മറ്റുള്ളവ

പയറിലെ വിത്തറ തുരപ്പന്‍

Etiella zinckenella

പ്രാണി

5 mins to read

ചുരുക്കത്തിൽ

  • പൂങ്കുലകളും ഇളം വിത്തറകളും ഉള്ളിൽ നിന്നും ആഹരിക്കുന്നതുമൂലമുള്ള കേടുപാടുകൾ, ചിലപ്പോഴൊക്കെ അവ പൊഴിയുന്നതിനു കാരണമാകുന്നു.
  • ഇവയുടെ അടിഞ്ഞുകൂടിയ വിസര്‍ജ്ജ്യങ്ങള്‍ മൃദുവായ, തവിട്ടു നിറമുള്ള അഴുകിയ പാടുകള്‍ ഉപരിതലത്തിൽ ഉണ്ടാക്കുന്നു.
  • പിളര്‍ന്ന വിത്തറകളിൽ ഭാഗികമായോ പൂര്‍ണ്ണമായോ തിന്നു തീര്‍ത്ത വിത്തുകള്‍ കാണപ്പെടും.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ


മറ്റുള്ളവ

ലക്ഷണങ്ങൾ

പട്ടാണി, തുവര, സാധാരണ പയറുകള്‍, സോയാബീന്‍ എന്നിവ ഉള്‍പ്പെടെ കൃഷി ചെയ്യുന്ന പയര്‍ വര്‍ഗ്ഗങ്ങളുടെ വിത്തറകളാണ് ലാര്‍വകൾ ആക്രമിക്കുന്നത്. സോയാബീന്‍ ആണ് ഏറ്റവും ഇഷ്ടപ്പെട്ട ആതിഥേയ വിള. ഇളം ലാർവകൾ പുതിയ പൂങ്കുലകളും ഇളം ബീജപുടങ്ങളും ഉള്ളില്‍നിന്ന് തിന്നുതീര്‍ക്കുന്നു, ചിലപ്പോഴൊക്കെ അവ അടര്‍ന്നു വീഴുന്നതിന് കാരണമാകും. ലാര്‍വ കേടുവരുത്തിയ പയറിന്‍റെ തോടിലെ ആഗമനനിര്‍ഗ്ഗമന ദ്വാരങ്ങളുടെ സാന്നിധ്യമാണ് ബീജാങ്കുരങ്ങള്‍ക്ക് കേടുപറ്റി എന്നതിൻ്റെ സവിശേഷമായ തെളിവ്. സാധാരണ ഒന്നോ രണ്ടോ ലാർവകൾ ഓരോ വിത്തറകളിലും കാണാന്‍ കഴിയും, അവയുടെ വിസര്‍ജ്ജ്യം മൃദുവായ തവിട്ടു നിറമുള്ള അഴുകിയ പാടുകളായി പുറമേ ദൃശ്യമാകും. വിത്തുകള്‍ പൂര്‍ണ്ണമായോ ഭാഗികമായോ തിന്നുതീര്‍ക്കും, പൂക്കളും വിത്തറകളും ലഭ്യമല്ല എങ്കില്‍ ലാര്‍വകള്‍ ഇലച്ചാര്‍ത്തുകള്‍ ഭക്ഷിക്കും.

Recommendations

ജൈവ നിയന്ത്രണം

ഇരപിടിയന്മാരില്‍ ചില കശേരുക്കളുള്ള ജീവികള്‍, ആർത്രോപോഡ്‌സ്, പക്ഷികൾ എന്നിവ ഉൾപ്പെട്ടിരിക്കുന്നു. ബ്രക്കോന്‍ പ്ളാറ്റിനോട്ടെ, പെരിസിയരോല സെലുലാരിസ്, സത്രോപിസ് റ്റോര്‍ട്ടിസിഡിസ് എന്നീ ഇനങ്ങളിലെ പരാന്ന കടന്നലുകള്‍ സ്വര്‍ണ്ണ പട്ടയുള്ള എറ്റിയെല ശലഭത്തിൻ്റെ ലാര്‍വയെ ആക്രമിക്കുകയും അവയുടെ പെരുപ്പത്തില്‍ കാര്യമായ കുറവ് വരുത്തുകയും ചെയ്യും. കുമിള്‍ മൂലവും ബാക്ടീരിയ മൂലവുമുള്ള രോഗങ്ങളും ഈ കീടങ്ങളെ നിയന്ത്രിക്കാന്‍ ഉപയോഗിക്കാം.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ ജൈവ പരിചരണത്തോടൊപ്പം സംയോജിത നിയന്ത്രണ രീതികളും ചേർത്തുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കുക. ഈ ശലഭത്തെ സാധാരണയായി പയർ വര്‍ഗ്ഗങ്ങളിലെ ഒരു പ്രധാന കീടമായി പരിഗണിക്കാറില്ല, മാത്രമല്ല പലപ്പോഴും പ്രതിരോധ നടപടികള്‍ ആവശ്യമില്ല. എന്തായാലും, ചില കീടനാശിനി സംയുക്തങ്ങള്‍ ഇലകളില്‍ തളിക്കാന്‍ ഉപയോഗിക്കാം. മാലത്തിയോൺ 5 D (25 കിഗ്രാം/ഹെക്ടർ) വിതച്ചുകഴിഞ്ഞ് 45 ദിവസങ്ങൾക്ക് ശേഷം പ്രയോഗിക്കുന്നത് ഈ കീടങ്ങളുടെ വ്യാപനം തടയും.

അതിന് എന്താണ് കാരണം

ലോകം മുഴുവനും കാണപ്പെടുന്ന എറ്റിയെല സിങ്കനെല എന്ന ശലഭത്തിന്‍റെ ലാർവകളാണ് കേടുപാടുകള്‍ക്ക് കാരണം. മുതിര്‍ന്ന ശലഭങ്ങള്‍ സാധാരണ രാത്രി നേരത്ത് ഇരതേടുന്നവയും നേരിയ തവിട്ടു നിറമുള്ള ശരീരവും, വെളിയിലേക്ക് തള്ളിനില്‍ക്കുന്ന തലയും, മുഴച്ചു നില്‍ക്കുന്ന രണ്ടു നീണ്ട ആന്റിനയും ഉള്ളവയാണ്. മുന്‍ചിറകുകള്‍ തവിട്ടു കലര്‍ന്ന ചാര നിറവും സവിശേഷമായ തിളക്കവും മുന്‍ഭാഗത്തേക്ക് നീണ്ടു വരുന്ന വെളുത്ത വരകളും ഉള്ളവയാണ്. ഇരു വശങ്ങളിലെയും ചിറകുകളെ കടന്നു പോകുന്ന സ്വര്‍ണ്ണനിറം കലര്‍ന്ന ഓറഞ്ച് നിറമുള്ള ഒരു പട്ടയുണ്ട് അങ്ങനെ അവയെ "സ്വര്‍ണ്ണ പട്ടയുള്ള എറ്റിയെല ശലഭം" എന്ന സാധാരണ പേരില്‍ വിളിക്കുന്നു. പിന്‍ഭാഗത്തെ ചിറകുകള്‍ക്ക് നേരിയ ചാര നിറവും ഇരുണ്ട ഞരമ്പുകളുടെ ക്രമീകരണവും നീണ്ടിരുണ്ട തൊങ്ങലുകളുമുണ്ട്. പെണ്‍ശലഭങ്ങള്‍ പൂങ്കുലകളിലോ പച്ചക്കായകളിലോ മുട്ടകളിടുന്നു മാത്രമല്ല ലാർവകൾ ഫലങ്ങൾക്കുള്ളിൽ ജീവിക്കുന്നു, അവ വിത്തുകള്‍ തിന്നുതീര്‍ത്ത്, ഒരു വിത്തില്‍ നിന്ന് മറ്റൊന്നിലേക്ക് എളുപ്പത്തിൽ നീങ്ങുന്നു. ഇവ നേരിയ തവിട്ടു നിറം കലർന്ന വിളറിയ ഇളം നിറം മുതല്‍ പച്ച നിറം വരെയുള്ളവയും ഓറഞ്ച് തലയില്‍ കറുത്ത 'V' ആകൃതിയും നാല് കറുത്ത പുള്ളികളുമുള്ളവയാണ്. ലാര്‍വ മണ്ണിലേക്ക് വീണ് മണ്ണില്‍ 2-5 വരെ സെ.മി താഴ്ചയില്‍ ഒരു കൊക്കൂണിനുള്ളില്‍ തണുപ്പുകാലം കഴിച്ചുകൂട്ടി മുതിര്‍ന്നവയായി വസന്തകാലത്ത് പുറത്തുവരും.


പ്രതിരോധ നടപടികൾ

  • ലഭ്യമെങ്കിൽ സഹിഷ്ണുതാശേഷിയുള്ള ഇനങ്ങൾ ഉപയോഗിക്കുക.
  • കീടങ്ങളുടെ ലക്ഷണങ്ങൾക്കായി കൃഷിയിടം പരിശോധിക്കുക (മുട്ടക്കൂട്ടങ്ങൾ, പുഴുക്കൾ, കേടുപാടുകൾ).
  • ബാധിക്കപ്പെട്ട പൂക്കൾ, വിത്തറകൾ, അല്ലെങ്കിൽ മറ്റ് ചെടി ഭാഗങ്ങള്‍ എന്നിവ നീക്കം ചെയ്യുക.
  • നൈട്രജൻ വളം അനുയോജ്യമായ അളവിൽ പ്രയോഗിക്കുക.
  • കൃഷിയിടത്തിൽ വെള്ളം കെട്ടിക്കിടക്കുന്നത് ആക്രമണ സാധ്യത കൂട്ടും എന്നുള്ളതിനാൽ കൃഷിയിടത്തിൽ നീർവാർച്ച സൗകര്യങ്ങൾ ഒരുക്കുക.
  • ശലഭങ്ങളെ നിരീക്ഷിക്കുന്നതിനും കൂട്ടത്തോടെ പിടിക്കുന്നതിനും കെണികൾ ഉപയോഗിക്കുക.
  • ലാർവകളെ ഭക്ഷിക്കുന്ന പക്ഷികളെ ആകർഷിക്കാൻ ഉയരത്തിൽ കമ്പുകൾ നാട്ടിക്കൊടുക്കുകയും തുറസായ സ്ഥലങ്ങള്‍ ഒരുക്കുകയും ചെയ്യുക.
  • കൃഷിയിടത്തിലും അതിനു ചുറ്റും മികച്ച കള നിവാരണം നടത്തുക.
  • മിത്രകീടങ്ങളെ ബാധിക്കുമെന്നതിനാല്‍, വിശാല ശ്രേണിയിലുള്ള കീടങ്ങളെ നശിപ്പിക്കുന്ന കീടനാശിനികളുടെ ഉപയോഗം നിയന്ത്രിക്കുക.
  • വിളവെടുപ്പിനുശേഷം വിള അവശിഷ്ടങ്ങളും സ്വയം മുളച്ചുവന്ന ചെടികളും നീക്കം ചെയ്യുക.
  • രോഗബാധയ്ക്ക് വശം വദമാകാത്ത വിളകളുമായി വിളപരിക്രമം നടത്തുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക