സസ്യ സംബന്ധമായ പ്രശ്നങ്ങളെക്കുറിച്ച് ആകുലതപ്പെടേണ്ടതില്ല. Plantix ആപ്പ് ഉപയോഗിക്കുക!

കാര്‍ഷിക ഉൽപാദനക്ഷമത വർധിപ്പിക്കുന്നതിന് സഹായകമാകുന്നതിനായി കർഷകർ, കർഷകത്തൊഴിലാളികൾ, സസ്യ പ്രേമികൾ എന്നിവരാല്‍ തിരഞ്ഞെടുത്ത #1 മൊബൈൽ അപ്ലിക്കേഷൻ

PLANTIX - താങ്കളുടെ കീശയിലെ മൊബൈൽ സസ്യ ഡോക്ടർ

നൂതന സാങ്കേതികവിദ്യകളും ആഗോളതലത്തിൽ കോര്‍ത്തിണക്കിയ പ്രായോഗിക കാർഷിക വിജ്ഞാനവും ഉപയോഗിച്ച് താങ്കളുടെ ലാഭസാധ്യത മെച്ചപ്പെടുത്തുക. താങ്കൾ ഒരു കര്‍ഷകന്‍, കാർഷിക തൊഴിലാളി അല്ലെങ്കിൽ വിദഗ്‌ദ്ധോപദേശം നല്‍കുന്നയാളോ ആണെങ്കിൽ കൃഷി, രോഗനിയന്ത്രണം, മെച്ചപ്പെട്ട വിളകൾ വിളയിക്കുക എന്നിവയിലെ മികച്ച നടപടിക്രമത്തിനുള്ള വിശ്വസനീയമായ പങ്കാളിയാണ് Plantix

ആരോഗ്യ പരിശോധന

3G സൗകര്യമുള്ള ഒരു സ്മാർട്ട്ഫോൺ ഉപയോഗിച്ച് താങ്കളുടെ കാർഷിക വിളയുടെ ഒരു ചിത്രമെടുക്കുക. Plantix നിമിഷനേരം കൊണ്ട് സസ്യ വര്‍ഗ്ഗത്തെയും അതിലെ പ്രബലമായ രോഗങ്ങളും വിശകലനം ചെയ്യുകയും അതു സംബന്ധിച്ച വിശദമായ വിവരങ്ങൾ നൽകുകയും ചെയ്യുന്നു

Plantix സമൂഹം

പ്രാദേശിക തലങ്ങളിലോ ആഗോള തലങ്ങളിലോ ഉള്ള ചെടിയുടെ പ്രശ്നങ്ങൾ സംബന്ധിച്ച വിവരങ്ങൾ കൈമാറുന്നതിനായി ശാസ്ത്രജ്ഞരും കർഷകരും സസ്യ വിദഗ്ധരും ഉള്‍പ്പെടുന്ന ഒരു സമൂഹവുമായി ബന്ധം സ്ഥാപിക്കുക

Plantix കൃഷി മുറകൾ

താങ്കളുടെ കാര്‍ഷിക വൈദഗ്ദ്ധ്യം ബഹുലീകരിക്കുന്നതിനുള്ള മൂന്നാമത്തെ തൂണാണ് ഇത്. താങ്കൾക്ക് ഉയർന്ന വിളവും കാർഷിക ഉത്പന്നങ്ങളുടെ മികച്ച ഗുണനിലവാരവും ലഭ്യമാകുന്നതിന് അത്യാവശ്യമായ എല്ലാ പ്രവർത്തങ്ങളെയും പററി താങ്കളെ ഓർമ്മിപ്പിക്കുന്ന സമഗ്രമായ ഒരു സംവിധാനമാണ് കൃഷി മുറകൾ

രോഗ വിവരശേഖരം

സസ്യങ്ങളുടെ പ്രശ്നങ്ങൾക്കും അവയുടെ പരിചരണത്തിനും അനുയോജ്യമായ ഏറ്റവും വലിയ സ്വതന്ത്ര ഡേറ്റാബേസ് Plantix പ്രദാനം ചെയ്യുന്നു