെ മുന്നോട്ടുള്ള ഘട്ടങ്ങളില്‍ ചെടികളില്‍ പിവിഎസിനെ പ്രതിരോധിക്കാനുള്ള പ്രവണതയുണ്ടാകും.


പ്രതിരോധ നടപടികൾ

  • ലഭ്യമാണെങ്കിൽ, സാക്ഷ്യപ്പെടുത്തിയ പ്രതിരോധശേഷിയുള്ള ഇനങ്ങളിൽ നിന്നുള്ള നടീൽ വസ്തുക്കൾ ഉപയോഗിക്കുന്നുവെന്ന് ഉറപ്പുവരുത്തുക.
  • നഴ്സറികള്‍ രോഗാണു വാഹകരായ പ്രാണികളില്‍ നിന്ന് വിമുക്തമായി സൂക്ഷിക്കണം.
  • കൃഷിയിടത്തിനുള്ളിൽ യാന്ത്രിക വ്യാപനം തടയാൻ മികച്ച ശുചിത്വം പരിശീലിക്കുക.
  • ബാധിക്കപ്പെട്ട ചെടികളെയും മറ്റ് ആതിഥേയ വിളകളെയും (കളകൾ) നീക്കം ചെയ്ത് നശിപ്പിക്കുക.
  • സംശയാസ്പദമായ ഉരുളക്കിഴങ്ങ് ഭാഗങ്ങള്‍ മറ്റ് കൃഷിയിടങ്ങളിലേക്ക് കൊണ്ടുപോകരുത്.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക