വെണ്ടക്ക

വെണ്ടയിലെ ഇലപ്പുള്ളി രോഗം

Pseudocercospora abelmoschi

കുമിൾ

5 mins to read

ചുരുക്കത്തിൽ

  • ഇലകളുടെ താഴ്ഭാഗത്ത് അഴുക്കുപുരണ്ട കറുത്ത കോണീയ പാടുകൾ ഉണ്ടാകുന്നു.
  • ഇലകളുടെ ഉണക്കം, വാട്ടം, പൊഴിയൽ.
  • തണ്ടും കായകളും വരെ ബാധിക്കപ്പെടുന്നു.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

1 വിളകൾ

വെണ്ടക്ക

ലക്ഷണങ്ങൾ

തുടക്കത്തിൽ, ഇലകളുടെ താഴ്ഭാഗത്ത് വ്യക്തമല്ലാത്ത ഒലിവ് നിറമുള്ള പാടുകൾ കാണാം. പ്രത്യേകിച്ച് തറയോട് അടുത്തുള്ള മുതിര്‍ന്ന ഇലകളിൽ രോഗം ബാധിക്കുന്നു. ഇളം തവിട്ട് മുതൽ ചാരനിറത്തിലുള്ള പൂപ്പൽ ബാധിക്കപ്പെട്ട ഇലകളുടെ പ്രതലങ്ങളിൽ വളരാം. രോഗം പുരോഗമിക്കുമ്പോൾ, ഈ പാടുകൾ നിർജ്ജീവമായി മാറുകയും ഇലകളുടെ മുകൾ പ്രതലത്തിൽ പ്രത്യക്ഷപ്പെടുകയും ചെയ്യും. ബാധിക്കപ്പെട്ട ഇലകൾ ഒടുവിൽ വാടി ഉണങ്ങുന്നു. സമാനമായ ലക്ഷണങ്ങളാൽ തണ്ടും കായകളും ബാധിക്കപ്പെട്ടേക്കാം. കഠിനമായ ബാധിപ്പിൽ, പൂർണമായ ഇലപൊഴിയൽ സംഭവിക്കാം. സി. മലയൻസിസുമായി ഈ ലക്ഷണങ്ങൾ ആശയക്കുഴപ്പം ഉണ്ടാക്കിയേക്കും.

Recommendations

ജൈവ നിയന്ത്രണം

നാളിതുവരെ, ഈ രോഗത്തിനെതിരെ ലഭ്യമായ ഏതെങ്കിലും ജൈവ നിയന്ത്രണ രീതിയെക്കുറിച്ച് ഞങ്ങൾക്ക് അറിയില്ല. രോഗലക്ഷണങ്ങളുടെ കാഠിന്യം കുറയ്ക്കുന്നതിനുള്ള വിജയകരമായ ഏതെങ്കിലും രീതിയെക്കുറിച്ച് താങ്കൾക്കറിയാമെങ്കിൽ, ദയവായി ഞങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തുക.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ഉൾക്കൊള്ളുന്ന ഒരു സംയോജിത സമീപനം എപ്പോഴും സ്വീകരിക്കുക. ഉച്ചകഴിഞ്ഞ് ഇലകളുടെ താഴ്ഭാഗത്ത് കുമിൾനാശിനി തളിക്കുക. വിതച്ച് ഒരു മാസം കഴിഞ്ഞ് സംരക്ഷിത കുമിൾനാശിനികളായ കോപ്പർ ഓക്സിക്ലോറൈഡ് @ 0.3%, മാങ്കോസെബ് @ 0.25% അല്ലെങ്കിൽ സിനെബ് @ 0.2% തളിക്കുക, രോഗതീവ്രത അനുസരിച്ച് രണ്ടാഴ്ച ഇടവേളകളിൽ ഈ പ്രക്രിയ ആവർത്തിക്കുക. 15 ദിവസത്തെ ഇടവേളയിൽ കാർബെൻഡസിം 50 ഡിഎഫ് @ 0.1% രോഗം നിയന്ത്രിക്കുന്നതിൽ നല്ല ഫലങ്ങൾ കാണിക്കുന്നു.

അതിന് എന്താണ് കാരണം

സ്യൂഡോസെർകോസ്പോറ അബെൽമോസ്കി എന്ന കുമിളാണ് ഇലപ്പുള്ളികൾക്ക് കാരണം. ഇത് മണ്ണിലെ ചെടി അവശിഷ്ടങ്ങളിൽ അതിജീവിച്ച് , അങ്ങനെ വെണ്ടച്ചെടികളുടെ വേരുകളെയും താഴ്ഭാഗത്തെ ഇലകളെയും ബാധിക്കുന്നു. കാറ്റ്, മഴ, ജലസേചനം, യാന്ത്രിക ഉപകരണങ്ങൾ എന്നിവയിലൂടെ ബീജകോശങ്ങൾ ദ്വിതീയമായി വ്യാപിക്കുന്നു. ആർദ്രമായ സീസണിൽ (പൂവിടുമ്പോൾ) ഇലപ്പുള്ളികൾ വളരെ സാധാരണമാണ്, കാരണം കുമിൾ വളർച്ചയ്ക്ക് ഊഷ്മളവും ഈർപ്പമുള്ളതുമായ കാലാവസ്ഥ അനുകൂലമാണ്.


പ്രതിരോധ നടപടികൾ

  • സാക്ഷ്യപ്പെടുത്തിയ നടീൽ വസ്തുക്കൾ മാത്രം ഉപയോഗിക്കുക, മാത്രമല്ല കാറ്റിൽ ഇലകളിലെ വെള്ളം വലിയുന്നതിനു താങ്കളുടെ വിളകൾ ആവശ്യത്തിന് അകലത്തിൽ നടുക.
  • താങ്കളുടെ കൃഷിയിടം പതിവായി നിരീക്ഷിക്കുകയും ബാധിക്കപ്പെട്ട ഇലകൾ നീക്കം ചെയ്യുകയും ചെയ്യുക (അവ കത്തിക്കുന്നതും ഒരു മാർഗ്ഗമാണ്).
  • മികച്ച കള പരിപാലനം നിർദ്ദേശിക്കുന്നു.
  • ആവശ്യത്തിന് നനയും വളപ്രയോഗവും ഉപയോഗിച്ച് ചെടികളില്‍ ക്ലേശം ഒഴിവാക്കുക.
  • വൈകുന്നേരത്തേക്കാൾ രാവിലെ തന്നെ ജലസേചനം നടത്തുക, മാത്രമല്ല ചെടികൾക്ക് മുകളിലൂടെയുള്ള ജലസേചനവും നീർവാർച്ച മോശമായ മണ്ണും ഒഴിവാക്കുക.
  • രോഗാണുക്കൾക്ക് ആതിഥ്യമേകാത്ത ഇതര വിളകൾ ഉപയോഗിച്ച് വിളപരിക്രമം നടത്തുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക