കപ്പക്കിഴങ്ങ്

മരച്ചീനിയിലെ ഫൈറ്റോപ്ലാസ്മ രോഗം

Phytoplasma spp.

ബാക്ടീരിയ

5 mins to read

ചുരുക്കത്തിൽ

  • മരച്ചീനി ചെടികൾക്ക് മുകളിലുള്ള ഗണ്യമായ ചെറിയ മുളകൾ ചെടിക്ക് "മന്ത്രവാദിനിയുടെ ചൂല്" പോലെയുള്ള രൂപം നൽകുന്നു.
  • ആഴത്തിലുള്ള വിള്ളലുകളോടെ വേരുകൾ നേർത്തതും തടി പോലെ കട്ടിയുള്ളതും ആയേക്കാം.
  • തണ്ടിന്റെ താഴ്ഭാഗത്തിന്റെ വീക്കം.
  • ഇലകളിൽ ചുരുളുകളും അടയാളങ്ങളും.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

1 വിളകൾ
കപ്പക്കിഴങ്ങ്

കപ്പക്കിഴങ്ങ്

ലക്ഷണങ്ങൾ

ഫൈറ്റോപ്ലാസ്മ ബാധിപ്പ് മൂലമാണ് പല രോഗലക്ഷണങ്ങളും ഉണ്ടാകുന്നതെങ്കിലും, മരച്ചീനി ചെടികളുടെ മുകളിൽ, ഇലകൾ കൂട്ടത്തോടെ വളർന്ന് ഉണ്ടാകുന്ന ചൂല് പോലെയുള്ള രൂപം കാണപ്പെടുന്നതിന്റെ പേരിലാണ് ഈ രോഗം അറിയപ്പെടുന്നത്. മിക്കപ്പോഴും, ഇത് സാധാരണയായി സുഷുപ്താവസ്ഥയിലുള്ള മുകുളങ്ങളുടെ വളർച്ചയ്ക്ക് ഇടയാക്കുന്നു, ഇത് ചെറിയ, മഞ്ഞ നിറത്തിലുള്ള ഇലകൾ ഉത്പാദിപ്പിക്കുകയും ചെടിയുടെ മുകളിൽ "മന്ത്രവാദിനിയുടെ ചൂല്" രൂപത്തിൽ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു. തണ്ടുകളുടെ താഴ്ഭാഗത്ത് ചെറിയ വീക്കം സംഭവിക്കാം, കൂടാതെ ഇലകൾ ചുരുളുകയും ഇലകളിൽ പുള്ളികുത്തുകൾ വീഴുകയും പച്ചയും മഞ്ഞയും നിറത്തിലുള്ള മാതൃകകൾ പ്രത്യക്ഷപ്പെടുകയും ചെയ്തേക്കാം. കട്ടിയുള്ള പുറം പാളികളും ആഴത്തിൽ വിള്ളലുകളും ഉള്ള വേരുകൾ കനംകുറഞ്ഞതും തടിപോലെ കട്ടിയുള്ളതുമായി വളരും. ചിലപ്പോൾ ഈ വിള്ളലുകൾ വേരിന് ചുറ്റും ഒരു വളയം ഉണ്ടാക്കുകയും, ചെടിയുടെ മുകൾ ഭാഗങ്ങളിലേക്ക് വെള്ളവും പോഷകങ്ങളും കൊണ്ടുപോകുന്നതിനെ തടസ്സപ്പെടുത്തുകയും, അതിന്റെ പ്രത്യേക രീതിയിലുള്ള വളർച്ചയ്ക്ക് കാരണമാവുകയും ചെയ്യും.

Recommendations

ജൈവ നിയന്ത്രണം

നടുന്നതിന് മുൻപ് 0.01% സ്ട്രെപ്റ്റോമൈസിൻ ലായനിയിൽ മരച്ചീനി കമ്പുകൾ അല്ലെങ്കിൽ വിത്ത് ആറ് മണിക്കൂർ പരിചരിക്കുന്നത് മരച്ചീനി ചെടികളുടെ മരണനിരക്ക് കുറയ്ക്കുന്നതിനും വിത്തുകളുടെ കാര്യത്തിൽ മുളയ്ക്കുന്നതിന്റെ തോത് വർദ്ധിപ്പിക്കുന്നതിനുമുള്ള ഫലപ്രദമായ മാർഗമാണ്. രോഗാണുവാഹകരായ കീടങ്ങളുടെ പെരുപ്പം നിയന്ത്രിക്കാൻ ചില പരാന്നഭോജി കടന്നലുകളെ ഉപയോഗിച്ചിട്ടുണ്ട്.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ, ജൈവ പരിചരണരീതികളോടൊപ്പം പ്രതിരോധ നടപടികളും ചേർത്തുള്ള ഒരു സംയോജിത സമീപനം എപ്പോഴും പരിഗണിക്കുക. മരച്ചീനിയിലെ ഫൈറ്റോപ്ലാസ്മ രോഗത്തിന്, നിലവിൽ 100% ഫലപ്രദമായ രാസപരിചരണരീതി ഇപ്പോൾ ലഭ്യമല്ല. മരക്കമ്പുകളുടെയും വിത്തുകളുടെയും ആൻറിബയോട്ടിക് പരിചരണം വേരുകളുടെ വിളവും അന്നജത്തിന്റെ ഉള്ളടക്കവും ഗണ്യമായി വർദ്ധിപ്പിക്കുന്നതിനും, ഫൈറ്റോപ്ലാസ്മയുടെ ബാധിപ്പ് നിയന്ത്രിക്കാൻ ഉപയോഗിക്കുകയും ചെയ്യാം.

അതിന് എന്താണ് കാരണം

ചെടികളിലെ സംവഹന കലകളിൽ മാത്രം നിലനിൽക്കാൻ കഴിയുന്ന ഫൈറ്റോപ്ലാസ്മ എന്ന ബാക്ടീരിയ പോലുള്ള ജീവികളാണ് രോഗലക്ഷണങ്ങൾക്ക് കാരണം. മീലിമൂട്ടകളെ പോലെ മരച്ചീനി ചെടികളുടെ സ്രവം വലിച്ചെടുക്കുന്ന ചില കീടങ്ങളുടെ ആഹാര ശീലങ്ങളാണ് അവ പ്രധാനമായും വ്യാപിക്കുന്നതിന് കാരണം. കൃഷിയിടങ്ങളിലേക്കോ മറ്റ് പ്രദേശങ്ങളിലേക്കോ ബാധിക്കപ്പെട്ട സസ്യ വസ്തുക്കൾ കൊണ്ടുപോകുന്നതോ ഉപയോഗിക്കുന്നതോ ആണ് മറ്റൊരു പ്രധാന വ്യാപന മാർഗ്ഗം. ഈ രോഗം പല രാജ്യങ്ങളിലും മരച്ചീനി വ്യവസായത്തിന് ഗുരുതരമായ ഭീഷണിയാണ്. ഫൈറ്റോപ്ലാസ്മ രോഗത്തിന്റെ ബാധിപ്പ് ചിലപ്പോൾ മരച്ചീനി ചെടികളെ അവയുടെ വളർച്ചയുടെ തുടക്കത്തിൽ തന്നെ ബാധിക്കുമ്പോൾ, വിളവ് പൂർണമായും നഷ്ടപ്പെടും. രോഗബാധിതമായ നടീൽ വസ്തുക്കളുടെ ഗതാഗതം നിയന്ത്രിക്കുന്നതിനുള്ള ക്വാറന്റൈൻ നടപടികൾ ചില രാജ്യങ്ങളിൽ നിലവിലുണ്ട്, അവ കൂടുതൽ ശക്തിപ്പെടുത്താനും കഴിയും.


പ്രതിരോധ നടപടികൾ

  • സാക്ഷ്യപ്പെടുത്തിയ ഉറവിടങ്ങളിൽ നിന്ന് ലഭിച്ച രോഗരഹിത നടീൽ വസ്തുക്കൾ ഉപയോഗിക്കുവെന്ന് ഉറപ്പുവരുത്തുക.
  • താങ്കളുടെ പ്രദേശത്ത് ലഭ്യമാണെങ്കിൽ, പ്രതിരോധശേഷിയുള്ള ഇനങ്ങൾ നടുക.
  • രോഗലക്ഷണങ്ങൾക്കായി കൃഷിയിടം പതിവായി നിരീക്ഷിക്കുക.
  • കൃഷിയിടത്തിലും, കാർഷിക ആയുധങ്ങളിലും, ഉപകരണങ്ങളിലും ഉയർന്ന ശുചിത്വ നിലവാരം നിലനിർത്തുക.
  • രോഗം ബാധിച്ച ചെടികൾ കൃഷിയിടത്തില്‍ നിന്ന് അകലെ കത്തിക്കുകയോ കുഴിച്ചിടുകയോ ചെയ്യുക.
  • രോഗബാധ സംശയിക്കുന്ന വസ്തുക്കൾ മറ്റ് തോട്ടങ്ങളിലേക്കോ കൃഷിയിടങ്ങളിലേക്കോ കൊണ്ടുപോകരുത്.
  • കൃഷിയിടങ്ങളിൽ രോഗലക്ഷണങ്ങൾ കണ്ടാൽ ക്വാറന്റൈൻ അധികൃതരെ വിവരം അറിയിക്കുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക