കടല & പരിപ്പ്

കടലച്ചെടിയിലെ തുരുമ്പ്

Uromyces ciceris-arietini

കുമിൾ

5 mins to read

ചുരുക്കത്തിൽ

  • തവിട്ടുനിറമുള്ള, വൃത്താകൃതിയിലുള്ള കുമിളകള്‍.
  • ഇലകളുടെ ഇരുവശങ്ങളിലും കുമിളകള്‍ കാണാന്‍ കഴിയും.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ


കടല & പരിപ്പ്

ലക്ഷണങ്ങൾ

ആരംഭത്തില്‍, തവിട്ടുനിറമുള്ള, വൃത്താകൃതിയിലുള്ള പൊടിപോലെയുള്ള കുമിളകള്‍ ഇലകളുടെ ഇരുവശങ്ങളിലും കാണാന്‍ കഴിയും. രോഗം വ്യാപിക്കവേ, ഈ പുള്ളിക്കുത്തുകൾ തണ്ടുകളിലും ബീജപുടങ്ങളിലും കൂടി കണ്ടെത്താന്‍ കഴിയും.

Recommendations

ജൈവ നിയന്ത്രണം

ക്ഷമിക്കണം, യുറോമൈസിസ് സിസറിസ്-അറൈറ്റിനിയ്ക്കെതിരായി ഞങ്ങള്‍ക്ക് ഇതര ചികിത്സ മാര്‍ഗ്ഗങ്ങള്‍ അറിയില്ല. ഈ രോഗത്തിനെതിരെ പടപൊരുതാന്‍ സഹായിക്കുന്ന എന്തെങ്കിലും മാര്‍ഗ്ഗം താങ്കള്‍ക്ക് അറിയുമെങ്കില്‍ ഞങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തുക. താങ്കളില്‍ നിന്ന് കേള്‍ക്കാന്‍ ആഗ്രഹിക്കുന്നു.

രാസ നിയന്ത്രണം

കുമിള്‍നാശിനി ഉപയോഗിച്ചുള്ള നിയന്ത്രണം കുറച്ചു ഫലപ്രദമായി കാണാറുണ്ട്‌. കടലച്ചെടിയിലെ തുരുമ്പ് ഒരു നിസാര രോഗമാണ്, മിക്കവാറും സംഭവങ്ങളിൽ കഠിനമായ നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍ ആവശ്യമില്ല.

അതിന് എന്താണ് കാരണം

തണുത്തതും ഈര്‍പ്പമുള്ളതുമായ കാലാവസ്ഥ കടലച്ചെടിയിലെ തുരുമ്പിനു അനുകൂലമാണ്. തുരുമ്പിൻ്റെ വളര്‍ച്ചയ്ക്ക് മഴ അവശ്യഘടകമല്ല. വളർച്ചാ ഘട്ടത്തിൻ്റെ വൈകിയ വേളയിലാണ് ഈ രോഗം പ്രധാനമായും സംഭവിക്കുന്നത്‌.


പ്രതിരോധ നടപടികൾ

  • കാലേക്കൂട്ടി വിതയ്ക്കുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക