ഒലിവ്

ഒലിവ് ചെടിയുടെ മരത്തൊലിയിലെ വണ്ട്

Phloeotribus scarabaeoides

പ്രാണി

5 mins to read

ചുരുക്കത്തിൽ

  • വൃക്ഷത്തിൻ്റെ പുറംതൊലിയിൽ പ്രവേശന ദ്വാരങ്ങൾ.
  • പുറംതൊലിക്ക് അടിയിലായി കുറുകേയുള്ള തുരങ്കങ്ങൾ.
  • പുറംതൊലി പൊളിയുകയും ചില്ലകളും ശാഖകളും ഉണങ്ങുകയും ചെയ്യുന്നു.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

1 വിളകൾ
ഒലിവ്

ഒലിവ്

ലക്ഷണങ്ങൾ

പൂർണ്ണ വളർച്ച എത്തിയ പെൺവണ്ടുകൾ തൊലിയിലൂടെ വളരെയധികം ദ്വാരങ്ങൾ തുരക്കുകയും, മരത്തൊലിയുടെ നേരെ അടിയിൽ, പ്രവേശന ദ്വാരത്തിന് ഇരുവശത്തുമായി, കുറുകേ തുരങ്കം ഉണ്ടാക്കുകയും ചെയ്യുന്നു. തളിരുകളുടെയോ ശാഖകളുടെയോ അകത്ത് പെൺവണ്ടുകൾ 60 ഓളം മുട്ടകൾ ഇടുകയും, പിന്നീട് മുട്ടവിരിഞ്ഞ് ലാർവകൾ പുറത്തുവന്ന്, അവ തടിയുടെ വെള്ളയിൽ മുകളിലേക്കോ അല്ലെങ്കിൽ താഴേക്കോ തുരക്കാൻ തുടങ്ങുന്നു. പ്രവേശന ദ്വാരത്തിന് സമീപത്തായി മരത്തൊലി മുറിച്ച് നീക്കം ചെയ്താൽ ഇത് വ്യക്തമായി കാണാവുന്നതാണ്. ഇവയുടെ ഇങ്ങനെയുള്ള ആഹരിക്കുന്ന പ്രവൃത്തി മൂലം, ചില്ലകളുടെ അല്ലെങ്കിൽ ശാഖകളുടെ പുറംതൊലി ഭാഗികമായോ അല്ലെങ്കിൽ പൂർണ്ണമായോ പൊളിഞ്ഞുപോകുകയും, ഘടനാപരമായി അതിനെ ദുർബലപ്പെടുത്തുകയും മാത്രമല്ല സംവഹന കലകളിൽ കേടുപാടുകൾ വരുത്തുകയും ചെയ്യുന്നു. ലാർവകൾ ആഹരിക്കുന്ന ഭാഗങ്ങളിൽ ഇവ പ്യൂപ്പ ഘട്ടത്തിലേക്ക് കടക്കുന്നു. ഒലീവ് മരങ്ങൾ കൂടാതെ, ഈ വണ്ടുകൾ അരളി (നെറിയം ഒലിയാൻഡർ), വല്ലപ്പോഴും അശോകവൃക്ഷം (ഫ്രാക്സിനസ് എസ്‌സിൽസിർ), വയമ്പുചെടി (സിരിംഗാ വൾഗാരിസ്) എന്നിവയിലും ആഹരിക്കുന്നു.

Recommendations

ജൈവ നിയന്ത്രണം

പല കുടുംബങ്ങളിൽ പെടുന്ന അനവധി പരാന്നഭുക്കായ കടന്നലുകൾ വണ്ടുകളെ ആക്രമിക്കുന്നു. ഈ ജീവിവർഗങ്ങളിൽ ഒന്നിൻ്റെ അവതരണവും നിയന്ത്രണ ഫലവും വർഷാവർഷം വ്യത്യാസപ്പെടാം. ഒലീവ് ബാർക് ബീറ്റിലിൻ്റെ ആധിപത്യസ്വഭാവമുള്ള പ്രകൃതിദത്ത ശത്രു ചീരോപാച്ചുസ് ക്വാഡ്രം എന്ന പരാന്നഭുക്കായ കടന്നൽ ആണ്, ഇവ കീടങ്ങളുടെ എണ്ണം 30-50% വരെ കുറയ്ക്കും. പൈറത്രൈഡുകളെ അടിസ്ഥാനമാക്കിയ കീടനാശിനികൾ പ്രയോഗിക്കുന്നത് പ്രകൃതിദത്ത ശത്രുക്കളെ പ്രതികൂലമായി ബാധിച്ചേക്കാം.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ ജൈവ പരിചരണത്തോടൊപ്പം സംയോജിത നിയന്ത്രണ രീതികളും ചേർത്തുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കുക. എതിലീൻ അടിസ്ഥാനമാക്കിയ ഫെറോമോൺ കെണികൾ ഉപയോഗിച്ച് വണ്ടുകളെ ആകർഷിക്കാൻ ശുപാർശ ചെയ്യുന്നു. ഡെൽറ്റാമെട്രിൻ പോലുള്ള പൈറെത്രോയിടുകളെ അടിസ്ഥാനമാക്കിയ കീടനാശിനികളുടെ ഉപയോഗം വണ്ടുകളുടെ എണ്ണം ഗണ്യമായി കുറയ്ക്കുന്നതായി തെളിയിക്കപ്പെട്ടിട്ടുണ്ട്. സംയോജിത സമീപനത്തിൻ്റെ ഭാഗമായി ഉപയോഗിക്കുന്ന രണ്ട് രീതികളും നല്ല ഫലങ്ങൾ നൽകുന്നു.

അതിന് എന്താണ് കാരണം

പാരിസ്ഥിതിക സാഹചര്യങ്ങളെ ആശ്രയിച്ച് പ്രതിവർഷം 2 മുതൽ 4 വരെ തലമുറകളുള്ള, ഒലിവ് ചെടിയുടെ മരത്തൊലിയിലെ വണ്ടാണ് ലക്ഷണങ്ങൾക്ക് കാരണം. ജീവിക്കുന്ന മരങ്ങൾക്ക് പകരം, വസന്തകാലത്തും വേനൽകാലത്തിൻ്റെ തുടക്കത്തിലും വെട്ടിയൊതുക്കിയ ശാഖകളിലും കത്തിക്കാനായി ശേഖരിച്ച ഒലീവിന്റെ വിറകുകളിലുമാണ് മുതിർന്നവ മുട്ടകൾ ഇടുന്നത്. ലാർവകൾ സൈലോഫാഗസ് എന്ന വിഭാഗത്തിൽ പെടുന്നവയാണ്, അതിനർത്ഥം അവ മരത്തടി മാത്രം ആഹരിക്കുന്നു. വണ്ടുകൾ അടുത്തുള്ള പുതിയ കൃഷിസ്ഥലങ്ങളിലേക്ക് പറന്നു ചെല്ലാൻ കഴിവുള്ളവയാണ്. ബാധിക്കപ്പെട്ട മരത്തടിയോ അല്ലെങ്കിൽ ജീവിക്കുന്ന ചെടിയുടെ ഭാഗങ്ങളോ കൊണ്ടുപോകുന്നതിലൂടെ ഇവ വലിയ ദൂരങ്ങളിലേക്കും വഹിക്കപ്പെടാം. ഗുരുതരമായ ആക്രമണം പൂക്കളുടെയും ഒലീവ് ഫലങ്ങളുടെയും എണ്ണം കുറയ്ക്കുകയും, തത്ഫലമായി 70% വരെ വിളവ് നാശം ഉണ്ടാകുകയും ചെയ്യാം. വണ്ടുകളാൽ ബാധിക്കപ്പെട്ട് 5 വർഷങ്ങൾക്കകം ഒലിവ് തോട്ടങ്ങളുടെ ഉത്‌പാദനക്ഷമത പൂർണമായും നഷ്ടമായേക്കാം. കേടുപാടുകൾമൂലം മരത്തടിയുടെ പുറംതൊലി പൊളിയാൻ എളുപ്പമാണ് എന്നുള്ളതിനാൽ, ഇളം മരങ്ങളെയാണ് ഇത് എളുപ്പത്തിൽ ബാധിക്കുന്നത്.


പ്രതിരോധ നടപടികൾ

  • ബാധിക്കപ്പെട്ട ശാഖകൾ നീക്കം ചെയ്യുകയോ കത്തിക്കുകയോ അല്ലെങ്കിൽ തോട്ടത്തിൽ നിന്നും കുറച്ച് അകലെ ആഴത്തിൽ കുഴിച്ചുമൂടുകയോ ചെയ്യുക.
  • മരത്തിൻ്റെ അവശിഷ്ടങ്ങൾക്കും വെട്ടിയൊതുക്കിയ വസ്തുക്കൾക്കും ഇതേ രീതിയിലുള്ള നടപടിക്രമം ചെയ്യണം.
  • കീടങ്ങളുടെ ലക്ഷണങ്ങൾക്കയി ഒലിവ് മരങ്ങൾ നിരീക്ഷിക്കുക.
  • ഒരു മീറ്റർ നീളത്തിലുള്ള ശിഖരത്തിൽ, മൂന്നിലധികം കീടബാധകൾ ഉണ്ടായാൽ ഒലീവിൻ്റെ വിളവ് കുറയുമെന്ന് പ്രതീക്ഷിക്കാവുന്നതാണ്.
  • ഒലീവ് ബാർക് ബീറ്റിലിന് ആശ്രയം നൽകുന്ന മറ്റു മരങ്ങൾ തോട്ടത്തിനടുത്തില്ലെന്ന് ഉറപ്പാക്കുക.
  • മരത്തൊലിയിലെ വണ്ടുകൾക്കെതിരെ വൃക്ഷത്തിൻ്റെ പ്രകൃതിദത്തമായ പ്രതിരോധം വർദ്ധിപ്പിക്കുന്നതിന് വേണ്ടി സന്തുലിതമായ വളപ്രയോഗം നടത്തുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക