സോയാബീൻ

തവളക്കണ്ണൻ ഇല പുള്ളി

Cercospora sojina

കുമിൾ

5 mins to read

ചുരുക്കത്തിൽ

  • ചെറുതും, വെള്ളത്തിൽ കുതിർന്നതുമായ പുള്ളിക്കുത്തുകൾ ഇലകളിൽ പ്രത്യക്ഷപ്പെടുന്നു.
  • പുള്ളിക്കുത്തുകൾ വളർന്ന്, ചാരനിറത്തിലുള്ള കേന്ദ്രവും ഇരുണ്ട-തവിട്ടുനിറത്തിലുള്ള അരികുകളോടുകൂടിയ ക്ഷതങ്ങളായി മാറുന്നു.
  • ക്ഷതങ്ങൾ തണ്ടിലേക്കും വിത്തറയിലേക്കും വ്യാപിച്ചേക്കും.
  • ബാധിക്കപ്പെട്ട വിത്തുകളിൽ ഇരുണ്ട ചെറുതും വലുതുമായ പാടുകൾ കാണപ്പെടുകയും, ചുക്കിച്ചുളുങ്ങി ദൃശ്യമാകുകയും ചെയ്യുന്നു.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

1 വിളകൾ

സോയാബീൻ

ലക്ഷണങ്ങൾ

ചെടിയുടെ ഏത് വളർച്ചാ ഘട്ടത്തിലും രോഗബാധ സംഭവിക്കാം, പക്ഷേ പൂവിടുന്ന സമയത്തുള്ള ഇളം ഇലകളിലാണ് ഇത് കൂടുതലായി കണ്ട് വരുന്നത്. ചെറുതും, വെള്ളത്തിൽ കുതിർന്നതുമായ പുള്ളിക്കുത്തുകൾ ഇലകളിൽ പ്രത്യക്ഷപ്പെടുന്നതാണ് ആദ്യലക്ഷണങ്ങൾ. കാലക്രമേണ ചാരനിറത്തിലുള്ള കേന്ദ്രവും ഇരുണ്ട-തവിട്ടുനിറത്തിലുള്ള അരികുകളോടുകൂടിയ വലിയ (1-5 മിമീ) വൃത്താകൃതിയിൽ ഉള്ള പുള്ളികൾ ആയി വളരുന്നു. സാരമായി ബാധിക്കപ്പെട്ടാൽ, ഇലകൾ നശിക്കുകയും കൊഴിഞ്ഞുപോകുകയും ചെയ്യുന്നു. ചുരുങ്ങിയ വൃത്താകേന്ദ്രമുള്ള നീളമുള്ള പുള്ളികൾ തണ്ടുകളിൽ പ്രത്യക്ഷപ്പെടുന്നു. വിത്തറകളിൽ, വൃത്താകൃതിയിലുള്ള അല്ലെങ്കിൽ നീളമുള്ള കുഴിഞ്ഞ തവിട്ട് നിറത്തിലുള്ള പുള്ളികൾ പ്രത്യക്ഷപ്പെടുന്നു. ബാധിക്കപ്പെട്ട വിത്തുകൾ ചുരുങ്ങുകയും പല വലിപ്പത്തിലുള്ള തവിട്ട് നിറത്തിലുള്ള പുള്ളികൾ ദൃശ്യമാകുകയും ചെയ്യുന്നു.

Recommendations

ജൈവ നിയന്ത്രണം

ലഭ്യമാണെങ്കിൽ എപ്പോഴും ജൈവിക ഉത്പന്നങ്ങൾ ഉപയോഗിച്ചുകൊണ്ടുള്ള ഒരു സമഗ്ര സമീപനം പരിഗണിക്കുക.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ ജൈവ പരിചരണത്തോടൊപ്പം സംയോജിത നിയന്ത്രണ രീതികളും ചേർത്തുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കുക. പൈറക്ലോസ്ട്രോബിൻ അടങ്ങിയിട്ടുള്ള ഉത്പന്നങ്ങളുടെ രണ്ട് നേരത്തെ ഉപയോഗം, രോഗം ഉണ്ടാകുന്ന സമയത്തും പിന്നീട് വളരുന്ന സീസണിലും, രോഗാണുക്കളുടെ വ്യാപനം തടയുന്നതിന് സഹായിക്കും. ഈർപ്പമുള്ള അവസ്ഥ കുമിൾനാശത്തിൻ്റെ പ്രത്യാഘാതം വർദ്ധിപ്പിക്കുന്നു. വിളവെടുപ്പിന് 21ദിവസത്തെ ഇടവേള മാത്രമാണുള്ളതെങ്കിൽ പരിചരണം ആരംഭിക്കരുത്.

അതിന് എന്താണ് കാരണം

സെർകോസ്പോറ സോജിന എന്ന കുമിളാണ് തവളക്കണ്ണൻ ഇല പുള്ളിക്ക് കാരണമാകുന്നത്. രണ്ടു വിളകൾക്കിടയിൽ, കൃഷിയിടങ്ങളിലെ വിളഅവശിഷ്ടങ്ങളിലോ വിത്തുകളിലോ ഇവ അതിജീവിക്കുന്നു. രോഗബാധയുള്ള വിത്ത് നടുകയാണെങ്കിൽ, രോഗബാധയുള്ള തൈച്ചെടിയുടെ ആവിർഭാവത്തിന് കാരണമാകുന്നു. ഇളം സോയാബീൻ ഇലകളാണ് മുതിർന്ന ഇലകളെക്കാൾ ബാധിക്കപ്പെടാൻ സാധ്യത കൂടുതൽ. ഊഷ്മളമായ, ഈർപ്പമുള്ള മേഘാവൃതമായ കാലാവസ്ഥ, ഇടയ്ക്കിടെയുള്ള മഴ എന്നിവ രോഗം വികസിക്കുന്നതിന് അനുകൂലമാണ്. രോഗബാധ ഉണ്ടായിരുന്ന സോയാബീൻ ചെടികളുടെ അവശിഷ്ടങ്ങൾ മണ്ണിൽ ഉപേക്ഷിക്കുന്നതും രോഗവ്യാപനത്തിന് അനുകൂലമാണ്.


പ്രതിരോധ നടപടികൾ

  • പൂർവ്വസ്ഥിതി പ്രാപിക്കാൻ കഴിയുന്ന, സഹിഷ്ണുതയുള്ള ഇനങ്ങൾ അല്ലെങ്കിൽ പ്രതിരോധശേഷിയുള്ള ഇനങ്ങൾ കൃഷിചെയ്യുക.
  • സാക്ഷ്യപ്പെടുത്തിയ രോഗാണു-വിമുക്തമായ വിത്തുകൾ ഉപയോഗിക്കുക.
  • കൃഷിയിടം പതിവായി നിരീക്ഷിക്കുക.
  • ബാധിക്കപ്പെട്ട ഇലകളും കൊമ്പുകളും നീക്കം ചെയ്യുക.
  • മികച്ച ജലനിർഗ്ഗമന സംവിധാനം ഒരുക്കുക.
  • സീസണിൻ്റെ ആദ്യം തന്നെ വിതയ്ക്കുക.
  • ചോളം, മറ്റു ധാന്യങ്ങൾ തുടങ്ങിയവ പോലുള്ള രോഗാണുക്കൾക്ക് ആശ്രയമേകാത്ത വിളകൾ ഉപയോഗിച്ച് മൂന്നു വർഷത്തിൽ വിളപരിക്രമം നടത്തുക.
  • ആഴത്തിൽ ഉഴുതുമറിച്ച് ചെടികളുടെ അവശിഷ്ടങ്ങൾ മണ്ണിനടിയിലാക്കുക.
  • രോഗം ബാധിച്ച ചെടികളുടെ അവശിഷ്ടങ്ങൾ നീക്കം ചെയ്യുകയും കത്തിക്കുകയും ചെയ്യുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക