കടല & പരിപ്പ്

ചുവടു ചീയൽ

Athelia rolfsii

കുമിൾ

5 mins to read

ചുരുക്കത്തിൽ

  • വെളുത്ത മൃദുലമായ ആകാരം, വൃത്താകൃതിയിലുള്ള ഇരുണ്ട നിറം ഘടനകളോടൊപ്പം തണ്ടിലും ചുറ്റുമുള്ള നിലത്തും രൂപപ്പെടുത്തുന്നു.
  • ഇലകൾ വാടാൻ തുടങ്ങുന്നു.
  • ചെടികൾ മറിഞ്ഞുവീഴുകയോ നശിക്കുകയോ ചെയ്യാം.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

28 വിളകൾ
ബാർലി
ബീൻ
പാവയ്ക്ക
കാബേജ്
കൂടുതൽ

കടല & പരിപ്പ്

ലക്ഷണങ്ങൾ

ഈ കുമിളുകൾ പ്രധാനമായും തണ്ടുകളെയാണ് ആക്രമിക്കുന്നത്, എന്നിരുന്നാലും അനുകൂല സാഹചര്യങ്ങളിൽ ചെടികളുടെ മറ്റ് ഭാഗങ്ങളെയും അവ ബാധിക്കുന്നു. അവ ചെടിയുടെ കലകളിൽ വളരെ വേഗം വളര്‍ന്ന് , ചുറ്റുമുള്ള നിലത്ത്, വെളുത്ത മൃദുലമായ ആകാരത്തിൽ സവിശേഷമായ ഉരുണ്ട ആകൃതിയോടെ ഇരുണ്ട നിറം മുതൽ തവിട്ടുനിറം വരെയുള്ള "വിത്തുകൾ" രൂപപ്പെടുത്തുന്നു. തണ്ടിലെ കലകൾ ഇളം തവിട്ട് നിറവും മൃദുലവും ആകുന്നു, പക്ഷെ വെള്ളം പോലെ ആകുന്നില്ല. ചില സന്ദർഭങ്ങളിൽ, തണ്ടുകൾ പൂർണ്ണമായും ചുറ്റപ്പെടുകയും, ഇലകൾ പതിയെ വാടാന്‍ തുടങ്ങുകയും വിളർച്ച ഉണ്ടാകുകയും ചെയ്യുന്നു. ഒടുവിൽ, ചെടികൾ മറിഞ്ഞുവീഴുകയോ നശിക്കുകയോ ചെയ്യാം, കൃഷിയിടത്തില്‍ ഒരു നിര മുഴുവനായോ ഒരു വലിയ ഭാഗമായോ നശിച്ച വിളകൾ കാണാന്‍ കഴിയും. ഇളം ചെടികളെ വേഗത്തിൽ രോഗം ബാധിക്കുകയും, രോഗബാധയുണ്ടായാല്‍ തൈകൾ പെട്ടെന്ന് നശിക്കുകയും ചെയ്യുന്നു. വല്ലപ്പോഴും, ഫലങ്ങൾ കുമിൾ വളർച്ചകളാല്‍ മൂടപ്പെടുകയും, അവ ദ്രുതഗതിയിൽ അഴുകിപ്പോകുകയും ചെയ്തേക്കാം.

Recommendations

ജൈവ നിയന്ത്രണം

പ്രതിയോഗി കുമിളുകൾക്ക് (മറ്റു പരിചരണങ്ങളുടെ കൂടെ സംയുക്തമായി) ഈ രോഗകാരിയ്ക്കെതിരെ ചില നിയന്ത്രണങ്ങൾ നൽകാൻ കഴിയും. ഫലങ്ങൾ മുഖ്യമായും വിളയുടെ തരവും പരിസ്ഥിതി വ്യവസ്ഥയും ആശ്രയിച്ചിരിക്കുന്നു എന്ന് ശ്രദ്ധിക്കുക. ട്രൈക്കോഡെർമ ഹർസിയാനം, ട്രൈക്കോഡെർമ വിരിടെ, ബാസില്ലസ് സബ്‌ടൈലിസ്, സ്ട്രെപ്റ്റോമൈസസ് ഫിലാന്തിസോമ്, ഗ്ലിയോക്ളാഡിയം വൈറെൻസ്, ചില പെൻസിലിയം ഇനങ്ങൾ എന്നിവയാണ് സാധാരണ ഉപയോഗിക്കുന്ന അണുജീവികളിൽ ചിലത്.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ എപ്പോഴും ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേർന്ന സംയോജിത സമീപനം സ്വീകരിക്കുക. നടുന്നതിന് മുൻപായി മണ്ണ് പുകയ്ക്കുന്ന വിവിധോദ്യേശ്യ രാസവസ്തുക്കളുടെ ഉപയോഗം കുമിളുകളുടെ കാര്യത്തിൽ നല്ല നിയന്ത്രണം നൽകുന്നു. മൂല്യമുള്ള വിളകൾക്ക് കൃഷിയിടങ്ങളിൽ അല്ലെങ്കിൽ വിതയ്ക്കാനൊരുക്കിയ നിലത്ത് പരിചരണത്തിനായി മേറ്റാംസോഡിയം അടിസ്ഥാനമാക്കിയുള്ള ഉൽപ്പന്നങ്ങൾ ഉപയോഗിക്കാവുന്നതാണ്.

അതിന് എന്താണ് കാരണം

സ്ക്ലെറോഷ്യം റോൾഫ്‌സി എന്നും അറിയപ്പെടുന്ന അതേലിയ റോൾഫ്‌സി എന്ന കുമിളുകൾ ആണ് ലക്ഷണങ്ങൾക്ക് കാരണം, അങ്ങനെയാണ് രോഗത്തിന് പൊതുവേയുള്ള പേരും വന്നത്. അവ മണ്ണിലോ അല്ലെങ്കിൽ മണ്ണിലെ ചെടി അവശിഷ്ടങ്ങളിലോ ശൈത്യകാലം അതിജീവിക്കുന്നു. വൈവിധ്യമാർന്ന കാർഷിക-പച്ചക്കറി വിളകളിൽ (മസൂർ പയർ, മധുരക്കിഴങ്ങ്, മത്തങ്ങ, ചോളം, ഗോതമ്പ്, നിലക്കടല തുടങ്ങി നിരവധി) ഇവ രോഗം ഉണ്ടാക്കുന്നു. അനുകൂല സാഹചര്യങ്ങളിൽ, അത് വളരെ വേഗത്തിൽ വളർച്ച പ്രാപിക്കുകയും ദിവസങ്ങൾക്കകം മണ്ണിൻ്റെ ഉപരിതലത്തിനു സമീപമുള്ള ചെടികളുടെ കലകളിലും പെരുകുന്നു. മണ്ണിലെ താഴ്ന്ന പിഎച്ച് (3.0 മുതൽ 5.0 വരെ), പതിവ് ജലസേചനം അല്ലെങ്കിൽ മഴ, ഇടതൂർന്ന നടീൽ, ഉയർന്ന താപനില (25 മുതൽ 35 ഡിഗ്രി സെൽഷ്യസ് വരെ) എന്നിവ കുമിളിൻ്റെ ജീവിതചക്രത്തെയും അണുബാധ പ്രക്രിയയേയും സഹായിക്കുന്നു. ഇതിനു വിപരീതമായി, ഉയർന്ന പി.എച്ച് ഉള്ള ചുണ്ണാമ്പുള്ള മണ്ണിൽ സാധാരണയായി പ്രശ്നങ്ങൾ ഉണ്ടാകില്ല. രോഗവ്യാപനം, ബാധിക്കപ്പെട്ട മണ്ണ് അല്ലെങ്കിൽ വെള്ളം, അണുബാധയേറ്റ ഉപകരണങ്ങളും സാമഗ്രികളും, അതുപോലെ രോഗബാധയുള്ള ചെടികളും മൃഗങ്ങളുടെ ഘടകങ്ങളും (വിത്തുകൾ, വളം) എന്നിവയുടെ കൈമാറ്റത്തെ ആശ്രയിച്ചിരിക്കുന്നു.


പ്രതിരോധ നടപടികൾ

  • സാക്ഷ്യപ്പെടുത്തിയ സ്രോതസ്സിൽ നിന്നുള്ള ആരോഗ്യകരമായ വിത്തുകൾ ഉപയോഗിക്കുന്നുവെന്ന് ഉറപ്പാക്കുക.
  • ലഭ്യമെങ്കിൽ പ്രതിരോധശേഷി ഉള്ള ഇനങ്ങൾ ഉപയോഗിക്കുകയും രോഗ ബാധയുടെ ചരിത്രം ഇല്ലാത്ത കൃഷിയിടത്തില്‍ നടുകയും ചെയ്യണം.
  • വിതയ്ക്കുന്ന വിത്തിൻ്റെ അളവ് വളരെ ഉയർന്നതല്ല എന്ന് ഉറപ്പുവരുത്തുക, മാത്രമല്ല ചെടികൾ തമ്മിൽ നല്ല ഇടയകലവും പാലിക്കുക.
  • വൈകി നടുന്നത് രോഗബാധ കുറയ്ക്കാൻ സഹായിക്കും.
  • അമിതമായ ഈർപ്പം ഒഴിവാക്കാൻ കൃഷിയിടത്തിൽ നല്ല നീര്‍വാര്‍ച്ച ഒരുക്കുക.
  • കുമിളിൻ്റെ വളർച്ചയ്ക്ക് സഹായകമാകും എന്നതിനാൽ വിളകൾ അമിതമായി നനയ്ക്കരുത്.
  • താങ്കളുടെ ഉപകരണങ്ങളും പണി ആയുധങ്ങളും അണുവിമുക്തവും വൃത്തിയുള്ളതുമായി സൂക്ഷിക്കുക.
  • കൃഷിസ്ഥലങ്ങൾ തമ്മിലുള്ള മണ്ണ് കൈമാറ്റം ഒഴിവാക്കണം.
  • കൃഷിസ്ഥലങ്ങൾ കള വിമുക്തമായി സൂക്ഷിക്കുക.
  • ലക്ഷണങ്ങള്‍ക്കായി ആഴ്ചയില്‍ ഒരിക്കലെങ്കിലും കൃഷിയിടം നിരീക്ഷിക്കണം.
  • രോഗബാധയുണ്ടായ ചെടി അല്ലെങ്കില്‍ ചെടിയുടെ ഭാഗം നീക്കം ചെയ്തി ആഴത്തില്‍ കുഴിച്ചിടുകയോ കത്തിച്ചു കളയുകയോ ചെയ്യണം.
  • കൃഷിസ്ഥലങ്ങളിൽ പണി എടുക്കുന്ന സമയത്ത് സസ്യങ്ങളിൽ മുറിവുപറ്റാതിരിക്കാൻ ശ്രദ്ധിക്കുക.
  • കുമിൾ വളർച്ച കുറയ്ക്കാൻ കറുത്ത പ്ലാസ്റ്റിക് ഉപയോഗിച്ച് പുതയിടുക.
  • മണ്ണിൻ്റെ പിഎച്ച് കുമ്മായം പ്രയോഗിച്ച് ക്രമീകരിക്കുക.
  • ചെടികളെ ശക്തിപ്പെടുത്തുന്നതിന് നല്ല വളപ്രയോഗം നടത്തുക.
  • കുമിള്‍ വളര്‍ച്ച തടസപ്പെടുത്താന്‍ അവശിഷ്ടങ്ങള്‍ മണ്ണില്‍ 20-30 സെ.മി.
  • ആഴത്തില്‍ കുഴിച്ചിട്ട് മണ്ണ് സൂര്യതാപീകരണത്തിനു വിധേയമാക്കണം.
  • ആതിഥ്യമേകാത്ത ചെടികളുമായി നിരവധി വര്‍ഷങ്ങള്‍ മാറ്റകൃഷി ആസൂത്രണം ചെയ്യണം.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക