അരിച്ചോളം

അരിച്ചോളത്തിലെ തുരുമ്പ്

Puccinia purpurea

കുമിൾ

5 mins to read

ചുരുക്കത്തിൽ

  • ഇലകളിലെ സൂക്ഷ്മമായ പുള്ളികൾ സാവധാനം ഇലകളുടെ അടിഭാഗത്തെ പ്രതലത്തിൽ പർപ്പിൾ നിറത്തിൽ ഉയർന്ന കുരുക്കളായി വികസിക്കുന്നു.
  • അവ വൃത്താകൃതിയിലോ അണ്ഡാകൃതിയിലോ ആയിരിക്കും, മാത്രമല്ല അവ അങ്ങിങ്ങായി ചിതറിയോ അല്ലെങ്കിൽ ഭാഗങ്ങളിലായോ കാണപ്പെടും.
  • ലക്ഷണങ്ങൾ ഇലപ്പോളകളിലും പൂങ്കുലകളുടെ തണ്ടിലും വരെ കാണപ്പെട്ടേക്കാം.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ


അരിച്ചോളം

ലക്ഷണങ്ങൾ

1-1.5 മാസങ്ങൾ പ്രായമായ വിളകളിലാണ് സാധാരണയായി ലക്ഷണങ്ങൾ കാണപ്പെടുന്നത്. വ്യത്യസ്ത നിറങ്ങളിലുള്ള (പർപ്പിൾ, തവിട്ട്, അല്ലെങ്കിൽ ചുവപ്പ്) സൂക്ഷ്മമായ പുള്ളികൾ അടിഭാഗത്തെ ഇലകളിൽ ആദ്യം പ്രത്യക്ഷപ്പെടുന്നു. പ്രതിരോധശേഷിയുള്ള ഇനങ്ങളിൽ കൂടുതൽ ലക്ഷണങ്ങൾ വികസിക്കുന്നില്ല. രോഗബാധ സംശയിക്കപ്പെടുന്ന ചെടികളിൽ, അവ ബീജകോശങ്ങളാൽ നിറയുമ്പോൾ ഈ പുള്ളികൾ പൊടിരൂപത്തിലുള്ള, പർപ്പിൾ നിറത്തിൽ, വൃത്താകൃതിയിലോ അണ്ഡാകൃതിയിലോ, ചെറുതായി ഉയർന്ന കുരുക്കളായി മാറുന്നു. അവ അങ്ങിങ്ങായി ചിതറിയോ അല്ലെങ്കിൽ ഭാഗങ്ങളിലായോ കാണപ്പെടും, മാത്രമല്ല ചെടി പാകമാകുന്നതിന് അനുസരിച്ച് അവ കൂടുതൽ ഇരുണ്ട നിറം ആയേക്കാം. ബാധിപ്പ് കൂടുതൽ സംശയിക്കപ്പെടുന്ന ഇനങ്ങളിൽ, കുരുക്കൾ ചെടി മുഴുവനും പൊതിയുന്നു മാത്രമല്ല ബാധിക്കപ്പെട്ട കൃഷിയിടം തവിട്ടുനിറത്തിൽ കാണപ്പെടും.ഇലപ്പോളകളിലോ അല്ലെങ്കിൽ പൂങ്കുലകളുടെ തണ്ടിലോ വരെ കുരുക്കൾ കണ്ടെത്താം.

Recommendations

ജൈവ നിയന്ത്രണം

ഇന്നുവരെ പുചിനിയ പുർപുറെ എന്ന കുമിളിനെതിരെ ഇതര പരിചരണ രീതികൾ ലഭ്യമല്ല. ഈ രോഗത്തിനെതിരെ പൊരുതാനുള്ള എന്തെങ്കിലും താങ്കൾക്ക് അറിയാമെങ്കിൽ ഞങ്ങളുമായി ബന്ധപ്പെടുക. താങ്കളിൽ നിന്നും കേൾക്കാൻ കാത്തിരിക്കുന്നു.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ എപ്പോഴും ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേർന്ന സംയോജിത സമീപനം സ്വീകരിക്കുക. രോഗബാധ സംശയിക്കപ്പെടുന്ന ചെടികളിൽ, കുമിൾനാശിനികളുടെ പ്രയോഗം പ്രയോജനകരമാണ്. ഹെക്സകൊണസോൾ (0.1%), ഡൈഫെൻകൊണസോൾ (0.1 %), പ്രോപ്പികൊണസോൾ (0.1 %) എന്നിവ അടിസ്ഥാനമാക്കിയ ഉത്പനങ്ങൾ രോഗനിയന്ത്രണത്തിന് ഉപയോഗിക്കാം. ലക്ഷണങ്ങൾ പ്രത്യക്ഷമായ ഉടനെ, 15 ദിവസങ്ങളുടെ ഇടവേളകളിൽ ഈ കുമിൾനാശിനികളുടെ രണ്ട് തളി പ്രയോഗങ്ങൾ ശുപാർശ ചെയ്യുന്നു.

അതിന് എന്താണ് കാരണം

ബാധിക്കപ്പെട്ട അവശിഷ്ടങ്ങളിലും മണ്ണിലും കുറഞ്ഞ കാലം മാത്രം അതിജീവിക്കുന്ന പുചിനിയ പുർപുറെ എന്ന കുമിളാണ് രോഗകാരണം. അതിനാൽ, ഇവയ്ക്ക് ശൈത്യകാലം അതിജീവിക്കുന്നതിന് പുല്ലുകളോ മറ്റ് കളകളോ പോലെയുള്ള ഇതര ആതിഥേയ വിളകൾ ആവശ്യമാണ്‌, ഉദാഹരണത്തിന് പടർന്നുപിടിക്കുന്ന വുഡ്സോറൽ (ഓക്സലിസ് കോർണികുലേറ്റ). കാട്ടുമൂലമോ മഴ മൂലമോ ബീജകോശങ്ങൾ ദീർഘ ദൂരങ്ങൾ വ്യാപിക്കുന്നു. ഉയർന്ന ആപേക്ഷിക ആർദ്രത (ഏകദേശം 100%), മഞ്ഞ്, മഴ, തണുത്ത താപനില (10-12°C) എന്നിവ രോഗത്തിൻ്റെ വികസനത്തിന് അനുകൂലമാണ്. ചൂടുള്ള, വരണ്ട കാലാവസ്ഥ കുമിളുകളുടെ വികസനവും രോഗത്തിൻ്റെ ബാധിപ്പും കുറയ്ക്കുകയോ തടസ്സപ്പെടുത്തുകയോ ചെയ്യുന്നു. ചില സന്ദർഭങ്ങളിൽ, സാരമായി ബാധിക്കപ്പെട്ട ഇലകൾ വാടുന്നതും നശിക്കുന്നതും സാധ്യമാണ്.


പ്രതിരോധ നടപടികൾ

  • പ്രാദേശികമായി ലഭ്യമാണെങ്കിൽ, പ്രതിരോധ ശേഷിയുള്ള ഇനങ്ങൾ നടുക.
  • സാക്ഷ്യപ്പെടുത്തിയ സ്രോതസ്സുകളിൽ നിന്നുള്ള ആരോഗ്യമുള്ള വിത്തുകൾ ഉപയോഗിക്കുക.
  • ബാധിക്കപ്പെട്ട കൃഷിയിടങ്ങളിൽ നിന്നുള്ള വിത്തുകൾ ഉപയോഗിക്കരുത്.
  • ബാധിപ്പിന് അനുയോജ്യമായ സാഹചര്യങ്ങൾ ഒഴിവാക്കുന്നതിന് കാർഷിക സീസണിൽ നേരത്തെ നടുക.
  • നേരത്തെ പാകമാകുന്ന ദൈർഘ്യം കുറഞ്ഞ ഇനങ്ങൾ ഉപയോഗിക്കുക.
  • രോഗത്തിൻ്റെ ലക്ഷണങ്ങൾക്കായി കൃഷിയിടം നിരീക്ഷിക്കുക.
  • ബാധിക്കപ്പെട്ട ചെടികൾ നീക്കം ചെയ്‌ത്‌ നശിപ്പിക്കുക (ഉദാഹരണത്തിന് കത്തിക്കുക).
  • മറ്റ് ആതിഥേയ വിളകളിൽ നിന്നും രോഗം വ്യാപിക്കുന്നത് തടയാൻ മികച്ച കളനിവാരണ മാർഗ്ഗങ്ങൾ ആസൂത്രണം ചെയ്യുക.
  • രോഗബാധ സംശയിക്കാത്ത ഇനങ്ങൾ ഉപയോഗിച്ച് വിളപരിക്രമം നടത്തുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക