കടല & പരിപ്പ്

അസ്‌കോകൈറ്റ വാട്ടം

Didymella rabiei

കുമിൾ

5 mins to read

ചുരുക്കത്തിൽ

  • ഇലകള്‍, തണ്ടുകള്‍, വിത്തറകൾ എന്നിവയില്‍ വെള്ളത്തിൽ കുതിർന്ന പുള്ളിക്കുത്തുകൾ പ്രത്യക്ഷപ്പെട്ട് ക്രമേണ തവിട്ടുനിറത്തിലായി മാറുന്നു.
  • ഇലകളിൽ, അവ സവിശേഷമായ ഇരുണ്ട ഏകകേന്ദ്രീകൃത വലയങ്ങളായി രൂപപ്പെടുന്നു.
  • കൃഷിയിടങ്ങളിൽ, വാടിയ ചെടികളുടെ പ്രദേശം ദൂരത്തുനിന്നും കാണാൻ കഴിയും.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ


കടല & പരിപ്പ്

ലക്ഷണങ്ങൾ

പ്രായമായ ചെടികളിൽ, ഇലകളിലുള്ള വെള്ളത്തിൽ കുതിർന്ന വിളറിയ പാടുകളായാണ് രോഗം പ്രത്യക്ഷപ്പെടുന്നത്. ക്രമേണ, ഈ ക്ഷതങ്ങൾ തവിട്ടുനിറവും ചെറിയ കറുത്ത പാടുകളുമുള്ള മധ്യഭാഗത്തായി ഇരുണ്ട അരികുകളോടെ ഏകകേന്ദ്രീകൃത വലയങ്ങളായി വികസിക്കാൻ ആരംഭിക്കുന്നു. ദീര്‍ഘിച്ചവ മുതൽ അണ്ഡാകൃതി വരെയുള്ള തവിട്ടുനിറത്തിലുള്ള ക്ഷതങ്ങൾ കറുത്ത പാടുകളോടെ തണ്ടിലും രൂപപ്പെടും. സാരമായ സംഭവങ്ങളിൽ, ഇത് ചെടിയെ കൂടുതൽ ഗ്രസിക്കുകയും തത്‌ഫലമായി പ്രതികൂലമായ കാലാവസ്ഥയിൽ ചെടി ഒടിഞ്ഞുപോകുകയും ചെയ്യുന്നു. വിത്തറകളിലെ ക്ഷതങ്ങൾ ഇലകളിലെ ക്ഷതങ്ങളുടേതിന് സമാനമായി കാണപ്പെടുന്നു. കൃഷിയിടത്തിൽ തവിട്ടുനിറത്തിലുള്ള ഭാഗങ്ങളായി കാണപ്പെടത്തക്ക വിധം, ചെടി പൂർണ്ണമായും വാടിയേക്കാം. വിത്തുകൾ ചിലപ്പോൾ ബാധിക്കപ്പെട്ടതും തൈച്ചെടികളിലേക്ക് രോഗം വ്യാപിപ്പിക്കുകയും ചെയ്തേക്കാം, ഇതാണ് തണ്ടിന്‍റെ ചുവട്ടിൽ ഇരുണ്ട തവിട്ട് ക്ഷതങ്ങളായി വികസിക്കുന്നത്.

Recommendations

ജൈവ നിയന്ത്രണം

ക്ഷമിക്കണം, അസ്‌കോകൈറ്റ റാബിയിക്കെതിരെ ഇതര പരിചരണരീതികൾ ഞങ്ങള്‍ക്കറിയില്ല. ഈ രോഗത്തിനെതിരെ പൊരുതാന്‍ സഹായിക്കുന്ന എന്തെങ്കിലും അറിവ് താങ്കള്‍ക്കുണ്ടെങ്കില്‍ ദയവായി ഞങ്ങളുമായി ബന്ധപ്പെടുക. താങ്കളില്‍ നിന്ന് കേള്‍ക്കാന്‍ ഞങ്ങള്‍ കാത്തിരിക്കുന്നു.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേര്‍ന്ന സംയോജിത നിയന്ത്രണ സമീപനം സ്വീകരിക്കുക. തൈറം അല്ലെങ്കിൽ തൈറം + തയബെൻഡസോൾ ഉപയോഗിച്ച വിതയ്ക്കുന്നതിനുമുമ്പ് വിത്തുകൾ പരിചരിക്കാം. രോഗനിവാരണത്തിനുള്ള കുമിൾനാശിനികൾ (ഉദാഹരണത്തിന് ക്ലോറാതലോനിൽ) പൂവിടൽ ഘട്ടത്തിനുമുമ്പ് രോഗത്തിന്‍റെ വികസനം ഒഴിവാക്കാൻ പ്രയോഗിക്കാം. ഒരിക്കൽ രോഗം കണ്ടെത്തിയാൽ ഇലകളിൽ തളിക്കുന്ന കുമിൾനാശികൾ മാറിമാറി ഉപയോഗിച്ച് വ്യവസ്ഥാനുസാരമായി പ്രയോഗിക്കുന്നത് ശുപാർശ ചെയ്തിട്ടുണ്ട് (ബോസ്കാലിഡ്, മാങ്കോസെബ്, പൈറക്ലോസ്ട്രോബിൻ + ഫ്ലൂക്സപൈറോക്സാഡ് അല്ലെങ്കിൽ ട്രയസൊലിൻതിയോൺ നിരയിലുള്ള ഉത്പന്നങ്ങൾ). സാരമായ വിളവുനഷ്ടം ഒഴിവാക്കാന്‍ വളർച്ചാ സീസണിൽ മുഴുവനായും പരിചരണരീതികൾ പ്രയോഗിക്കേണ്ടതായി വരാം.

അതിന് എന്താണ് കാരണം

അസ്‌കോകൈറ്റ റാബിയി എന്ന് മുൻപ് അറിയപ്പെട്ടിരുന്ന ഡിഡിമെല്ല റാബിയി എന്ന കുമിളാണ് ലക്ഷണങ്ങൾക്ക് കാരണം, ഇങ്ങനെയാണ് രോഗത്തിന് ഈ പേരുവന്നത്. ഇവയ്ക്ക് ചെടിയുടെ അവശിഷ്ടങ്ങളിൽ നിരവധി വര്‍ഷങ്ങള്‍ അതിജീവിക്കാൻ കഴിയും. അനുകൂലമായ സാഹചര്യങ്ങളിൽ, ഇത് ബീജകോശങ്ങൾ ഉത്പാദിപ്പിക്കുകയും ഇത് പിന്നീട് കാറ്റോ മഴവെള്ളം തെറിക്കുന്നതിലൂടെയോ വ്യാപിക്കുന്നു, ചിലപ്പോൾ നിരവധി കിലോമീറ്ററുകൾ വരെ ദൂരം ഇവ വ്യാപിച്ചേക്കാം. തണുപ്പുള്ളതും ഈർപ്പമുള്ളതുമായ കാലാവസ്ഥ, ഉയർന്ന ആർദ്രത, പകൽസമയത്തെ മഞ്ഞ്, ഇലകളിൽ ദീർഘനേരം നീണ്ടുനിൽക്കുന്ന നനവ് (2 മണിക്കൂറുകളോ അതിൽ കൂടുതലോ) എന്നിവ രോഗവ്യാപനത്തിനു അനുകൂലമാണ്. കുമിളുകൾക്ക് വിശാല ശ്രേണിയിലുള്ള താപനിലകളിൽ വികസിക്കാൻ കഴിയും (5-30°C) പക്ഷേ അവയുടെ അനുയോജ്യമായ വളർച്ച 15-25°C -ൽ സംഭവിക്കുന്നു. സാഹചര്യങ്ങൾ അനുകൂലമാണെങ്കിൽ കാർഷിക സീസണിൽ ബാധിപ്പിന്‍റെ നിരവധി ചക്രങ്ങൾ ഉണ്ടായേക്കാം.


പ്രതിരോധ നടപടികൾ

  • ലഭ്യമെങ്കിൽ പൂർവസ്ഥിതി പ്രാപിക്കാൻ കൂടുതൽ ശേഷിയുള്ള ഇനങ്ങൾ തിരഞ്ഞെടുക്കുക.
  • സാക്ഷ്യപ്പെടുത്തിയ രോഗ-വിമുക്തമായ നടീൽ വസ്തുക്കൾ ഉപയോഗിക്കുക.
  • മറ്റൊരുവിധത്തിൽ, ആരോഗ്യമുള്ള കൃഷിയിടങ്ങളിൽ നിന്നുള്ള വിത്തുകൾ ഉപയോഗിക്കുക.
  • വിത്ത് നിരക്കുകള്‍ സംബന്ധിയായ ശുപാർശകൾ പിന്തുടരുക.
  • രോഗത്തിന്‍റെ മോശമായ ബാധിപ്പുകൾ ഒഴിവാക്കാൻ വൈകി നടുക.
  • രോഗലക്ഷണങ്ങൾക്കായി പതിവായി കൃഷിയിടം നിരീക്ഷിക്കുക.
  • കൃഷിയിടത്തിലും അതിനുചുറ്റും കലകളും സ്വയം മുളച്ചുവന്ന ചെടികളും പറിച്ചു കളയുക.
  • വിളവിനെ ബാധിക്കുന്നത് ഒഴിവാക്കാൻ സാദ്ധ്യമായ അത്രയും നേരത്തെ വിളവെടുക്കുക.
  • കൃഷിയിടത്തിൽ മികച്ച ശുചിത്വം പാലിക്കുക, ഉദാഹരണത്തിന് കൃഷിയിടങ്ങൾ സന്ദർശിച്ചതിനുശേഷം വസ്ത്രങ്ങളും ബൂട്ടുകളും കഴുകുന്നത്.
  • ഒരേകൃഷിയിടത്തിൽ മൂന്നു വര്‍ഷത്തിലൊരിക്കല്‍ മാത്രം കടല കൃഷി ചെയ്യുക (വിളപരിക്രമം).

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക