കപ്പക്കിഴങ്ങ്

മരച്ചീനിയിലെ ഗ്വാളീച്ച

Jatrophobia brasiliensis

പ്രാണി

5 mins to read

ചുരുക്കത്തിൽ

  • ഇലകളിൽ തടിപ്പുകളുടെ രൂപപ്പെടൽ.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

1 വിളകൾ
കപ്പക്കിഴങ്ങ്

കപ്പക്കിഴങ്ങ്

ലക്ഷണങ്ങൾ

ലാർവകൾ ആഹരിക്കുന്ന പ്രവർത്തനം മൂലം ചെടികളിൽ തടിപ്പുകൾ രൂപപ്പെടുന്നു. ഈച്ചകൾ മുട്ടയിടുന്ന ഇലകളുടെ മുകൾ ഭാഗത്താണ് തടിപ്പുകൾ കൂടുതലായി കാണപ്പെടുന്നത്, തളിരുകളിലും തണ്ടുകളിലും കുറച്ചൊക്കെ കാണപ്പെടാം. മഞ്ഞകലർന്ന പച്ച മുതൽ ചുവപ്പ് വരെയുള്ള തടിപ്പുകൾ കോണാകൃതിയിലുള്ളതുമാണ്. തടിപ്പുകൾ തുറക്കുമ്പോൾ, ലാർവകൾ ഉള്ളതോ ഇല്ലാതെയോ ഒരു സിലിണ്ടർ ആകൃതിയിലുള്ള തുരങ്കം തടിപ്പിനുള്ളിൽ കാണപ്പെടുന്നു. ഇലയുടെ അടിയിൽ നിന്ന് തടിപ്പുകൾ നിരീക്ഷിക്കുകയാണെങ്കിൽ, ഒരു ചെറിയ ദ്വാരം കാണപ്പെടും, അതിലൂടെയാണ് മുതിർന്ന ഗ്വാളീച്ച പുറത്തുവരുന്നത്.

Recommendations

ജൈവ നിയന്ത്രണം

നിരീക്ഷിക്കുന്നതിനോ അല്ലെങ്കിൽ ഈച്ചകളുടെ ഇണചേരൽ തടസ്സപ്പെടുത്തുന്നതിനോ നിറമുള്ള കെണികൾ ഉപയോഗിക്കുക.

രാസ നിയന്ത്രണം

ജൈവപരിചരണ രീതികളോടൊപ്പം പ്രതിരോധ നടപടികളും കൂട്ടിച്ചേർത്തുള്ള ഒരു സംയോജിത സമീപനം എപ്പോഴും പരിഗണിക്കുക.

അതിന് എന്താണ് കാരണം

ജട്രോഫോബിയ ബ്രാസിലിയൻസിസ് ആണ് ഈ കേടുപാടുകൾക്ക് കാരണം. ഇലയുടെ ഉപരിതലത്തിൽ മുട്ടയിടുന്ന ചെറിയ പറക്കുന്ന പ്രാണികളാണ് ഈ ഈച്ചകൾ. മുട്ടകൾ വിരിയുമ്പോൾ പുറത്തുവരുന്ന ലാർവകൾ, ഇലയുടെ മുകൾ ഭാഗത്ത് രൂപം കൊള്ളുന്ന അസാധാരണമായ കോശ വളർച്ചയ്ക്ക് കാരണമാകുന്നു.


പ്രതിരോധ നടപടികൾ

  • സാധ്യമെങ്കിൽ, വരണ്ട പ്രദേശങ്ങളിൽ കൃഷി ചെയ്യുക.
  • മതിയായ വായുസഞ്ചാരം ലഭ്യമാകാനായി തുറന്ന സ്ഥലങ്ങളിൽ കൃഷിചെയ്യുകയും ചെടികൾക്കിടയിൽ ആവശ്യത്തിന് ഇടയകലം നൽകുകയും ചെയ്യുക.
  • ചെടികളുടെ ചുവട്ടിലും അതിനു ചുറ്റിലുമുള്ള കളകളെ നിയന്ത്രിക്കുക.
  • വീണുകിടക്കുന്ന എല്ലാ ഇലകളും കൃഷിയിടത്തിൽ നിന്ന് നീക്കം ചെയ്ത് കത്തിക്കുകയോ കുഴിച്ചിടുകയോ ചെയ്യുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക