കരിമ്പ്

കരിമ്പിലെ കണ്ണ് രോഗം

Bipolaris sacchari

കുമിൾ

5 mins to read

ചുരുക്കത്തിൽ

  • തുടക്കത്തിൽ ഇലകളുടെ ഇരുവശത്തും ചുവപ്പുകലർന്ന പുള്ളിക്കുത്തുകൾ.
  • പിന്നീട്, ചുവപ്പ് മുതൽ തവിട്ട് വരെ നിറമുള്ള അരികുകളോടുകൂടിയ ദീർഘവൃത്താകൃതിയിലുള്ള ക്ഷതങ്ങൾ.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

1 വിളകൾ

കരിമ്പ്

ലക്ഷണങ്ങൾ

ജീവാണുക്കൾ പ്രവേശിച്ച് 1-3 ദിവസത്തിനുള്ളിൽ, ബി. സക്കാരി ബാധിച്ച കരിമ്പിന്റെ ഇലകളിൽ, ഇരു പ്രതലങ്ങളിലും ചെറിയ ചുവന്ന പുള്ളിക്കുത്തുകളുടെ മാതൃകയിൽ ക്ഷതങ്ങൾ ദൃശ്യമാകുന്നു. ഈ പുള്ളിക്കുത്തുകൾ പ്രധാന സിരകൾക്ക് സമാന്തരമായി ദീർഘവൃത്താകാരമായി മാറുന്നു. ഇവയുടെ അരികുകൾ ചുവപ്പ് മുതൽ തവിട്ട് വരെയാണ്. പുള്ളിയുടെ മധ്യഭാഗം ചാരനിറമോ അല്ലെങ്കിൽ തവിട്ടുനിറമോ ആയിരിക്കും. പുള്ളികൾ ഒന്നിച്ച് കൂടുകയും നീളമുള്ള വരകൾ ഉണ്ടാക്കുകയും ചെയ്യാം. സാരമായി ബാധിക്കപ്പെട്ടാൽ, വിതച്ച് 12-14 ദിവസത്തിനുശേഷം കരിമ്പിൻ തൈകൾ വാടി നശിക്കാം.

Recommendations

ജൈവ നിയന്ത്രണം

നിർഭാഗ്യവശാൽ, ബൈപോളാരിസ് സക്കാരിക്കെതിരെ ഇതര പരിചരണ മാർഗ്ഗങ്ങളൊന്നും ലഭ്യമല്ല. ഈ രോഗത്തിനെതിരെ പോരാടാൻ സഹായിക്കുന്ന എന്തെങ്കിലും താങ്കൾക്കറിയാമെങ്കിൽ ഞങ്ങളുമായി ബന്ധപ്പെടാൻ അഭ്യർത്ഥിക്കുന്നു. താങ്കളിൽ നിന്ന് കേൾക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ എപ്പോഴും ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേർന്ന സംയോജിത സമീപനം സ്വീകരിക്കുക. 0.2% കോപ്പർ ഓക്സിക്ലോറൈഡ് അല്ലെങ്കിൽ 0.3% മാങ്കോസെബ് എന്നിവ 10 മുതൽ 15 ദിവസം വരെ ഇടവേളകളിൽ 2 മുതൽ 3 പ്രാവശ്യം വരെ ഇലകളിൽ തളിക്കുക. രോഗ തീവ്രതയനുസരിച്ച് തളിപ്രയോഗം നടത്തണം.

അതിന് എന്താണ് കാരണം

ഇലകളിലെ ക്ഷതങ്ങളിൽ ധാരാളമായി ഉൽ‌പാദിപ്പിക്കുകയും കാറ്റും മഴയും വഴി വിതരണം ചെയ്യപ്പെടുകയും ചെയ്യുന്ന ബീജകോശങ്ങളാണ് (കോനിഡിയ) കണ്ണ് രോഗം വ്യാപിപ്പിക്കുന്നത്. ഉയർന്ന ഈർപ്പം, മഞ്ഞു രൂപീകരണം എന്നിവ കുമിൾ ബീജാങ്കുരണത്തിന് അനുകൂലമാണ്. മുതിർന്ന ഇലകളേക്കാൾ ഇളം ഇലകളിൽ ഇവയുടെ പെരുപ്പം വളരെ വേഗത്തിലാണ്. കരിമ്പിൻ വിത്തിലൂടെ രോഗവ്യാപനം സംഭവിക്കുന്നില്ല. ഉപകരണങ്ങളിലൂടെയും മനുഷ്യരുടെ പ്രവർത്തനത്തിലൂടെയും ഉള്ള യാന്ത്രികമായ വ്യാപനം ഒരു പ്രശ്നമല്ല.


പ്രതിരോധ നടപടികൾ

  • വിപണിയിൽ പുറത്തിറക്കിയ ലഭ്യമായ ഇനങ്ങളിൽ നിന്ന് പ്രതിരോധശേഷിയുള്ള ഇനങ്ങൾ ഉപയോഗിക്കുക.
  • രോഗം തടയാനുള്ള ഏറ്റവും കാര്യക്ഷമമായ മാർഗ്ഗമാണിത്.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക