ബാക്ടീരിയ മൂലമുള്ള കുരുക്കള്‍

സോയാബീൻ

ബാക്ടീരിയ മൂലമുള്ള കുരുക്കള്‍

Xanthomonas axonopodis pv. glycines

ബാക്ടീരിയ

ചുരുക്കത്തിൽ

  • ഇലയുടെ ഇരു വശത്തും അല്‍പ്പം ഉയര്‍ന്ന മധ്യഭാഗത്തോടെ നേരിയ പച്ചനിറത്തിലുള്ള പുള്ളികള്‍ പ്രത്യക്ഷപ്പെടുന്നു.
  • പുള്ളികളുടെ നടുവിലായി കുരുക്കള്‍ വികസിക്കുന്നു.
  • തവിട്ടു നിറമുള്ള ക്രമരഹിതമായ മൃതമായ ഭാഗങ്ങൾ രൂപപ്പെടുന്നു.
  • ഈ ഭാഗങ്ങൾ അടര്‍ന്നു വീഴുന്നത് ഇലകള്‍ക്ക് കീറിപ്പറിഞ്ഞ രൂപം നല്‍കിയേക്കാം.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

1 വിളകൾ

ബാക്ടീരിയ മൂലമുള്ള കുരുക്കള്‍

സോയാബീൻ

ലക്ഷണങ്ങൾ

ഇളം ഇലകളുടെ ഇരുവശത്തും സൂക്ഷ്മമായ, നേരിയ പച്ചനിറത്തിലുള്ള പുള്ളികള്‍ പ്രത്യക്ഷപ്പെടുന്നു. ഈ പുള്ളികളുടെ മധ്യഭാഗം ഉയർന്നിരിക്കും, പലപ്പോഴും ഇലകളിലെ സിരകൾക്ക് നീളെ ഇത് നിലകൊള്ളുന്നു. രോഗത്തിൻ്റെ പിന്നീടുള്ള ഘട്ടങ്ങളിൽ, അവ കൂടിച്ചേർന്ന് വലിയ, തവിട്ടുനിറത്തിലുള്ള ക്രമരഹിതമായ ക്ഷതങ്ങൾ രൂപപ്പെടുന്നു, പലപ്പോഴും ഇവയെ ചുറ്റി മഞ്ഞ വലയം കാണപ്പെടും. ഈ നിർജ്ജീവ ഭാഗങ്ങൾ കാറ്റിൽ അടര്‍ന്നു വീണ്, ഇലകൾക്ക് കീറിപ്പറിഞ്ഞ രൂപമായേക്കും. ചെറിയ ഉയര്‍ന്ന പുള്ളികള്‍ വിത്തറകളിലും വളര്‍ന്നേക്കാം. പാകമാകാതെയുള്ള ഇലപൊഴിയലും, വിത്തിൻ്റെ വലിപ്പത്തിലും ഗുണമേന്മയിലും ഉള്ള കുറവും ഈ രോഗം മൂലം ഉണ്ടായേക്കാം.

ശുപാർശകൾ

ജൈവ നിയന്ത്രണം

ക്ഷമിക്കുക, സാന്തോമൊനാസ് ആക്സോനോപോഡിസ്സിനെതിരായി ഞങ്ങള്‍ക്ക് മറ്റ് പരിചരണങ്ങൾ അറിയില്ല. താങ്കള്‍ക്ക് ഈ രോഗത്തിനെതിരെ പോരാടാൻ സഹായിക്കുന്ന എന്തെങ്കിലും അറിയുമെങ്കില്‍ ദയവായി ഞങ്ങളുമായി ബന്ധപ്പെടുക. താങ്കളില്‍ നിന്ന് കേള്‍ക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ എപ്പോഴും ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേർന്ന സംയോജിത സമീപനം സ്വീകരിക്കുക. കോപ്പര്‍ അടിസ്ഥാനമാക്കിയ കുമിള്‍ നാശിനികള്‍ (ഉദാഹരണത്തിന് കോപ്പര്‍ ഓക്സിക്ലോറൈഡ് 1 ലിറ്റര്‍ വെള്ളത്തിൽ 3 ഗ്രാം) രോഗത്തിൻ്റെ ആദ്യ ഘട്ടത്തില്‍ പ്രയോഗിക്കുന്നത് പ്രതീക്ഷിക്കുന്ന ഫലം നല്‍കും.

അതിന് എന്താണ് കാരണം

സന്തോമൊണാസ് ആക്സോനോപോഡിസ് pv. ഗ്ലൈസിനെസ് എണ്ണ ബാക്ടീരിയ ആണ് ലക്ഷണങ്ങൾക്ക് കാരണം. മണ്ണിലുള്ള വിള അവശിഷ്ടങ്ങളിൽ തണുപ്പുകാലം അതിജീവിക്കുന്ന വിത്തിലൂടെ വ്യാപിക്കുന്ന ബാക്ടീരിയ ആണ് ഇവ. കാറ്റ്, മഴത്തുള്ളികള്‍ അല്ലെങ്കിൽ കീടങ്ങള്‍, എന്നിവയിലൂടെ ചെടികളിലെ സ്വാഭാവിക സുഷിരങ്ങളിലൂടെയോ യാന്ത്രികമായി ഉണ്ടാകുന്ന പരിക്കുകളിലൂടെയോ ചെടിയുടെ ഉള്ളിൽ പ്രവേശിക്കുന്നു. ഈ രോഗം കാർഷിക സീസണിൻ്റെ തുടക്കത്തിൽ ഉണ്ടാക്കുന്നു, പക്ഷേ വൈകിയ ഘട്ടങ്ങളിലുള്ള ബാധിപ്പുകളും സാധ്യമാണ്. ഇടയ്ക്കിടെ മഴയോട് കൂടിയ ഊഷ്മളവും നനഞ്ഞതുമായ കാലാവസ്ഥകളും നനഞ്ഞ ഇലപ്പടർപ്പുകളും ഈ രോഗത്തിന് അനുകൂലമാണ്. രോഗ വളര്‍ച്ചയ്ക്ക് ഏറ്റവും അനുകൂലമായ താപനില 30-33°C ആണ്. പൊട്ടാഷും ഫോസ്ഫറസും ഈ രോഗാണുവിനെ കൈകാര്യം ചെയ്യുന്നതിൽ വളരെ പ്രധാന പങ്കു വഹിക്കുന്നതായി കണ്ടു വരുന്നുണ്ട്.


പ്രതിരോധ നടപടികൾ

  • പ്രതിരോധശേഷിയുള്ള ഇനങ്ങള്‍ കൃഷി ചെയ്യുക.
  • രോഗാണു-വിമുക്തമായ വിത്തുകള്‍ മാത്രം ഉപയോഗിക്കുക.
  • രോഗാണുക്കൾക്ക് ആതിഥേയമേകാത്ത വിളകൾ ഉപയോഗിച്ച് വിള പരിക്രമം നടത്തുക.
  • കൃഷിപ്പണികള്‍ക്കിടയില്‍, പ്രത്യേകിച്ചും ഇലച്ചാര്‍ത്തുകള്‍ നനഞ്ഞിരിക്കുന്ന സമയത്ത് ചെടികളില്‍ പരിക്കുകള്‍ ഉണ്ടാകാതെ സൂക്ഷിക്കുക.
  • വിളവെടുപ്പിനു ശേഷം ആഴത്തില്‍ ഉഴുതു മറിക്കുകയോ വിള അവശിഷ്ടങ്ങള്‍ നീക്കം ചെയ്ത് കത്തിച്ചു കളയുകയോ ചെയ്യുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക