വെണ്ടക്ക

വെണ്ടയിലെ മഞ്ഞ സിര മൊസൈക് വൈറസ്

BYVMV

വൈറസ്

5 mins to read

ചുരുക്കത്തിൽ

  • വെണ്ടയിലെ ഈ വൈറൽ രോഗം ഗണ്യമായ വിളനാശത്തിന് കാരണമായേക്കാം.
  • ഇത് വിളയുടെ എല്ലാ ഘട്ടങ്ങളിലും സംഭവിക്കുന്നു, ഇത് വെള്ളീച്ചകൾ (ബെമിസിയ ടബാക്കി) വഴി പകരുന്നു.
  • ഇലകളിൽ മഞ്ഞ സിരകളും മൊസൈക് രൂപങ്ങളും ഉണ്ടാകും.
  • ആദ്യഘട്ടത്തിൽ തന്നെ ബാധിക്കപ്പെട്ടാൽ, കായ വിളവ് പരമാവധി 96% ആയി കുറയും.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

1 വിളകൾ

വെണ്ടക്ക

ലക്ഷണങ്ങൾ

വിവിധ അളവിലുള്ള ഹരിതവർണ്ണ നാശം, സിരകളുടെയും ചെറുസിരകളുടെയും മഞ്ഞപ്പ്, മൊസൈക് പോലുള്ള ഇതര പച്ച, മഞ്ഞ ഭാഗങ്ങൾ, ചെറിയ ഇലകൾ, എന്നതിൽ കുറഞ്ഞതും ചെറുതുമായ കായകൾ, മുരടിച്ച ചെടി വളർച്ച എന്നിവയാണ് ഈ രോഗത്തിന്റെ സവിശേഷതകൾ. തുടക്കത്തിൽ, രോഗം ബാധിച്ച ഇലകൾ സിരകളുടെ മഞ്ഞനിറം മാത്രമേ കാണിക്കുന്നുള്ളൂവെങ്കിലും പിന്നീടുള്ള ഘട്ടങ്ങളിൽ മുഴുവൻ ഇലയും മഞ്ഞയായി മാറുന്നു. മുളച്ച് 20 ദിവസത്തിനുള്ളിൽ ചെടികളിൽ രോഗം ബാധിക്കുമ്പോൾ അവ മുരടിക്കും. സീസണിന്റെ തുടക്കത്തിൽ ഇളം ഇലകളെ ബാധിച്ചാൽ അവ പൂർണ്ണമായും മഞ്ഞ, തവിട്ട് നിറമായി ഉണങ്ങും. പൂവിടലിന് ശേഷം ബാധിക്കപ്പെട്ട ചെടികളിൽ, മുകളിലെ ഇലകളിലും പൂവിന്റെ ഭാഗങ്ങളിലും സിരകൾ വ്യക്തമായി മഞ്ഞ നിറമാകുന്നതാണ് സവിശേഷ ലക്ഷണം. അവ അപ്പോഴും ചില കായകൾ ഉൽ‌പാദിപ്പിക്കും, പക്ഷേ ഇവ മഞ്ഞനിറമായുള്ളവയും ദൃഢവുമായിരിക്കും. സീസണിന്റെ അവസാനം വരെ ആരോഗ്യമുള്ളതും കായ്ച്ചുനിൽക്കുന്നതുമായ ചെടികൾക്ക് പിന്നീട് തണ്ടിന്റെ അടിവശം കുറച്ച് ചെറിയ നാമ്പുകൾ ലഭിക്കും.

Recommendations

ജൈവ നിയന്ത്രണം

5% വേപ്പിൻകുരു സത്ത് അല്ലെങ്കിൽ ഇഞ്ചി, വെളുത്തുള്ളി, മുളക് സത്ത് തളിച്ച് രോഗാണു വാഹകരെ നിയന്ത്രിക്കുക. കള്ളിച്ചെടി അല്ലെങ്കിൽ മിൽക്ക് ബുഷ് മുറിക്കുക, വെള്ളത്തിൽ മുക്കുക (കഷണങ്ങൾ പൊങ്ങിക്കിടക്കാൻ ആവശ്യത്തിന്), ഇത് 15 ദിവസം പുളിക്കാൻ അനുവദിക്കുക. ബാധിച്ച ചെടികളിൽ ഇത് അരിച്ച് തളിക്കുക. വേപ്പ്, കടുക് എണ്ണ, റൈസോബാക്ടീരിയ, ക്രോസോഫെറ എണ്ണ, തുടർന്ന് പാൽമറോസ എണ്ണ എന്നിവ പ്രയോഗിക്കുക. 0.5% എണ്ണയുടെ മിശ്രിതവും 0.5% വാഷിംഗ് സോപ്പും എന്നിവയും സഹായിക്കുമെന്ന് അറിഞ്ഞിട്ടുണ്ട്.

രാസ നിയന്ത്രണം

രാസ മാർഗ്ഗങ്ങളിലൂടെ വൈറസിനെ പൂർണ്ണമായും നിയന്ത്രിക്കാൻ കഴിയില്ല. അതിനാൽ,ലഭ്യമെങ്കിൽ എപ്പോഴും ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേർന്ന സംയോജിത സമീപനം സ്വീകരിക്കുക. ചില വെള്ളീച്ച ഗ്രൂപ്പുകൾക്കും രോഗങ്ങൾക്കും എതിരെ മണ്ണിൽ കീടനാശിനികൾ നേരത്തേ പ്രയോഗിക്കുന്നത് ഏറ്റവും ഫലപ്രദമായ മാർഗ്ഗമാണെന്ന് കണ്ടിട്ടുണ്ട്. വെള്ളീച്ചകൾ എല്ലാ കീടനാശിനികൾക്കും എതിരെ വേഗത്തിൽ പ്രതിരോധം വികസിപ്പിക്കുന്നു, അതിനാൽ വ്യത്യസ്ത തയ്യാറിപ്പുകൾ മാറി മാറി പ്രയോഗിക്കുന്നതാണ് ഉത്തമം. അസെറ്റമിപ്രിഡ് 20SP @ ഹെക്ടറിന് 40 ഗ്രാം എന്ന അളവിൽ രണ്ട് തളി പ്രയോഗങ്ങൾ മൊസൈക് വൈറസ് കുറയ്ക്കുന്നതിന് ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്, ഇതിനെതുടർന്ന് വെണ്ടയുടെ വിളവ് വർദ്ധിക്കുന്നു. ഇമിഡാക്ലോപ്രിഡ് 17.8% SL രണ്ടുതവണ പ്രയോഗിക്കുകയും ഒരു പ്രാവശ്യം വിത്ത് പരിചരിക്കുന്നതും (ഇമിഡാക്ലോപ്രിഡ് ഒരു കിലോ വിത്തിന് @ 5 ഗ്രാം) കീടങ്ങളുടെ എണ്ണം 90.2% വരെ ഗണ്യമായി കുറയ്ക്കുകയും ചെയ്യും.

അതിന് എന്താണ് കാരണം

വെള്ളീച്ചകളിലൂടെ പകരുന്ന ബെഗോമോ വൈറസാണ് കേടുപാടുകൾക്ക് കാരണം. വൈറസുകൾ‌ അവയുടെ വാഹകരിൽ പെരുകുന്നില്ല, പക്ഷേ മുതിർന്ന വെള്ളീച്ചകളാൽ വിവിധ മാർ‌ഗ്ഗങ്ങളിലൂടെ ചെടികളിൽ‌ നിന്നും ചെടികളിലേക്ക് എളുപ്പത്തിൽ നീങ്ങുന്നു. വൈറസ് വ്യാപിപ്പിക്കുന്നതിൽ ആൺ വെള്ളീച്ചകളെക്കാൾ കാര്യക്ഷമമാണ് പെൺ വെള്ളീച്ചകൾ. വളർച്ചയുടെ എല്ലാ ഘട്ടങ്ങളിലും ഈ വൈറൽ രോഗം ബാധിക്കുന്നു, എന്നിരുന്നാലും, ഏറ്റവും സാധ്യതയുള്ള ഘട്ടം 35 മുതൽ 50 ദിവസം വരെയാണ്. വെള്ളീച്ചകളുടെ പെരുപ്പവും വൈറസിന്റെ കാഠിന്യവും പ്രധാനമായും താപനില, ഈർപ്പം, ഏറ്റവും കുറഞ്ഞത്‌ 20-30°C താപനില എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. രണ്ടാമത്തെ ഏറ്റവും പ്രധാനപ്പെട്ട രോഗാണു വാഹകർ വെണ്ടയിലെ ഇലച്ചാടികൾ (അമ്രാസ്ക ദേവസ്താൻസ്) ആണ്.


പ്രതിരോധ നടപടികൾ

  • പര്‍ഭനി ക്രാന്തി (അർക്ക അഭയ്, വർഷ, ഉപ്ഹാര്‍), അർക്ക അനാമിക എന്നിവ പോലെയുള്ള പ്രതിരോധശേഷിയുള്ള ഇനങ്ങൾ കൃഷി ചെയ്യുക.
  • ചെടികൾക്കിടയിൽ ശരിയായ ഇടയകലം നിലനിർത്തുക.
  • രോഗാണുവാഹകരായ പ്രാണികളെ കുടുക്കാൻ ചോളം അല്ലെങ്കിൽ ജമന്തി ഒരു അതിർത്തി വിളയായി നടുക.
  • വെളീച്ചകളുടെ പെരുപ്പം ഏറ്റവും ഉയർന്ന സീസണായതിനാൽ വേനൽക്കാല നടീൽ ഒഴിവാക്കുക.
  • വെള്ളീച്ചകളുടെ പ്രവർത്തനം കൂടുതലുള്ള വേനൽക്കാലത്ത് രോഗം ബാധിക്കപ്പെടാൻ സാധ്യതയുള്ള ഇനങ്ങൾ വിതയ്ക്കുന്നത് ഒഴിവാക്കുക.
  • രോഗാണുവാഹകരായ പ്രാണികളെ നിരീക്ഷിക്കാനും പിടിക്കാനും മഞ്ഞ പശിമയുള്ള കെണികൾ (12 എണ്ണം/ ഏക്കർ) ചെടിയുടെ ഉയരത്തിന് മുകളിൽ വയ്ക്കുക.
  • കളകളെയും മറ്റ് കാട്ടുവർഗ്ഗത്തിലുള്ള ആതിഥേയ ചെടികളെയും നശിപ്പിക്കുക, പ്രത്യേകിച്ച് ക്രോട്ടൺ സ്പാർസിഫ്ലോറ, അഗറാലിയം ഇനങ്ങൾ.
  • ബാധിക്കപ്പെട്ട ചെടികൾ കൃഷിയിടത്തിൽ നിന്നും മാറ്റി കത്തിക്കുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക