ഒലിവ്

നിയോഫാബ്രേ ഇലപ്പുള്ളി രോഗം

Neofabraea spp.

കുമിൾ

5 mins to read

ചുരുക്കത്തിൽ

  • ഇലകളിൽ ചെറിയ വൃത്താകൃതിയിലുള്ള നിർജ്ജീവമായ ക്ഷതങ്ങൾ.
  • തളിരുകളിലും ചില്ലകളിലും ചുവപ്പ് കലർന്ന തവിട്ടുനിറത്തിലുള്ള ക്ഷതങ്ങളും, വല്ലപ്പോഴും ശാഖകളിൽ ജീർണതകളും കാണപ്പെടുന്നു.
  • കായകളിൽ മഞ്ഞ വലയത്താൽ ചുറ്റപ്പെട്ട ഇരുണ്ട പാടുകൾ.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

1 വിളകൾ
ഒലിവ്

ഒലിവ്

ലക്ഷണങ്ങൾ

യന്ത്രസഹായത്തോടെ വിളവെടുത്ത തോട്ടങ്ങളിൽ, വിളവെടുപ്പിനുശേഷം രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നു. ശൈത്യകാലത്തിന്റെ അവസാനവും വസന്തത്തിന്റെ തുടക്കത്തിലും ഇലകളിൽ ലക്ഷണങ്ങൾ പ്രകടമായിരിക്കും. ഇലകളിലെ ക്ഷതങ്ങൾക്ക് ഏകദേശം 3 മുതൽ 4 മില്ലിമീറ്റർ വരെ വ്യാസവും ചെറുതായി കുഴിവും ഉണ്ടാകും. അവ തുടക്കത്തിൽ ചെറിയ വൃത്താകൃതിയിലുള്ള ക്ലോറോട്ടിക് (മഞ്ഞ) ക്ഷതങ്ങളുടെ രൂപത്തിൽ കാണപ്പെടുന്നു. ഈ ക്ഷതങ്ങൾ വസന്തകാലത്തും വേനൽക്കാലത്തിന്റെ തുടക്കത്തിലും കോശനാശം സംഭവിച്ച് പുരോഗമിക്കുന്നു. 0.5 മുതൽ 3 സെന്റീമീറ്റർ വരെ നീളമുള്ള ജീർണതകൾ മുറിവേറ്റ ശാഖകളിൽ കാണപ്പെടുന്നു, ഇത് ശാഖകളുടെ നാശത്തിന് കാരണമാകുന്നു. കനത്ത ബാധിപ്പ് ഇലപൊഴിയലിന് കാരണമാകുകയും തുടർന്നുള്ള സീസണിലെ ഉൽപാദനത്തെ ബാധിക്കുകയും ചെയ്യും. ക്ലോറോട്ടിക് വലയത്താൽ ചുറ്റപ്പെട്ട ഇരുണ്ടതും ചെറുതായി കുഴിഞ്ഞതുമായ പാടുകളാണ് കായകളിലെ പുള്ളികളുടെ സവിശേഷത.

Recommendations

ജൈവ നിയന്ത്രണം

നാളിതുവരെ, ഫലപ്രദമായ ജൈവ നിയന്ത്രണ രീതികൾ ലഭ്യമല്ല.

രാസ നിയന്ത്രണം

ഈ പ്രത്യേക പ്രശ്നം സമീപ വർഷങ്ങളായി കൂടുതൽ നിരീക്ഷിക്കപ്പെടുന്നു. രാസനിയന്ത്രണ പഠനങ്ങൾ നിലവിൽ വികസിച്ചുകൊണ്ടിരിക്കുന്നു. വിളവെടുപ്പിനു ശേഷമുള്ള സംരക്ഷണ തളിപ്രയോഗങ്ങൾ പ്രശ്നത്തിന് പരിഹാരമായേക്കാം. രോഗാണുക്കളുടെ വ്യാപനത്തിൽ പ്രൂണിംഗിനും വിളവെടുപ്പിനും ഉപയോഗിക്കുന്ന ഉപകരണങ്ങൾക്കും ഉള്ള പങ്ക് പഠിക്കേണ്ടതാണ്. താങ്കളുടെ പ്രാദേശിക കാര്‍ഷിക വിദഗ്ധനില്‍ നിന്ന് താങ്കളുടെ പ്രദേശത്തെക്കുറിച്ചുള്ള വിവരങ്ങൾ അന്വേഷിക്കുക.

അതിന് എന്താണ് കാരണം

നിയോഫാബ്രേയയും ഫ്ലൈക്‌റ്റേമയും രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഒലിവ് വ്യവസായം വിളയുടെ വിപുലീകരണത്തിന്റെയും വിള തീവ്രതയുടെയും കാലഘട്ടത്തിലേക്ക് പ്രവേശിച്ചിടത്തെല്ലാം, സമീപ വർഷങ്ങളിൽ ഒലിവ് തോട്ടങ്ങളിലെ ലക്ഷണങ്ങൾ വളരെയധികം വർദ്ധിച്ചു. പ്രൂണിംഗിനും വിളവെടുപ്പിനുമുള്ള യന്ത്രവൽക്കരണം ഇലകളിലും തളിരുകളിലും ശാഖകളിലും മുറിവുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നു. രോഗബാധ ഉണ്ടാകാൻ ഒരു മുറിവ് ആവശ്യമാണ്.


പ്രതിരോധ നടപടികൾ

  • എല്ലാ ഇനങ്ങളും രോഗസാധ്യത ഉള്ളവയല്ല.
  • ഏറ്റവും രോഗസാധ്യതയുള്ള ഇനങ്ങളിൽ ഒന്നായി ബ്ലാങ്കെറ്റയെ വിശേഷിപ്പിക്കുന്നു.
  • അർബെക്വിനയും പിക്യുവലും തമ്മിൽ കാര്യമായ വ്യത്യാസങ്ങളില്ലാതെ ഇടത്തരം രോഗസാധ്യത ഉള്ളവയാണ്.
  • ഉത്പാദനത്തിലെ യന്ത്രവൽക്കരണം ഈ രോഗത്തിന് കാരണമാകുന്ന പ്രശ്നമായതിനാൽ പ്രതിരോധ നടപടികൾ നിർവചിക്കാൻ പ്രയാസമാണ്.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക