കരിമ്പ്

കരിമ്പിലെ വാട്ടരോഗം

Gibberella fujikuroi

കുമിൾ

5 mins to read

ചുരുക്കത്തിൽ

  • ചെടിയുടെ നിറം മങ്ങൽ.
  • വളർച്ച മുരടിപ്പ്.
  • ഇരുണ്ട ചുവപ്പ് മുതൽ പർപ്പിൾ വരെ നിറത്തിലുള്ള മുട്ടുകൾ.
  • പൊള്ളയായി ഉണങ്ങിയ കരിമ്പിൻ തണ്ട്.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

1 വിളകൾ

കരിമ്പ്

ലക്ഷണങ്ങൾ

വളര്‍ച്ചയുടെ അവസാന ഘട്ടം കഴിഞ്ഞാണ് മിക്കവാറും ഇലകളില്‍ രോഗ ലക്ഷണങ്ങള്‍ പ്രകടമാകുന്നത്. ഇലകള്‍ മഞ്ഞിച്ച പച്ചനിറമാകുന്നു, ഉറപ്പു നഷ്ടപ്പെട്ട് ക്രമേണ ചുവട്ടിൽനിന്നും ഉണങ്ങുന്നു. മുകള്‍ഭാഗം വെളുപ്പ്‌ നിറമാകുകയോ വിളറിയ പച്ച പ്രതലമുള്ള ഒരു മഞ്ഞിച്ച മധ്യസിര‌ ദൃശ്യമാക്കുകയോ ചെയ്യും. രോഗം ബാധിച്ച കരിമ്പ്‌ മുരടിക്കുന്നു, ഭാരം കുറയുന്നു, ശൂന്യമായ ഇടമുട്ടുകളും കാണപ്പെടും പക്ഷേ മുട്ടുകളിലും കൂമ്പുകളിലും ബാധിക്കില്ല. നീളത്തിൽ മുറിച്ചാൽ, ഇടമുട്ടിലെ ആന്തരിക കോശങ്ങളിലെ ഇരുണ്ട ചുവപ്പ് മുതല്‍ പർപ്പിൾ നിറം വരെയുള്ള നിറംമാറ്റം ദൃശ്യമാകും. ഗുരുതരമായ സംഭവങ്ങളില്‍ വിളവ്‌ കാര്യമായി കുറയുന്നു.

Recommendations

ജൈവ നിയന്ത്രണം

നടാനുള്ള തണ്ടുകളെ ഈര്‍പ്പമുള്ള 54°C ചൂട് കാറ്റിൽ 150 മിനിറ്റ് പരിചരിക്കുക. അതിനുശേഷം തണ്ടുകളെ 0.1% ബ്ലീച് ലായനിയില്‍ പത്ത് മുതല്‍ പതിനഞ്ച് മിനിറ്റ് വരെ മുക്കുക. ദയവായി ശുചിത്വം ശ്രദ്ധിക്കുകയും കൈയ്യുറകള്‍ ധരിക്കുകയും സുരക്ഷാ കണ്ണടകള്‍ ധരിക്കുകയും ചെയ്യണം. പാത്രങ്ങള്‍ പിന്നീട് വീട്ടാവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുത്.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ എപ്പോഴും ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേര്‍ന്ന ഒരു സംയോജിത സമീപനം പരിഗണിക്കുക. കരിമ്പിലെ വാട്ടരോഗത്തിന് രാസചികിത്സകള്‍ ഒന്നുംതന്നെ ഫലപ്രദമല്ല.

അതിന് എന്താണ് കാരണം

മണ്‍സൂണ്‍ കാലങ്ങളിലോ അതിനു ശേഷമോ ആണ് ചെടികള്‍ ലക്ഷണങ്ങള്‍ പ്രകടമാക്കുന്നത്. വേര് തുരപ്പന്‍, ചിതല്‍, ശല്ക്ക പ്രാണികള്‍, മീലി മൂട്ടകള്‍ എന്നിവ പോലെയുള്ള മറ്റു കീടങ്ങളാലുണ്ടാകുന്ന പരിക്കുകളിലൂടെയാണ് കുമിള്‍ പ്രധാനമായും ചെടിയില്‍ പ്രവേശിക്കുന്നത്. ജൈവ ക്ലേശങ്ങളായ വരള്‍ച്ചയും വെള്ളക്കെട്ടും ചെടി വാടുന്നതിലേക്ക് നയിക്കുന്നു. ഈര്‍പ്പം മൂലമുള്ള ക്ലേശത്തിനൊപ്പമുള്ള ഉയര്‍ന്ന താപനിലയും കുറഞ്ഞ ആര്‍ദ്രതയും വാട്ടത്തിനോട് ചെടിക്കുള്ള പ്രതിരോധം കുറയ്ക്കുന്നു.


പ്രതിരോധ നടപടികൾ

  • സാക്ഷ്യപ്പെടുത്തിയ സ്രോതസുകളില്‍ നിന്നുള്ള വിത്തുകളോ അല്ലെങ്കിൽ നടീൽ വസ്തുക്കളോ ലഭിക്കുന്നുവെന്ന് ഉറപ്പു വരുത്തുക.
  • രോഗാണുക്കൾക്ക് ആതിഥ്യമേകാത്ത ഇനം ചെടികളുമായുള്ള വിള പരിക്രമം ശുപാര്‍ശ ചെയ്യുന്നു.
  • കൃഷിയിടത്തില്‍ അധിക വളപ്രയോഗം ഒഴിവാക്കുക, പ്രത്യേകിച്ചും നൈട്രജന്‍.
  • കൃഷിപ്പണികളുടെ ഇടയില്‍ ചെടികള്‍ക്ക് പരിക്കേല്‍ക്കാതെ സൂക്ഷിക്കുക.
  • കൃഷിയിടത്തില്‍ മികച്ച നീര്‍വാര്‍ച്ച നല്‍കുകയും അമിത-നന ഒഴിവാക്കുകയും ചെയ്യുക.
  • വിളവെടുപ്പിനു ശേഷം ചെടികളുടെ അവശിഷ്ടങ്ങള്‍ നശിപ്പിക്കുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക