ഒലിവ്

ഒലിവിലെ ആന്ത്രാക്‌നോസ് രോഗം

Glomerella cingulata

മറ്റുള്ളവ

5 mins to read

ചുരുക്കത്തിൽ

  • കേന്ദ്രീകൃത വലയങ്ങളാൽ ചുറ്റപ്പെട്ട വൃത്താകൃതിയിലുള്ള കുഴിഞ്ഞ ക്ഷതങ്ങൾ.
  • ഓറഞ്ച് ജെലാറ്റിനസ് മെട്രിക്സിനൊപ്പം ബ്രൗൺ അഴുകൽ.
  • കായകളുടെ ഉണക്കം.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

1 വിളകൾ
ഒലിവ്

ഒലിവ്

ലക്ഷണങ്ങൾ

വൃത്താകൃതിയിലുള്ള കുഴിഞ്ഞ ക്ഷതങ്ങൾ കേന്ദ്രീകൃത വലയങ്ങളോടൊപ്പം പ്രത്യക്ഷപ്പെടുന്നതാണ് ആദ്യ ലക്ഷണങ്ങൾ. ഈർപ്പമുള്ള സാഹചര്യങ്ങളിൽ, മൃദുവായ തവിട്ട് അല്ലെങ്കിൽ ഇരുണ്ട തവിട്ട് നിറങ്ങളിൽ കായകൾ അഴുകും. വരണ്ട സാഹചര്യങ്ങളിൽ, കായകളിലെ ജലം നഷ്ടപ്പെട്ട് അവ ഉണങ്ങുന്നു. രണ്ട് സാഹചര്യങ്ങളിലും, കായകൾ അകാലത്തിൽ പൊഴിയും. കായകൾ പാകമാകുമ്പോൾ ഈ ലക്ഷണങ്ങൾ കൂടുതലായി ദൃശ്യമാകും.

Recommendations

ജൈവ നിയന്ത്രണം

ഓറിയോബാസിഡിയം പുല്ലുലനുകളുടെ ചില എൻഡോഫൈറ്റിക് സ്‌ട്രെയിനുകൾ കൊളെറ്റോട്രിക്കം ഇനങ്ങൾക്കെതിരെ പൂവിടുന്നതിന് മുമ്പുള്ള ഘട്ടത്തിലും കായ പാകമാകുന്ന ഘട്ടത്തിലും പ്രയോഗിക്കുമ്പോൾ ഉയർന്ന സംരക്ഷണം നൽകുന്നതായി തെളിയിക്കപ്പെട്ടിട്ടുണ്ട്.

രാസ നിയന്ത്രണം

ലഭ്യമാണെങ്കിൽ, ജൈവ പരിചരണരീതികൾക്കൊപ്പം പ്രതിരോധ നടപടികളോടും കൂടിയ ഒരു സംയോജിത സമീപനം എപ്പോഴും പരിഗണിക്കുക. സ്ട്രോബിലുറിൻസ്, മാങ്കോസെബ് അല്ലെങ്കിൽ ചെമ്പ് അധിഷ്ഠിത കുമിൾനാശിനികൾ എന്നിവ ഉപയോഗിച്ച് ഒന്നോ രണ്ടോ സ്പ്രേകൾ പ്രയോഗിക്കുക, ഒന്ന് പൂവിടുന്നതിന് മുൻപും അടുത്തത് കായ രൂപീകരണത്തിന്റെ തുടക്കത്തിലും. ആദ്യത്തെ സ്പ്രേയ്ക്ക് ശേഷം അണുബാധ അവശേഷിക്കുന്നുണ്ടെങ്കിൽ രണ്ട് പ്രയോഗങ്ങളും ആവശ്യമായി വന്നേക്കാം. മരത്തിൽ അവശേഷിക്കുന്ന മുറിവുകളിലും കലകളിലും വീണ്ടും അണുബാധ ഉണ്ടാകുന്നത് തടയാൻ പ്രൂണിംഗിന് ശേഷം കുമിൾനാശിനികൾ പ്രയോഗിക്കുക.

അതിന് എന്താണ് കാരണം

ഗ്ലോമെറെല്ല സിങ്കുലാറ്റ എന്ന കുമിൾ ചെടികളുടെ കലകളിൽ സുഷുപ്‌താവസ്ഥയിലായിരിക്കും, തുടർന്ന് വളരെ ഈർപ്പമുള്ളതോ വരണ്ടതോ ആയ പാരിസ്ഥിതിക സാഹചര്യങ്ങളിൽ സജീവമാകും. ഊഷ്മളവും ഈർപ്പമുള്ളതുമായ കാലാവസ്ഥ ഗ്ലോമെറെല്ല സിങ്കുലാറ്റയുടെ വികാസത്തിന് അനുകൂലമാണ്, പ്രത്യേകിച്ച് പൂവിടുന്ന ഘട്ടത്തിലും വിളവെടുപ്പിന് മുൻപും. രോഗകാരി ഉണങ്ങിയ കായകൾ, മരത്തിൽ അവശേഷിച്ച ഇലകൾ അല്ലെങ്കിൽ രോഗബാധയുള്ള തടിയുടെ കലകൾ എന്നിവയിൽ നിലനിൽക്കുന്നു.


പ്രതിരോധ നടപടികൾ

  • സഹിഷ്ണുതയുള്ളതോ പ്രതിരോധശേഷിയുള്ളതോ ആയ ഇനങ്ങൾ തിരഞ്ഞെടുക്കുക.
  • പുതിയ ഒലിവ് തോട്ടങ്ങളിലെ നടീൽ വസ്തുക്കൾ രോഗബാധയില്ലാത്തതാണെന്ന് ഉറപ്പുവരുത്തുക.
  • ഇലപ്പടർപ്പിലെ വായുപ്രവാഹവും സൂര്യപ്രകാശവും പരമാവധിയാക്കുക.
  • നൈട്രജൻ അളവ് കുറഞ്ഞ വളങ്ങൾ ഉപയോഗിച്ച് ആവശ്യത്തിന് വളപ്രയോഗം നൽകുക.
  • നിങ്ങളുടെ മരങ്ങൾ അമിതമായി നനയ്ക്കുന്നത് ഒഴിവാക്കുക.
  • നേരത്തെയുള്ള രോഗബാധ നിരീക്ഷിക്കുകയും തിരിച്ചറിയുകയും ചെയ്യുക.
  • പ്രൂണിങ് ഉപകരണങ്ങൾ വൃത്തിയാക്കി അണുവിമുക്തമാക്കുക.
  • രോഗകാരികൾ കൂടുതൽ വ്യാപിക്കാതിരിക്കാൻ ബാധിക്കപ്പെട്ട ചെടികൾ മുറിച്ച് നീക്കുക.
  • ബാധിക്കപ്പെട്ട കായ്കളും വെട്ടി മാറ്റിയ അവശിഷ്ടങ്ങളും നീക്കം ചെയ്ത് നശിപ്പിക്കുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക