കപ്പക്കിഴങ്ങ്

മരച്ചീനിയിലെ ബഡ് നെക്രോസിസ് രോഗം

Unknown Pathogen

കുമിൾ

5 mins to read

ചുരുക്കത്തിൽ

  • തണ്ടിന് പുറമെ തവിട്ട് അല്ലെങ്കിൽ ചാരനിറത്തിലുള്ള കുമിൾ വളർച്ചയുടെ പാടുകളായി ഈ രോഗം പ്രത്യക്ഷപ്പെടുന്നു.
  • കോശനാശം സംഭവിച്ച ഭാഗങ്ങൾ മുകുളങ്ങളെ പൊതിയുന്നു, കൂടാതെ അവയുടെ മുളയ്ക്കുന്നതിനുള്ള കഴിവ് കുറയ്ക്കുന്നു.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

1 വിളകൾ
കപ്പക്കിഴങ്ങ്

കപ്പക്കിഴങ്ങ്

ലക്ഷണങ്ങൾ

ബാധിക്കപ്പെടാൻ സാധ്യതയുള്ള ഇനങ്ങളിൽ, മരച്ചീനിയുടെ പ്രധാന തണ്ടിന്റെ ഉപരിതലത്തിൽ തവിട്ട് അല്ലെങ്കിൽ ചാരനിറത്തിലുള്ള പാടുകൾ പ്രത്യക്ഷപ്പെടുന്നതാണ് മരച്ചീനിയിലെ ബഡ് നെക്രോസിസ് രോഗത്തിന്റെ പ്രധാന ലക്ഷണം. ഈ ഭാഗങ്ങൾ തണ്ടിലുടനീളം വിതരണം ചെയ്യപ്പെട്ടിരിക്കും, മാത്രമല്ല അവ ക്രമേണ പുറംതൊലിയിൽ വളരുന്ന കുമിൾ ഘടനകളായി പൊരുത്തപ്പെടുന്നു. ചിലപ്പോൾ അവ ഇലകളിലും പ്രത്യക്ഷപ്പെടും. കുമിൾ വളരുകയും അവയെ ആഹരിക്കുകയും ചെയ്യുന്നതിനാൽ സസ്യകലകൾക്ക് നാശം സംഭവിക്കുന്നു. ഈ കോശനാശം സംഭവിച്ച ഭാഗങ്ങൾ പലപ്പോഴും തണ്ടിലെ മുകുളങ്ങളെ മൂടുകയും നശിക്കുന്നതിന് കാരണമാകുകയും ചെയ്യുന്നു, ഇത് മരക്കമ്പുകളുടെ മുളയ്ക്കാനുള്ള കഴിവ് കുറയ്ക്കുന്നു.

Recommendations

ജൈവ നിയന്ത്രണം

ഈ കുമിളിനെതിരെ അറിയപ്പെടുന്ന ജൈവ നിയന്ത്രണ പരിഹാരങ്ങളൊന്നുമില്ല. താങ്കൾക്ക് എന്തെങ്കിലും അറിയാമെങ്കിൽ ദയവായി ഞങ്ങളുമായി ബന്ധപ്പെടുക.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ, ജൈവ പരിചരണരീതികളോടൊപ്പം പ്രതിരോധ നടപടികളും ചേർത്തുള്ള ഒരു സംയോജിത സമീപനം എപ്പോഴും പരിഗണിക്കുക. പൊതു കുമിൾനാശിനി തളികൾ അപൂർവ്വമായി ശുപാർശ ചെയ്യപ്പെടുന്നു, അതിനാൽ, പ്രതിരോധ നടപടികളിലും മികച്ച കാർഷിക വിളപരിപാലനമുറകൾക്കും മുൻതൂക്കം നൽകണം.

അതിന് എന്താണ് കാരണം

തണ്ടുകളുടെയും ഇലകളുടെയും ഉപരിതലത്തിൽ ഉണ്ടാകുന്ന ഒരു കുമിളാണ് മരച്ചീനിയിലെ ബഡ് നെക്രോസിസ് രോഗത്തിന് കാരണം. രോഗബാധയുടെ പ്രധാന ഉറവിടം രോഗം ബാധിക്കപ്പെട്ട മരച്ചീനി ചെടികളാണ്. വിളവെടുപ്പിനുശേഷം നിലത്ത് അവശിഷ്ടങ്ങളായി അവശേഷിക്കുന്ന തണ്ടും ഇലകളും രോഗം വ്യാപിക്കുന്നതിന് സഹായിക്കും. ഈ അവശിഷ്ടങ്ങളിൽ ഉൽപാദിപ്പിക്കപ്പെടുന്ന കുമിൾ ബീജങ്ങൾ പിന്നീട് കാറ്റിലൂടെ ചെടിയിൽ നിന്ന് ചെടിയിലേക്കോ മറ്റ് കൃഷിയിടങ്ങളിലേക്കോ വ്യാപിച്ചേക്കാം. എന്നിരുന്നാലും, വ്യാപനത്തിന്റെ പ്രധാന കാരണം രോഗബാധയുള്ള മരക്കമ്പ് നടാൻ ഉപയോഗിക്കുന്നതാണ്. രോഗം ബാധിച്ച മുകുളങ്ങളുള്ള ഈ മരക്കമ്പ് മുളയ്ക്കുന്നതിൽ പരാജയപ്പെടും മാത്രമല്ല കൃഷിയിടത്തില്‍ ഇവയെ അനായാസം കണ്ടെത്താനും കഴിയും. പുല്ലുകൾ, ധാന്യങ്ങൾ, വാഴ, മാവ് എന്നിവയാണ് കുമിളിന്റെ ഇതര ആതിഥേയ വിളകൾ. ഈർപ്പമുള്ള അന്തരീക്ഷത്തിൽ വളരുന്ന മരച്ചീനിയിലാണ് ഈ രോഗം സാധാരണയായി കാണപ്പെടുന്നത്. ഉയർന്ന ആപേക്ഷിക ആർദ്രതയിൽ, കാർഷിക ശുചിത്വം മോശമായ കൃഷിയിടത്തില്‍ പ്രത്യേകിച്ച് രോഗം വികസിക്കാനുള്ള സാധ്യതയുണ്ട്.


പ്രതിരോധ നടപടികൾ

  • നടുന്നതിന് രോഗരഹിതമായ മരക്കമ്പുകൾ (അംഗീകൃത സ്രോതസില്‍ നിന്ന് ) മുറിച്ചെടുത്ത് ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക.
  • ലഭ്യമാണെങ്കിൽ, പ്രതിരോധശേഷിയുള്ള ഇനങ്ങൾ നടുക.
  • കളനിയന്ത്രണവും ചെടികൾക്കിടയിലെ മതിയായ ഇടയകലവും വായുസഞ്ചാരം ഉറപ്പുവരുത്തുന്നതിന് അത്യന്താപേക്ഷിതമാണ്, ഇത് കൃഷിയിടത്തിലെ കുമിളിന്റെ അളവ് കുറയ്ക്കുന്നു.
  • രോഗബാധിതമായ കമ്പുകൾ നിരീക്ഷിക്കുകയും ഉടനടി നീക്കം ചെയ്‌ത്‌ നശിപ്പിക്കുകയും ചെയ്യുക (കത്തിക്കുകയോ കുഴിച്ചിടുകയോ ചെയ്യണം), കൂടാതെ ആരോഗ്യമുള്ള കമ്പുകൾ പകരം നടുക.
  • ചെടിയുടെ അവശിഷ്ടങ്ങൾ കൃഷിയിടത്തിൽ നിന്ന് നീക്കം ചെയ്‌ത്‌ ദൂരെ മാറ്റി നശിപ്പിക്കുകയും വേണം.
  • രോഗകാരിക്ക് ആതിഥ്യമേകാത്ത ഇതര വിളകളുമായുള്ള വിള പരിക്രമം കൃഷിയിടത്തിലെ കുമിളിന്റെ അതിജീവനം ഒഴിവാക്കുന്നു.
  • കൃഷിപ്പണിക്ക് ശേഷം താങ്കളുടെ ഉപകരണങ്ങൾ അണുവിമുക്തമാക്കുന്നത് ഉറപ്പുവരുത്തുക.
  • രോഗബാധ നിലനിൽക്കുന്ന കൃഷിയിടത്തില്‍ നിന്ന് മറ്റ് കൃഷിയിടങ്ങളിലേക്ക് മരക്കമ്പുകൾ കൊണ്ടുപോകരുത്.
  • രോഗം തടയുന്നതിന്, കാർഷിക ഉപകരണങ്ങൾ ഉപയോഗിച്ചതിനുശേഷം ഒരു സാധാരണ ബ്ലീച്ച് ലായനി ഉപയോഗിച്ച് അണുവിമുക്തമാക്കണം.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക