മറ്റുള്ളവ

ഒലിയാണ്ടെർ സ്കെയില്‍

Aspidiotus nerii

പ്രാണി

5 mins to read

ചുരുക്കത്തിൽ

  • ചെടിയിൽ ധാരാളം വെളുത്ത നിറത്തിലുള്ള രക്ഷാകവചത്തിന്‍റെ സാന്നിധ്യം തണ്ടുകളിലും ഇലകളിലും പഴങ്ങളിലും കാണാവുന്നതാണ്.
  • ഇലകളും ഫലങ്ങളും അഴുക്കു പോലെയുള്ള ആകാരം കൊണ്ട് മൂടപ്പെടുന്നു.
  • ഇലകൾ വാടിപ്പോവുകവും, കാലമെത്തുന്നതിനു മുൻപേയുള്ള വീഴ്ചയും, പിന്നെ വികൃതമായ പഴങ്ങളും മറ്റും കാണാവുന്നതാണ്.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ


മറ്റുള്ളവ

ലക്ഷണങ്ങൾ

ഒലിയാണ്ടെർ പോലുള്ള കീടങ്ങളുടെ സാനിധ്യം ചെടികളുടെ പല ഭാഗങ്ങളിലും കാണാവുന്നതാണ്, പക്ഷെ ആക്രമണത്തിന്‍റെ തീവ്രത ബന്ധപ്പെട്ടാണ് അതിന്‍റെ ലക്ഷണങ്ങൾ കാണുക. ഉപദ്രവത്തിന്‍റെ ആദ്യ ലക്ഷണങ്ങൾ വെളുത്ത നിറത്തിലുള്ള പടച്ചട്ട (ഏകദേശം 2 എം എം വ്യാസത്തിൽ) അതിന്‍റെ കാണ്ഡത്തിലും ഇലകളിലും പഴങ്ങളിലും കാണാവുന്നതാണ്. അവ ഭക്ഷിക്കുമ്പോൾ തേൻസ്രവം ഉത്പാദിപ്പിക്കുകയും അവ പഴങ്ങളിലും ഇലകളിലും ഒഴുകുകയും, ഇവയുടെ വികസനത്തിന് സഹായിക്കുകയും ചെയ്യുന്നു. കനത്ത ആക്രമണങ്ങളുടെ സമയത്ത് ഇലകൾ വാടുന്നതിന്‍റെ അടയാളങ്ങൾ കാണിക്കുകയും അകാലമായി വീഴുകയും ചെയ്യും. നാമ്പുകൾ ഉണങ്ങുകയും പഴങ്ങൾ വിരൂപമാവുകയും ചെയ്യുന്നു, ഇതാണ് പ്രത്യേകിച്ച് ഒലിവ് മരത്തിൽ കാര്യങ്ങൾ കൂടുതൽ വഷളാക്കുന്നത്. വൃക്ഷത്തിൽ ദുർബലമായ വളർച്ചയും കുറഞ്ഞ വിളവും പ്രകടമാവുകയും, ഇത് ഗുണനിലവാരത്തെ ബാധിക്കുകയും ചെയ്യും.

Recommendations

ജൈവ നിയന്ത്രണം

എ.നെരൈയുടെ സ്വാഭാവിക ശത്രുക്കൾ പരാന്നഭോജി കടന്നലുകളായ അഫിട്ടസ് മെലിനസ്, അഫിട്ടസ് ചിലെൻസിസ് അതുപോലെ കോക്സിനെല്ലിട് ഇരപിടിയന്മാരായ ചിലോകോറസ് ബൈപുസ്റ്റുലാടസ്, രൈസോബിയോസ് ലോഫാൻ്റെ, ചിലോകോറസ് കുവാനെ എന്നിവയാണ്. കീടത്തിൻ്റെ ആക്രമണം കൂടിയ, വെയിലുള്ള സ്ഥലങ്ങളിൽ കോക്സിനെല്ലിട് ഇരപിടിയന്മാരാണ് കൂടുതൽ ഉപയോഗപ്രദം. ചെടികളുടെ എണ്ണകൾ, ചെടികളുടെ പദാർത്ഥങ്ങൾ, കൊഴുപ്പുള്ള അമ്ലങ്ങൾ അഥവാ പിരേന്ദ്രേസിസ് എന്നിവ അടങ്ങിയ ജൈവ കീടനാശിനികളും ഉപയോഗിക്കാം. ഇലകളുടെ താഴ്ഭാഗം ലക്ഷ്യമിട്ടുള്ള ഇടയ്ക്കിടയ്ക്കുള്ള പ്രയോഗം ആവശ്യമായി വരാം.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ ജൈവ പരിചരണത്തോടൊപ്പം സംയോജിത നിയന്ത്രണ രീതികളും ചേർത്തുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കുക. ഡെൽറ്റമെത്രിൻ, ലാംട -സയാലോത്രിൻ, അല്ലെങ്കിൽ സൈപെർമെത്രിൻ മുതലായ സജീവ ഘടകങ്ങൾ അടങ്ങിയ മിശ്രിതം ഇലകളുടെ താഴ്ഭാഗത്തു നല്ലതുപോലെ പ്രയോഗിച്ചാൽ രോഗത്തെ നിയന്ത്രിക്കാൻ കഴിയും. അസെറ്റാമിപ്രിഡ് എന്ന അന്തര്‍വ്യാപന ശേഷിയുള്ള കീടനാശിനി ഭക്ഷണത്തോടൊപ്പം, കീടത്തിൻ്റെ കോശങ്ങളിലേക്ക് ആഗിരണം ചെയ്യപ്പെടുന്നു. നശിച്ച പാളികൾ ഇലകളിലോ തണ്ടുകളിലോ ഒട്ടിച്ചേർന്ന് നില്ക്കുന്നു എന്ന് ഓർക്കുക.

അതിന് എന്താണ് കാരണം

രോഗ ലക്ഷങ്ങൾക്ക് കാരണം ഒലിയാണ്ടെർ സ്കെയില്‍, അസ്പിഡിയോട്സ് നെരൈ എന്ന ജീവിയുടെ പ്രവർത്തനം കൊണ്ടാണ്. മുതിർന്നവ പരന്നതും ദീർഘവൃത്തത്തോടെയുമാണ്, അവ 2 എം.എം. നീളത്തോടുകൂടി വെളുത്ത, ജല-പ്രതിരോധമായ മെഴുക് മൂടൽ പോലെ കാണപ്പെടുന്നു. ജീവിയുടെ പ്രായമാകാത്ത ഘട്ടങ്ങൾ (ക്രൗളേർസ്) ഇതിലും വളരെ ചെറുതാണ്. ഇവ ഇലകളുടെ അടിയിലും തണ്ടിലും പാടപോലെ പറ്റിപ്പിടിച്ചിരിക്കുകയും ചെടികളുടെ നീര് കുടിക്കുകയും ചെയ്യുന്നു. സ്കെയിലുകൾ വളരെ ദൂരം വ്യാപിച്ചിരിക്കുന്നത് രോഗബാധിതമായ സസ്യ ഭാഗങ്ങളിലൂടെയാണെന്ന് വ്യക്തമാണ്. ക്രൗളേർസ് പൊതുവെ സജീവവും ചലന ശക്തിയുള്ളതുമാണ്, അതിനാൽ അടുത്തുള്ള മരങ്ങളിൽ അവയുടെ ചില്ലകൾ തമ്മിൽ സ്പർശിക്കുമ്പോൾ ഈ കീടങ്ങൾ വ്യാപിക്കുന്നു. അവയുടെ ജീവചക്രത്തിന് താപനിലക്കും ഈർപ്പത്തിനും ഒരു പ്രധാന പങ്കുണ്ട്. 30°C താപനിലയിൽ ക്രൗളേർസിന്റെ വികസനം പൂർണമായും നിലയ്ക്കുന്നു. സാധാരണയായി, ഒലിവു തോട്ടങ്ങളിൽ ഇതൊരു ചെറിയ ഉപദ്രവകാരിയായി മാത്രമേ കണക്കാക്കുന്നുള്ളു. ആപ്പിൾ, മാമ്പഴം, പന, അരളി, നാരകം മുതലായവയാണ് മറ്റ് ആതിഥ്യമേകുന്ന ചെടികൾ.


പ്രതിരോധ നടപടികൾ

  • നടുന്ന സമയത്ത് മരങ്ങളുടെ ഇടയിൽ, മതിയായ അകലം നൽകുക.
  • വിവിധ മരങ്ങളുടെ ശാഖകൾ തമ്മിലുള്ള സമ്പർക്കം ഒഴിവാക്കാൻ ശിഖരങ്ങൾ വേണ്ടപോലെ വെട്ടിയൊതുക്കുക.
  • ചെടികളെ നശിപ്പിക്കുന്ന കീടങ്ങളുടെ അടയാളങ്ങൾ കണ്ടുപിടിക്കുന്നതിന് വേണ്ടി തോട്ടങ്ങൾ നിരീക്ഷിക്കുകയും, കീടങ്ങൾ കുറഞ്ഞ അളവിൽ ആണെങ്കിൽ ചുരണ്ടി എടുത്തു കളയുകയും ചെയ്യുക.
  • ഇറക്കുമതി ചെയ്യുന്ന,വളർത്താനായി ഉപയോഗിക്കുന്ന വസ്തുക്കളിൽ ഈ കീടങ്ങളുടെ സാന്നിധ്യം ശ്രദ്ധയോടെ പരിശോധിക്കുക.
  • രോഗം പിടിപെട്ട സാധനങ്ങളുടെ കയറ്റുമതി ഒഴിവാക്കണം.
  • മിത്ര കീടങ്ങളെ നശിപ്പിക്കുന്ന തരത്തിലുള്ള കീടനാശിനികൾ ഒഴിവാക്കുക.
  • കൂടുതൽ ബാധിക്കപ്പെട്ട വൃക്ഷങ്ങളെ നീക്കം ചെയ്‌ത്‌ പകരം പുതിയവ നടുക.
  • ചെടികളെ നശിപ്പിക്കുന്ന കീടങ്ങളെ സഹായിക്കുന്ന, ഉറുമ്പുകളെ പിടിക്കുന്നതിനു വേണ്ടി കെണികളോ തടസങ്ങളോ സ്ഥാപിക്കുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക