കരിമ്പ്

പ്ലാസി ബോറർ

Chilo tumidicostalis

പ്രാണി

5 mins to read

ചുരുക്കത്തിൽ

  • മുകളിലെ ഇടമുട്ടുകളിൽ കീടങ്ങൾ തുരന്ന ദ്വാരങ്ങൾ.
  • പൊള്ളയായ കരിമ്പ്.
  • ഉണങ്ങിയ കതിരും, മുകൾവശത്തെ ഇലകളും.
  • ഇരുണ്ട തലയിലും, മുതുകുവശത്തും ഇരുണ്ട വരകളോ അല്ലെങ്കിൽ പാടുകളോ ഉള്ള വെളുത്ത നിറത്തിലുള്ള ലാർവകൾ.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

1 വിളകൾ

കരിമ്പ്

ലക്ഷണങ്ങൾ

ബാധിക്കപ്പെട്ട കരിമ്പിന്റെ മുകൾവശത്തെ ഉണങ്ങിയ ഇലകളുടെ സാന്നിധ്യത്താൽ കീടങ്ങളുടെ സാന്നിധ്യം എളുപ്പത്തിൽ തിരിച്ചറിയാം. ആദ്യത്തെ മൂന്ന് മുതൽ അഞ്ച് വരെയുള്ള ഇടമുട്ടുകളിൽ പുതിയതായി വിരിഞ്ഞ ലാർവകൾ ഒന്നുചേരുന്നതാണ് പ്രാഥമിക ആക്രമണത്തിന് കാരണം, ഒറ്റത്തണ്ടിൽ 50 മുതൽ 180 വരെ ലാർവകൾ ഉണ്ടാകാം. മുകളിലെ ഇടമുട്ടുകളിൽ നിരവധി ദ്വാരങ്ങൾ ദൃശ്യമാണ്. ബാധിക്കപ്പെട്ട തണ്ടുകൾ നിറയെ ചുവന്ന നിറമുള്ള വിസ്സർജ്യവസ്തുക്കൾ ആകും. കരിമ്പ് പൊള്ളയായിരിക്കും കൂടാതെ മധ്യകാണ്ഡവും മുകൾഭാഗത്തെ ഇലകളും ഉണങ്ങുകയും കൂടുതൽ എളുപ്പത്തിൽ ഒടിയുകയും ചെയ്യുന്നു. ബാധിക്കപ്പെട്ട ഇടമുട്ടുകളോട് ചേർന്നുള്ള മുട്ടുകളിൽ, തണ്ടിനെ പൂർണ്ണമായി പൊതിയുന്ന വേരുകൾ വികസിക്കുന്നു; മുട്ടുകളിലെ മുകുളങ്ങൾ മുളയ്ക്കുകയും ചെയ്യും. ദ്വിതീയ ബാധിപ്പിന്റെ കാര്യത്തിൽ, വളർന്ന ലാർവകൾ കരിമ്പിന്റെ ആരോഗ്യമുള്ള താഴത്തെ ഭാഗത്തേക്ക് വ്യാപിക്കുന്നത്, അടുത്തുള്ള കരിമ്പിലെ പ്രാഥമിക ആക്രമണത്തിന് കാരണമാകും.

Recommendations

ജൈവ നിയന്ത്രണം

സി. ടുമിഡിക്കോസ്റ്റലിസിന്റെ ഫലപ്രദമായ സ്വാഭാവിക ശത്രുക്കളാണ് കോട്ടേഷ്യ ഫ്ലാവിപ്സ്, ട്രൈക്കോഗ്രാമ്മ ചിലോണിസ് കടന്നലുകൾ എന്നിവ. മിതമായ കാലാവസ്ഥയിൽ കൃഷിയിടത്തിൽ അവതരിപ്പിക്കാൻ ട്രൈക്കോ കാർഡുകളോ സിയാലുകളോ ഉപയോഗിക്കുക.

രാസ നിയന്ത്രണം

ലഭ്യമാണെങ്കിൽ ജൈവപരിചരണ രീതികളോടൊപ്പം പ്രതിരോധ നടപടികളും കൂട്ടിച്ചേർത്തുള്ള ഒരു സംയോജിത സമീപനം എപ്പോഴും പരിഗണിക്കുക. നാളിതുവരെ ഈ കീടത്തിനെതിരെ രാസനിയന്ത്രണ മാർഗ്ഗങ്ങളൊന്നും ഞങ്ങൾക്കറിയില്ല. സാധാരണയായി, രാസനിയന്ത്രണ നടപടികൾ ഫലപ്രദമല്ല. ബാധിപ്പോ രോഗലക്ഷണങ്ങളുടെ ഗുരുതരാവസ്ഥയോ കുറയ്ക്കുന്നതിനുള്ള ഏതെങ്കിലും വിജയകരമായ മാർഗ്ഗം നിങ്ങൾക്കറിയാമെങ്കിൽ, ദയവായി ഞങ്ങളുമായി ബന്ധപ്പെടുക.

അതിന് എന്താണ് കാരണം

ചിലോ ടുമിഡിക്കോസ്റ്റലിസ് എന്ന ലാർവകളുടെ കൂട്ടത്തോടെയുള്ള ആഹരിപ്പാണ് കേടുപാടുകൾക്ക് കാരണം. ശലഭങ്ങൾക്ക് കറുവപ്പട്ടയുടെ തവിട്ടുനിറമാണ്, അവയുടെ അഗ്രഭാഗത്ത് ചെറിയ വെള്ളിനിറത്തിലുള്ള വെളുത്ത അതിരുകളാൽ വേർതിരിക്കപ്പെട്ട കറുത്ത പാടുകൾ ഉണ്ട്. ആൺ ശലഭങ്ങളുടെ മുൻഭാഗത്ത് കുറച്ച് ഇളം തവിട്ട് നിറത്തിലുള്ള ശൽക്കങ്ങൾ ഒഴികെ പിൻ ചിറകുകൾ വെളുത്തതാണ്. പെൺകീടങ്ങളുടെ ഗുദഭാഗങ്ങളിൽ കട്ടിയുള്ള മുടി കാണാം. പെൺകീടങ്ങൾ 500 മുതൽ 800 വരെ മുട്ടകൾ ഇലയുടെ അടിഭാഗത്ത് 4 മുതൽ 5 വരെ നിരകളിലായി നിക്ഷേപിക്കുന്നു. മുട്ടയ്ക്ക് ഇളം പച്ചകലർന്ന അഴുക്കുപുരണ്ട വെളുത്ത നിറമാണെങ്കിലും അവ വിരിയുന്ന സമയത്ത് ചുവപ്പായി മാറുന്നു. ലാർവകൾ കൂട്ടമായി ജീവിക്കുന്നതും, മന്ദഗതിയിലുള്ളതും ആണ്. കറുപ്പ്/ഓറഞ്ച് നിറത്തിലുള്ള തലയോടുകൂടിയ വെളുത്ത നിറമുള്ള കീടങ്ങൾ പിന്നീടുള്ള ഘട്ടത്തിൽ ക്രീം നിറമായി മാറുന്നു. പ്യൂപ്പ ഘട്ടം നടക്കുന്നത് ഇടമുട്ടുകളിലാണ്. ഈർപ്പമുള്ള അന്തരീക്ഷമാണ് കീടങ്ങളുടെ പെരുപ്പത്തിന് അനുകൂലം. കനത്ത മണ്ണും, വെള്ളം കെട്ടിക്കിടക്കുന്നതും അല്ലെങ്കിൽ വെള്ളം കെട്ടിനിൽക്കുന്ന കൃഷിയിടങ്ങളും ഗുരുതരമായ ബാധിപ്പിന് അനുകൂലമാണ്.


പ്രതിരോധ നടപടികൾ

  • രോഗലക്ഷണങ്ങൾക്കായി താങ്കളുടെ കൃഷിയിടം പതിവായി നിരീക്ഷിക്കുക.
  • കൃഷിയിടത്തിൽ വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കുക.
  • മുതിർന്ന ശലഭങ്ങളെ കുടുക്കാൻ പ്രകാശക്കെണികൾ സ്ഥാപിക്കുക.
  • പ്രാഥമിക ആക്രമണ ലക്ഷണം കാണിക്കുന്ന മുട്ടകളുടെ കൂട്ടങ്ങളും കരിമ്പിൻ തണ്ടുകളും ശേഖരിച്ച് നശിപ്പിക്കുക.
  • തുരപ്പന്‍ പുഴുക്കള്‍ക്കൊപ്പം നശിച്ച തളിരുകളും നീക്കം ചെയ്‌ത് നശിപ്പിക്കുക.
  • കീടങ്ങളുടെ പെരുപ്പം നിയന്ത്രിക്കാൻ സഹായിക്കുന്നതിനാൽ സ്വാഭാവിക ഇരപിടിയന്മാരെ സംരക്ഷിക്കുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക