പരുത്തി

ഇലകളുടെ നനാവര്‍ണ്ണം

Chimera

മറ്റുള്ളവ

5 mins to read

ചുരുക്കത്തിൽ

  • ചെടിയുടെ ഹരിത കണങ്ങൾ മറ്റ് വർണ്ണങ്ങളാൽ മറയ്ക്കപ്പെടുമ്പോഴും വർണകണങ്ങൾ അമിതമാകുമ്പോഴുമാണ് ഇത് സംഭവിക്കുന്നത്, ആത്യന്തികമായി ചുവപ്പുനിറത്തിൽ കാണപ്പെടുന്നു.
  • ഈ അവസ്ഥ നിരുപദ്രവകരമാണ് കൂടാതെ ഇത് വളരെച്ചെറിയ ശതമാനം ചെടികളെ മാത്രമേ ബാധിക്കൂ.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

16 വിളകൾ
ബീൻ
പാവയ്ക്ക
കാബേജ്
പരുത്തി
കൂടുതൽ

പരുത്തി

ലക്ഷണങ്ങൾ

സമാനമല്ലാത്ത വെള്ള മുതല്‍ മഞ്ഞ വരെയുള്ള നിറം മാറ്റം ഇലകളുടെ പല ഭാഗങ്ങളിലും ചിലപ്പോഴൊക്കെ തണ്ടുകളിലും കാണപ്പെടുന്നതായിട്ടാണ് ഇലകളുടെ നാനാവര്‍ണ്ണം ദൃശ്യമാകുന്നത്. സാധാരണ പച്ച നിറമുള്ള കോശങ്ങള്‍ തൊട്ടടുത്താണ്, തത്ഫലമായി സ്പഷ്ടമായ മൊസൈക്, തുണ്ടുകളായ, വരിവരിയായുള്ള രൂപങ്ങള്‍ ഉണ്ടാകുന്നു. പലപ്പോഴും സിരകള്‍ക്കു നാനാവര്‍ണ്ണം സംഭവിക്കും, അതായത് സിരകള്‍ക്കു നിറം മാറും അതെ സമയം ബാക്കി ഇലക്കോശങ്ങള്‍ ഇരുണ്ട പച്ച നിറമായിരിക്കും. ചെടിയുടെ വളരെ വലിയൊരു ഭാഗത്തെ ബാധിച്ചാല്‍, ഹരിതകത്തിന്റെ അഭാവം വളര്‍ച്ചാ മുരടിപ്പിലേക്ക് നയിച്ചേക്കാം. എന്തായാലും മിക്കവാറും കേസുകളില്‍ ഈ അഭാവം വളരെ കുറഞ്ഞ ശതമാനം കൃഷിയിടത്തില്‍ മാത്രമേ ബാധിക്കൂ , വിളവിനെ ബാധിക്കില്ല.

Recommendations

ജൈവ നിയന്ത്രണം

നേരിട്ട് ഈ വൈകല്യത്തിന് പാരിസ്ഥിക കാരണമില്ലാത്തതിനാല്‍ ജൈവ ചികിത്സ ലഭ്യമല്ല.

രാസ നിയന്ത്രണം

ലഭ്യമെങ്കില്‍ എപ്പോഴും ജൈവ ചികിത്സകളെ പ്രതിരോധ നടപടികളുമായി സമന്വയിപ്പിച്ച ഒരു സമീപനം പരിഗണിക്കുക. ഇലകളിലെ നാനാവര്‍ണ്ണം ഒരു പാരമ്പര്യമോ ശരീരശാസ്ത്ര പരമോ ആയി സംഭവിക്കുന്ന വൈകല്യമാണ് അതിനാല്‍ തന്നെ ഇത് ചികിത്സിക്കാന്‍ രാസചികിത്സകള്‍ ലഭ്യമല്ല.

അതിന് എന്താണ് കാരണം

പാരിസ്ഥിതിക സാഹചര്യങ്ങളില്‍ നിന്നും വേറിട്ട്‌ നില്‍ക്കുന്ന പാരമ്പര്യമായോ ശരീരശാസ്ത്ര പരമായതോ ആയ ഒരു വികലത ആണിത്, അതായത് രോഗാണുക്കള്‍ ഒന്നും ഉള്‍പ്പെട്ടിട്ടില്ല. ഇലകളിലെ നാനാവര്‍ണ്ണത്തിനു പ്രധാന കാരണം ചില ഇലക്കോശങ്ങളില്‍ ഹരിതക വര്‍ണ്ണത്തിന്റെ അഭാവമാണ്. ഇത് പ്രകൃതിയില്‍ വളരെക്കുറഞ്ഞ തോതില്‍ സംഭവിക്കാറുണ്ട് , ഇത് ചെടികള്‍ക്കോ വിളവിനോ ഒരു രീതിയിലുമുള്ള ഭീഷണിയല്ല.


പ്രതിരോധ നടപടികൾ

  • അറിയപ്പെടുന്ന ഇനങ്ങളില്‍/സങ്കരയിനങ്ങളില്‍ നിന്നുള്ള സാക്ഷ്യപ്പെടുത്തിയ വിത്തുകള്‍ ഉപയോഗിക്കുക.
  • പാരമ്പര്യമായി അസാധാരണത്വങ്ങളില്‍ നിന്ന് വിമുക്തമാണ് വിത്തുകള്‍ എന്ന് ഉറപ്പു വരുത്തുന്നത് ഇലകളുടെ നാനാവര്‍ണ്ണം തടയാന്‍ സഹായിക്കും.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക