വെണ്ടക്ക

ട്രാൻസ്‍വേർസ് ശലഭം

Xanthodes transversa

പ്രാണി

5 mins to read

ചുരുക്കത്തിൽ

  • ചവച്ചരയ്ക്കപ്പെട്ട ഇലകൾ.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

1 വിളകൾ

വെണ്ടക്ക

ലക്ഷണങ്ങൾ

പുഴുക്കൾ ഇലകളിൽ ആഹരിക്കുന്നത് ഇലപൊഴിയലിന് കാരണമാകുന്നു. ഇലകൾ ഭക്ഷിക്കുന്നത് പ്രകാശസംശ്ലേഷണത്തെ തടസ്സപ്പെടുത്തുകയും അതിന്റെ ഫലമായി വിളയുടെ വളർച്ചയെയും ഉൽപാദനത്തെയും പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു.

Recommendations

ജൈവ നിയന്ത്രണം

ഈ പ്രാധാന്യം കുറഞ്ഞ കീടത്തെ നിയന്ത്രിക്കുന്നതിനുള്ള ജൈവികരീതികൾ നിലവിലില്ല. ആവശ്യമെങ്കിൽ, അവയെ കൈകളാല്‍ നീക്കം ചെയ്യുക.

രാസ നിയന്ത്രണം

വളർച്ചയുടെ പ്രാരംഭ ഘട്ടത്തിൽ ധാരാളം പുഴുക്കളെ കണ്ടെത്താൻ കഴിയുന്നെങ്കിൽ, കേടുപാടുകൾ തടയാൻ നടപടിയെടുക്കേണ്ടത് ആവശ്യമായി വന്നേക്കാം. കേടുപാടുകളുടെ ലക്ഷണങ്ങൾ കണ്ടാലുടൻ നിങ്ങൾ വേഗത്തിൽ പ്രവർത്തിക്കണം. കയറ്റുമതി ചെയ്യാനായി വെണ്ട കൃഷിചെയ്യുന്ന വലിയ കൃഷിയിടങ്ങളിൽ, പ്രാരംഭ ഘട്ടത്തിൽ ധാരാളം പുഴുക്കൾ ഉള്ളത് സാമ്പത്തിക നഷ്ടം വരുത്തും. ഏതൊക്കെ ഉൽപ്പന്നങ്ങൾ ഉപയോഗിക്കണം എന്നതിനെക്കുറിച്ചുള്ള ഉപദേശത്തിനായി നിങ്ങൾ ഒരു കാർഷിക വിദഗ്ദ്ധനെ ബന്ധപ്പെടണം, കൂടാതെ കീടനാശിനികൾ ഉപയോഗിക്കുമ്പോൾ നിയന്ത്രണങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തുക.

അതിന് എന്താണ് കാരണം

സാന്തോഡസ് ട്രാൻസ്‌വേർസ എന്ന പുഴുവാണ് കേടുപാടുകൾക്ക് കാരണം. സാമ്പത്തിക പ്രാധാന്യമുള്ള നിരവധി വിളകളിൽ ഇവ ആഹരിക്കുന്നു, അവയിൽ ഭൂരിഭാഗവും മാൽവേസി കുടുംബത്തിലെ സസ്യങ്ങളാണ്. പെൺകീടങ്ങൾ അവയുടെ മുട്ടകൾ ഒരു സമയത്ത് ഒന്ന് എന്ന കണക്കിൽ ഇലകളുടെ അടിഭാഗത്ത് നിക്ഷേപിക്കുന്നു. ഒരാഴ്‌ചയ്‌ക്ക്‌ ശേഷം മുട്ടകളിൽ നിന്ന്‌ ചെറിയ പുഴുക്കൾ പുറത്തുവരും. പൂർണ്ണമായി വളർന്ന പുഴുവിന് കടുംപച്ച നിറവും, ശരീരത്തിന്റെ നീളത്തിൽ ഒരു പ്രത്യേക മഞ്ഞ വരയും, മഞ്ഞ വരയുടെ ഇരുവശത്തും കുതിരലാടത്തിന്റെ ആകൃതിയിലുള്ള കറുത്ത നിറത്തിലുള്ള അടയാളങ്ങളും ഉണ്ട്. പുഴുവിന്റെ പിന്നീടുള്ള ഘട്ടങ്ങളിൽ കുറച്ച് വ്യത്യസ്ത വർണ്ണ പാറ്റേണുകൾ കാണാം. ഇളം ലാർവകൾ നൂല് പോലെയുള്ളതും ധാരാളം ചലിക്കുന്നതുമാണ്. അവ ഇലകളുടെ അടിഭാഗത്ത് ആഹരിക്കുന്നു, അവിടെയും അവയെ കാണാം. പുഴുക്കൾ മണ്ണിൽ പ്യൂപ്പ ഘട്ടത്തിലേക്ക് കടക്കുകയും രണ്ടാഴ്ചയ്ക്ക് ശേഷം ശലഭമായി പുറത്തുവരുകയും ചെയ്യുന്നു. പ്രായപൂർത്തിയായ ശലഭങ്ങൾക്ക് മഞ്ഞനിറമാണ്, ഓരോ മുൻ ചിറകിലും ഉടനീളം തവിട്ട് നിറത്തിലുള്ള മൂന്ന് അമ്പടയാളങ്ങൾ ഉണ്ട്. ചൂടുള്ളതും ഈർപ്പമുള്ളതുമായ കാലാവസ്ഥ ഈ കീടത്തിന് അനുകൂലമാണ്. ഈ കീടങ്ങൾ വലിയ നാശനഷ്ടം വരുത്തുന്നില്ലെങ്കിലും, വിളകൾക്ക് ദോഷം ചെയ്യും.


പ്രതിരോധ നടപടികൾ

  • പുഴുക്കളെ കണ്ടെത്തി കയ്യുറകൾ ഉപയോഗിച്ച് അവയെ നീക്കം ചെയ്യുക.
  • അവയെ എളുപ്പത്തിൽ കണ്ടെത്താൻ സഹായിക്കുന്ന പാറ്റേണുകൾ ഉണ്ട്.
  • പുഴുക്കൾ ഒളിച്ചിരിക്കുകയും അതിജീവിക്കുകയും ചെയ്തേക്കാവുന്നതിനാൽ നിങ്ങളുടെ കൃഷിയിടം കളരഹിതമായി സൂക്ഷിക്കുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക