കാപ്സിക്കവും മുളകും

ഒച്ചുകൾ

Gastropoda

മറ്റുള്ളവ

5 mins to read

ചുരുക്കത്തിൽ

  • ഇലകളിലും, തണ്ടുകളിലും, പൂക്കളിലും, കുരുക്കളിലും, കിഴങ്ങുകളിലും ആഹരിക്കുന്നത് മൂലമുള്ള കേടുപാടുകൾ.
  • ഇലവിതാനങ്ങളിലും മണ്ണിൻ്റെ ഉപരിതലത്തിലും വെള്ളിനിറത്തിലുള്ള വഴുവഴുത്ത അടയാളം.
  • ഇളം തൈച്ചെടികളെ നശിപ്പിച്ചേക്കാം.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

30 വിളകൾ
ബാർലി
ബീൻ
പാവയ്ക്ക
കാബേജ്
കൂടുതൽ

കാപ്സിക്കവും മുളകും

ലക്ഷണങ്ങൾ

ഒച്ചുകൾ വ്യാപകമായി പെരുകുന്ന കീടമാണ്, അവ വലിയ അളവിൽ വർദ്ധിച്ചാൽ കൃഷിക്ക് വളരെ ഗൗരവകരമായ നാശം സംഭവിച്ചേക്കാം. അവ ആഹരിക്കുന്നത് ഇലകളിൽ പലപ്പോഴും ക്രമരഹിതമായ വലിയ ദ്വാരങ്ങൾ ഉണ്ടാക്കുന്നു, എന്നിരുന്നാലും തണ്ട്, പൂവ്, കിഴങ്ങുവർഗ്ഗങ്ങൾ, കായകൾ എന്നിവയേയും ഇവ ബാധിച്ചേക്കാം. ഉരുളക്കിഴങ്ങിൽ, ഒച്ചുകൾക്ക്‌ തൊലിയിൽ വൃത്താകൃതിയിലുള്ള ഉപരിപ്ലവമായ ദ്വാരങ്ങളുണ്ടാക്കിയോ അല്ലെങ്കിൽ കിഴങ്ങുകളിൽ വ്യാപകമായി തുരന്ന് ഗണ്യമായ നാശമുണ്ടാക്കുന്നു. ചെടികളുടെ ഭാഗങ്ങളിലും മണ്ണിൻ്റെ ഉപരിതലത്തിലും കാണപ്പെടുന്ന, ഒച്ചിൻ്റെ ദ്രവത്തിനാൽ രൂപം കൊണ്ട വെള്ളി നിറത്തിലുള്ള അടയാളങ്ങൾ കണ്ടെത്താൻ കഴിയും. ഒച്ചുകൾ ചെറിയ മൃദുവായ ചെടികൾ ഇഷ്ടപ്പെടുന്നവയാണ്, മാത്രമല്ല ഇളം തൈച്ചെടികളെ പൂർണമായി ഭക്ഷിക്കുന്നതിലൂടെ അവയെ ഇല്ലാതാക്കും.

Recommendations

ജൈവ നിയന്ത്രണം

ഫെറിക് ഫോസ്ഫേറ്റ് അടിസ്ഥാനമാക്കിയുള്ള ഗുളികകളുടെ ഉപയോഗം ജൈവ കൃഷിരീതിയിൽ അംഗീകരിച്ചിട്ടുണ്ട്. ഒച്ചുകളുടെ ഇരപിടിയന്മാരായ ചെറിയ തരം മുള്ളൻപന്നി, പക്ഷികൾ, തവളകൾ, ബ്ലൈൻഡ് വേം, ഗ്രൗണ്ട് വണ്ടുകൾ എന്നിവ കൃഷിയിടത്തിലുണ്ടെങ്കിൽ ഒച്ചുകളെ നിയന്ത്രിക്കാൻ സഹായകരമാകും.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ എപ്പോഴും ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേർന്ന സംയോജിത സമീപനം സ്വീകരിക്കുക. അവയുടെ വൈവിധ്യവും ജീവിതചക്രവും കാരണം, ഒച്ചുകൾക്ക് സാധാരണയായി രാസ നിയന്ത്രണങ്ങൾ ഫലപ്രദമല്ല. മെറ്റാൽഡിഹൈഡ് അടിസ്ഥാനമാക്കിയുള്ള ഗുളികകൾ അവയുടെ പൊത്തുകളിൽ നിന്ന് അവയെ പുറത്തെടുക്കാൻ ഉപയോഗിക്കാം. മഴയ്ക്ക് ശേഷം ഒച്ചുകൾ സജീവമാകുമ്പോൾ അവ വിതറുക.

അതിന് എന്താണ് കാരണം

ഒച്ചുകൾ ജീർണ്ണിച്ചുകൊണ്ടിരിക്കുന്ന ജൈവാവശിഷ്ടങ്ങൾ, ഇലകൾ, വേരുകൾ, പലതരം വിളകളുടെ കിഴങ്ങുവർഗ്ഗങ്ങൾ എന്നിവ ഭക്ഷിക്കുന്നു. ചെടികളുടെ തണ്ടുകളാലോ കീടങ്ങളാലോ രൂപപ്പെട്ട വിള്ളലുകൾ അല്ലെങ്കിൽ മാളങ്ങൾ ഉപയോഗിച്ച്, ഒച്ചുകൾ മണ്ണിനടിയിൽ വസിക്കുന്നവയാണ്, കൂടാതെ ഇണചേരാൻ മാത്രം ഇവ ഉപരിതലത്തിലേക്ക് വരുന്നു. ഉരുളക്കിഴങ്ങിൽ, കിഴങ്ങിൻ്റെ തൊലിയിൽ ആഴമില്ലാത്ത വട്ടത്തിലുള്ള ദ്വാരം ഉണ്ടാകാനും അല്ലെങ്കിൽ കിഴങ്ങിന് അകത്തേക്ക് സമഗ്രമായ ദ്വാരം കുഴിക്കാനും ഒച്ചിനു കഴിയും, ഇത് ഗൗരവകരമായ നാശം ഉണ്ടാക്കുന്നു. ഈ ജീവികൾ ഈർപ്പമുള്ള കാലാവസ്ഥയിൽ അഭിവൃദ്ധി പ്രാപിക്കുന്നു, അതിനാൽ ഇവയുടെ ശല്യം മഞ്ഞുള്ള രാത്രികൾക്ക് ശേഷവും, മഴക്കാലത്തിനു ശേഷവും ആയിരിക്കും. മിക്ക ഒച്ചു വർഗ്ഗങ്ങളും രൂക്ഷമായ ശൈത്യകാലം അതിജീവിക്കുകയും വസന്തകാലത്ത് വീണ്ടും സജീവമാകുകയും ചെയ്യും.


പ്രതിരോധ നടപടികൾ

  • ഉയർന്നതും ഇടത്തരവുമായ പ്രതിരോധശേഷിയുള്ള ഇനങ്ങൾ തിരഞ്ഞെടുക്കുക.
  • മുൻകൂട്ടി നടുകയോ, അല്ലെങ്കിൽ പെട്ടന്ന് വിളവെടുപ്പ് നടത്താൻ പറ്റുന്ന ഇനങ്ങൾ തിരഞ്ഞെടുക്കുകയോ ചെയ്യുക.
  • ഒച്ചുകൾക്ക് വളരാൻ കൂടുതൽ അനുകൂലമായ സാഹചര്യങ്ങൾ ഉള്ളതിനാൽ, കനത്ത മണ്ണിൽ നടുന്നത് ഒഴിവാക്കുക.
  • ഒച്ചുകളെ ഇരപിടിയന്മാർക്ക് ദൃശ്യമാക്കുവാൻ വേണ്ടി, നടുന്നതിന് മുമ്പ് മണ്ണ് ഒന്നോ രണ്ടോ പ്രാവശ്യം ഉഴുതുമറിക്കുക.
  • ഈ കീടങ്ങളെ ചെറുക്കാൻ, വിളയ്ക്ക് ചുറ്റും കാപ്പിപ്പൊടി വിതറുക.
  • താങ്കളുടെ വിളയ്ക്ക് ചുറ്റും ഒരു വേലി അല്ലെങ്കിൽ വല സ്ഥാപിക്കുക.
  • പഴയ നനഞ്ഞ ചാക്കുകളും, ചീഞ്ഞ മരം കൊണ്ടുള്ള ബോർഡുകളും പോലെയുള്ള മാരകമല്ലാത്ത കെണികൾ ഉപയോഗിക്കുക.
  • ആക്രമണം കുറയ്ക്കാൻ വേണ്ടി കരകൃതമായി ഒച്ചുകളെ നീക്കംചെയ്യുക.
  • രാവിലെ അമിതമായ ജലസേചനം ഒഴിവാക്കുക.
  • ഇവയുടെ ഇരപിടിയന്മാരുടെ എണ്ണം മെച്ചപ്പെടുത്തുക.
  • കഴിയുന്നത്ര നേരത്തെ വിളകൾ കൃഷിചെയ്യുക.
  • കൃഷിയിടത്തിൽ നിന്നും പുത നീക്കംചെയ്യുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക