കപ്പക്കിഴങ്ങ്

മരച്ചീനിയിലെ ബാക്ടീരിയ വാട്ടം

Xanthomonas axonopodis pv. manihotis

ബാക്ടീരിയ

5 mins to read

ചുരുക്കത്തിൽ

  • ഇലകളിൽ കോശനാശം സംഭവിച്ച കോണ്‍ ആകൃതിയുള്ള പാടുകൾ, പലപ്പോഴും ഇവ ഹരിതനാശം സംഭവിച്ച വലയത്താൽ ചുറ്റപ്പെട്ടിരിക്കുന്നു.
  • ക്ഷതങ്ങൾ വലുതാകുകയും കൂടിച്ചേരുകയും ഒരു പശ സ്രവിക്കുകയും ചെയ്യും.
  • പശയ്ക്ക് തുടക്കത്തിൽ സ്വർണ്ണവർണ്ണമാണ്, പിന്നീട് ആമ്പർ നിറമുള്ള ശേഖരങ്ങൾ രൂപം കൊള്ളുന്നു.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

1 വിളകൾ
കപ്പക്കിഴങ്ങ്

കപ്പക്കിഴങ്ങ്

ലക്ഷണങ്ങൾ

വാട്ടം, ഉണക്കം, ഡൈബാക്ക്, സംവഹന കലകളുടെ കോശനാശം എന്നിവ ലക്ഷണങ്ങളിൽ ഉൾപ്പെടുന്നു. ഇലകളിൽ കോശനാശം സംഭവിച്ച കോണ്‍ ആകൃതിയുള്ള പുള്ളികൾ ദൃശ്യമാകുന്നു, ഇവ ചെറിയ സിരകളാൽ പരിമിതപ്പെടുകയും, ഇലപത്രത്തിൽ ക്രമരഹിതമായി വിതരണം ചെയ്യപ്പെട്ടിരിക്കുകയും ചെയ്യുന്നു. ഈ പുള്ളികൾ പലപ്പോഴും ഹരിതനാശം സംഭവിച്ച വലയത്താൽ ചുറ്റപ്പെട്ടിരിക്കുന്നു. ഈ പാടുകൾ തുടക്കത്തിൽ വേർതിരിച്ചറിയാവുന്ന ഈർപ്പമുള്ളതും, സാധാരണയായി ചെടിയുടെ അടിഭാഗത്ത് മാത്രമായും തവിട്ട് നിറമുള്ള ക്ഷതങ്ങളായി ആരംഭിക്കുന്നു, പിന്നീട് ഇത് വലുതായി കൂടിച്ചേരുകയും, അതുമൂലം പലപ്പോഴും ഇല മുഴുവനായും നശിക്കാൻ കാരണമാകുന്നു. മുറിവുകളിലൂടെയും ഇലകളുടെ കുറുകേയുള്ള സിരകളിലൂടെയും പശ സ്രവങ്ങൾ പുറന്തള്ളുന്നു. ഈ പ്രക്രിയ ഒരു സ്വർണ്ണനിറം കലർന്ന ദ്രാവകമായി ആരംഭിക്കുന്നു, അത് പിന്നീട് ഒരു ആമ്പർ നിറമുള്ള ശേഖരമായി മാറുന്നു. ഇളം തണ്ടുകളും ഇലഞെട്ടുകളും ബാധിക്കപ്പെട്ടതിനുശേഷം വിണ്ടുകീറാം, കൂടാതെ ഇതിലൂടെ സ്രവങ്ങളും പുറത്തേക്കൊഴുകും.

Recommendations

ജൈവ നിയന്ത്രണം

ബാധിക്കപ്പെട്ട വിത്തുകൾ ചൂടുവെള്ളത്തിൽ 60°C താപനിലയിൽ 20 മിനിറ്റ് മുക്കിവയ്ക്കുക, തുടർന്ന് കനം കുറഞ്ഞ പാളികളിൽ 30°C -ൽ ഒരു രാത്രി അല്ലെങ്കിൽ 50°C -ൽ 4 മണിക്കൂർ ഉണക്കുക, ഇത് ബാക്ടീരിയകളുടെ എണ്ണം ഗണ്യമായി കുറയ്ക്കുന്നു. വിത്തുകൾ വെള്ളത്തിൽ മുക്കി മൈക്രോവേവ് അവ്നിൽ ജലത്തിന്റെ താപനില 73°C എത്തുന്നതുവരെ ചൂടാക്കുകയും, തുടർന്ന് ഉടനടി വെള്ളം നീക്കം ചെയ്തും വിത്തുകൾ പരിചരിക്കാം.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ, ജൈവ പരിചരണരീതിയോടൊപ്പം പ്രതിരോധ നടപടികളും കൂട്ടിച്ചേർത്തുള്ള ഒരു സംയോജിത സമീപനം എപ്പോഴും പരിഗണിക്കുക. മരച്ചീനിയിലെ ബാക്ടീരിയൽ വാട്ടത്തിന് നേരിട്ടുള്ള രാസ നിയന്ത്രണം ഇപ്പോൾ ലഭ്യമല്ല. താങ്കൾക്ക് എന്തെങ്കിലും അറിയാമെങ്കിൽ ദയവായി ഞങ്ങളെ അറിയിക്കുക. രോഗകാരിയുടെ സാന്നിധ്യം ക്വാറന്റൈൻ അധികൃതരെ അറിയിക്കുക.

അതിന് എന്താണ് കാരണം

മരച്ചീനി ചെടികളെ (മണിഹോറ്റിസ്) ബാധിക്കുന്ന, സാന്തോമോനാസ് ആക്സോനോപോഡിസ് എന്ന ബാക്ടീരിയയുടെ ഇനമാണ് ലക്ഷണങ്ങൾക്ക് കാരണം. വിളയിൽ (അല്ലെങ്കിൽ കൃഷിയിടങ്ങളിൽ), കാറ്റ് അല്ലെങ്കിൽ മഴയിലൂടെ ബാക്ടീരിയ വ്യാപിക്കുന്നു. അണുബാധയേറ്റ ഉപകരണങ്ങളും രോഗാണു വ്യാപനത്തിനുള്ള ഒരു പ്രധാന മാർഗമാണ്, അതോടൊപ്പം തോട്ടങ്ങളിലൂടെ മനുഷ്യന്റെയും മൃഗങ്ങളുടെയും ചലനവും വ്യാപനഹേതുവാണ്‌, പ്രത്യേകിച്ച് മഴസമയത്തോ അതിനുശേഷമോ. എന്നിരുന്നാലും, പ്രത്യേകിച്ച് ആഫ്രിക്കയിലും ഏഷ്യയിലും, പ്രത്യക്ഷത്തിൽ രോഗലക്ഷണങ്ങളില്ലാത്ത നടീൽ വസ്തുക്കൾ, മരക്കമ്പുകൾ, വിത്തുകൾ എന്നിവയിലൂടെ വലിയ ദൂരത്തിൽ ഇവ വ്യാപിക്കുന്നതാണ് ഈ രോഗകാരി മൂലമുള്ള പ്രധാന പ്രശ്നം. അണുബാധ പ്രക്രിയയ്ക്കും രോഗത്തിന്റെ വികാസത്തിനും, 12 മണിക്കൂർ നേരം 90-100% ആപേക്ഷിക ആർദ്രത 22-30°C താപനിലയിൽ ആവശ്യമാണ്. ബാക്ടീരിയകൾ മാസങ്ങളോളം കാണ്ഡത്തിലും സ്രവങ്ങളിലും നിലനിൽക്കുന്നു, ഈർപ്പമുള്ള കാലഘട്ടത്തിൽ ഇവയുടെ പ്രവർത്തനം പുനരാരംഭിക്കും. ഈ ബാക്ടീരിയയുടെ ശ്രദ്ധേയമായ ഒരേയൊരു ആതിഥേയ സസ്യം അലങ്കാര സസ്യമായ യൂഫോർബിയ പുൽചെറിമ (പോയിൻസെറ്റിയ) ആണ്.


പ്രതിരോധ നടപടികൾ

  • താങ്കളുടെ പ്രദേശത്ത് ലഭ്യമാണെങ്കിൽ, അംഗീകൃത സ്രോതസുകളില്‍ നിന്ന് വിത്തുകൾ നേടുകയും പ്രതിരോധശേഷിയുള്ള ഇനങ്ങൾ തിരഞ്ഞെടുക്കുകയും ചെയ്യുക.
  • രോഗം ബാധിക്കപ്പെട്ട കൃഷിയിടത്തിന് സമീപമോ അവിടെനിന്നും കാറ്റുവീശുന്ന കൃഷിയിടങ്ങളിലോ മരച്ചീനി നടരുത്.
  • ഏതാനും ചെടികൾ മാത്രമാണ് രോഗലക്ഷണങ്ങൾ കാണിക്കുന്നതെങ്കിൽ, രോഗം ബാധിക്കപ്പെട്ട ചെടികൾ മുറിച്ചുനീക്കുക.
  • ഒരു ബാക്ടീരിയനാശിനി ഉപയോഗിച്ച് ഉപകരണങ്ങൾ പതിവായി അണുവിമുക്തമാക്കണം.
  • വിളപരിക്രമം നടത്തുകയും ഒരു മഴ സീസൺ സമയം നിലം തരിശിടുകയും ചെയ്യുക.
  • രോഗാണു അതിജീവിക്കാൻ സാധ്യതയുള്ള, രോഗബാധയുള്ള എല്ലാ ചെടികളുടെ അവശിഷ്ടങ്ങളും കളകളും നീക്കംചെയ്യുകയും കത്തിക്കുകയും അല്ലെങ്കിൽ ആഴത്തിൽ കുഴിച്ചിടുകയും വേണം.
  • വിളയുടെ വളർച്ചാഘട്ടത്തിൽ രോഗത്തിന്റെ വികസനം വൈകിപ്പിക്കുന്നതിനുവേണ്ടി, മഴക്കാലത്തിന്റെ അവസാനത്തിൽ മരച്ചീനി കൃഷി ചെയ്യുക.
  • ചോളം അല്ലെങ്കിൽ മത്തൻ ഉപയോഗിച്ച് മരച്ചീനിയുടെ ഇടവിള കൃഷി ഗുണം ചെയ്യും.
  • രോഗ തീവ്രത കുറയ്ക്കുന്നതിന് വളപ്രയോഗത്തിലൂടെ മണ്ണിലെ പൊട്ടാസ്യം അളവ് വർദ്ധിപ്പിക്കുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക