കരിമ്പ്

കരിമ്പിലെ ഇല കരിയൽ രോഗം

Stagonospora sacchari

കുമിൾ

5 mins to read

ചുരുക്കത്തിൽ

  • ഇലകളിൽ അസാധാരണമായ, മഞ്ഞനിറത്തിലുള്ള വലയങ്ങളോടുകൂടിയ ഇരുണ്ട ചുവന്ന പാടുകൾ ദൃശ്യമാകുന്നു.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

1 വിളകൾ

കരിമ്പ്

ലക്ഷണങ്ങൾ

ഇല പത്രങ്ങളിൽ വെള്ള മുതൽ മഞ്ഞനിറത്തിൽ പാടുകളുള്ള പ്രാരംഭ ലക്ഷണങ്ങൾ ചെറുതാണ്, മാത്രമല്ല അവ രോഗാണു പ്രവേശിച്ചു 3 മുതൽ 8 ദിവസങ്ങൾക്ക് ശേഷം സംഭവിക്കും. ഇളം ഇലകളിൽ ചുവപ്പ് അല്ലെങ്കിൽ ചുവപ്പ് കലർന്ന തവിട്ട് പാടുകൾ പ്രത്യക്ഷപ്പെടുകയും ക്രമേണ നീണ്ട് വ്യക്തമായ മഞ്ഞ വലയത്തോടുകൂടി അച്ചുതണ്ടിന്‍റെ ആകൃതിയിലാകുകയും ചെയ്യും. രോഗം തീവ്രമാകുന്ന സാഹചര്യങ്ങളിൽ, പാടുകൾ ഒന്നിച്ച് ചേർന്ന് സംവഹന സിരകൾക്കൊപ്പം ഇലയുടെ അഗ്രത്തിലേക്ക് നീളുകയും അച്ചുതണ്ടിന്‍റെ ആകൃതിയിലുള്ള വരകളായി മാറുകയും ചെയ്യുന്നു. ക്ഷതങ്ങൾ ആദ്യം ചുവപ്പ് കലർന്ന തവിട്ടുനിറമാണ്, പിന്നീട് ഇത് ചുവന്ന അരികുകളോടുകൂടി വൈക്കോൽ നിറമായി മാറുന്നു. ഇലകളിലെ നശിച്ച കലകളിൽ ചെറിയ കറുത്ത കുമിൾ ഘടനകളും ഉത്പാദിപ്പിക്കപ്പെടുന്നു. ഗുരുതരമായി ബാധിക്കപ്പെട്ട ഇലകൾ ഉണങ്ങി അകാലത്തിൽ പൊഴിയുന്നു. ബാധിപ്പ് തണ്ടിന്‍റെ ഉയരം, വ്യാസം, ഇടമുട്ടുകളുടെ എണ്ണം, പച്ചിലകളുടെ എണ്ണം എന്നിവ കുറയ്ക്കുന്നു.

Recommendations

ജൈവ നിയന്ത്രണം

നാളിതുവരെ, ഈ രോഗത്തിനെതിരെ ലഭ്യമായ ഏതെങ്കിലും ജൈവിക നിയന്ത്രണ രീതിയെക്കുറിച്ച് ഞങ്ങൾക്ക് അറിയില്ല. രോഗലക്ഷണങ്ങളുടെ തീവ്രത കുറയ്ക്കുന്നതിനുള്ള ഏതെങ്കിലും വിജയകരമായ മാർഗ്ഗത്തെക്കുറിച്ച് താങ്കൾക്കറിയാമെങ്കിൽ, ദയവായി ഞങ്ങളുമായി ബന്ധപ്പെടുക.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ എപ്പോഴും ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേർന്ന സംയോജിത സമീപനം സ്വീകരിക്കുക. കാർബെൻഡാസിം, മാങ്കോസെബ് തുടങ്ങിയ കുമിൾനാശിനികൾ പ്രയോഗിക്കുക. ബോർഡോ മിശ്രിതം അല്ലെങ്കിൽ ക്ലോർത്തലോണിൽ, തിയോഫാനേറ്റ്- മീഥൈൽ, സൈനെബ് എന്നിവ തളിക്കുക.

അതിന് എന്താണ് കാരണം

സ്റ്റാഗനോസ്പോറ സക്കാരി എന്ന കുമിൾ രോഗാണുവാണ് രോഗലക്ഷണങ്ങൾക്ക് കാരണം, ഇത് കടുത്ത വാട്ടത്തിന് കാരണമാവുകയും ചെടികളുടെ പ്രകാശസംശ്ലേഷണപ്രവർത്തനം വളരെയധികം കുറയ്ക്കുകയും ചെയ്യുന്നു. പ്രധാനമായും മഴയ്ക്കുശേഷം അല്ലെങ്കിൽ കൃഷിയിടങ്ങളിൽ അധിക ജലസേചനം നൽകുമ്പോഴാണ് ഈ രോഗം ഉണ്ടാകുന്നത്. ഇത് പ്രവർത്തനക്ഷമമായ ഇലയുടെ വിസ്തീർണ്ണം കുറയുന്നതിന് കാരണമാകുന്നു. മണ്ണ്, വിത്ത് കരിമ്പ്, കാർഷിക ഉപകരണങ്ങൾ എന്നിവയിലൂടെ രോഗത്തിന് പകരാൻ കഴിയില്ല. വായുപ്രവാഹം, കാറ്റ്, മഴ എന്നിവയിലൂടെയാണ് ഇത് പ്രധാനമായും വ്യാപിക്കുന്നത്. വരണ്ട കാലാവസ്ഥയിൽ, വരകളുടെ രൂപീകരണം വേഗത്തിലായിരിക്കും. മിക്ക വരകളും കൂടിയോജിച്ച്, നീണ്ട്, പാകമാകൽ തടസ്സപ്പെടുത്തി, കലകളുടെ നിറംമാറ്റുന്നു. വസന്തകാലത്തും ശരത്കാലത്തും വരകളുടെ രൂപീകരണം കൂടുതൽ വ്യക്തമാണ്, എന്നാൽ ശൈത്യകാലത്ത് രോഗകാരിക്ക് അതിജീവിക്കാൻ താപനില വളരെ കുറവായിരിക്കും. അവസാനമായി, ഇലയുടെ മുഴുവൻ പ്രതലവും ഒരു പ്രത്യേക രീതിയിലുള്ള കരിഞ്ഞ രൂപം ദൃശ്യമാക്കുന്നു.


പ്രതിരോധ നടപടികൾ

  • ശുചിത്വ നടപടികൾ ബീജകോശങ്ങളുടെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു.
  • പ്രതിരോധശേഷിയുള്ള ഇനങ്ങൾ നടുക.
  • ഇതര ആതിഥേയ വിളകളായ കാട്ടു കരിമ്പ് , ഇംപെരാറ്റ സിലിണ്ട്രിക്ക, റോട്ട്‌ബോളിയ കൊച്ചിഞ്ചിനെൻസിസ് എന്നിവ നീക്കംചെയ്യുക.
  • ബാധിക്കപ്പെട്ട ഇലകൾ നീക്കം ചെയ്യുക.
  • രോഗം കുറയ്ക്കുന്നതിന് മഴയും ഈർപ്പവും കുറയുമ്പോൾ നടീൽ നടത്തണം.
  • വിളവെടുപ്പിനുശേഷം, ചെടി അവശിഷ്ടങ്ങളിലും മണ്ണിലും പൈക്നിഡിയയ്ക്കുള്ളിലെ പൈക്നിയോസ്പോറുകളെ നശിപ്പിക്കാൻ ഗുരുതരമായി ബാധിക്കപ്പെട്ട കൃഷിയിടങ്ങൾ തീയിടാം.
  • കൂടുതൽ ജൈവ, ഫോസ്ഫറസ്, പൊട്ടാഷ് വളങ്ങൾ പ്രയോഗിക്കുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക