കരിമ്പ്

ഇടമുട്ട് തുരപ്പൻ

Chilo sacchariphagus indicus

പ്രാണി

5 mins to read

ചുരുക്കത്തിൽ

  • ഇലകളിൽ വെടിയേറ്റതുപോലെയുള്ള ദ്വാരങ്ങൾ.
  • നീളംകുറഞ്ഞ ഇടമുട്ടുകൾ.
  • കാണ്ഡത്തിലും തണ്ടിലും ആന്തരികമായി ആഹരിക്കുന്നു.
  • തവിട്ടുനിറമുള്ള തലയും അടിവശത്ത് നീണ്ട വരകളും കറുത്ത പുള്ളികളുമുള്ള വെളുത്ത ലാർവ.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ


കരിമ്പ്

ലക്ഷണങ്ങൾ

പുഴുക്കൾ ആദ്യം ചുരുണ്ട ഇലകളിൽ ആഹരിച്ച് വെടിയുണ്ടയേറ്റതുപോലെയുള്ള ദ്വാരങ്ങൾക്ക് കാരണമാകുന്നു. ചെടിവളർച്ചയുടെ പ്രാരംഭ ഘട്ടത്തിൽ, അവ വളർച്ചാ മുകുളങ്ങളിൽ ആഹരിച്ച് ഡെഡ് ഹാർട്ട് ലക്ഷണങ്ങൾ ഉണ്ടാക്കുന്നു. ഇടമുട്ടുകൾ നിരവധി ദ്വാരങ്ങളോടുകൂടി ഞെരുങ്ങി നീളം കുറഞ്ഞ് കാണപ്പെടുന്നു. തണ്ടിലേക്ക് പ്രവേശിക്കുകയും ഉള്ളിൽ ആഹരിക്കുകയും ചെയ്യുമ്പോൾ അവ വിസർജ്ജ്യ വസ്തുക്കൾക്കൊണ്ട് പ്രവേശന ദ്വാരങ്ങൾ അടയ്ക്കുന്നു. ലാർവകൾ തണ്ടുകളിലെ കലകളിലൂടെ മുകളിലേക്ക് നീങ്ങുന്നു, ഇത് ചുവപ്പ് നിറംമാറ്റത്തിനും മുട്ടുകളുടെ നാശത്തിനും കാരണമാകുന്നു. ചെടികളുടെ തണ്ടുകൾ ദുർബലമാകുകയും കാറ്റിനാൽ എളുപ്പത്തിൽ ഒടിയുകയും ചെയ്യും. മറ്റു ലക്ഷണങ്ങളിൽ വളര്‍ച്ചക്കുറവും ഉള്‍പ്പെടുന്നു.

Recommendations

ജൈവ നിയന്ത്രണം

ഈ കീടത്തെ നിയന്ത്രിക്കാൻ, ജൈവ കീടനാശിനികളൊന്നും അറിവിലില്ല, പക്ഷേ ഇടമുട്ട് തുരപ്പന്‍റെ എണ്ണം കുറയ്ക്കാൻ പരാന്നജീവികൾക്ക് കഴിയും. ട്രൈക്കോഗ്രാമ ഓസ്ട്രേലിയാക്കം @ 50,000 പരാന്നഭോജികൾ / ഹെക്ടർ / ആഴ്ച വലിയ അളവിൽ സ്വതന്ത്രമാക്കുക. മുട്ടകളിലെ പരാന്നജീവി ട്രൈക്കോഗ്രാമ ചില്ലോണിസ് @ 2.5 മില്ലി / ഹെക്ടർ അളവിൽ 4 മാസം മുതൽ 15 ദിവസം ഇടവേളയിൽ 6 തവണ സ്വതന്ത്രമാക്കുക. ലാർവകളിലെ പരാന്നജീവി സ്റ്റെനോബ്രാക്കോൺ ഡീസ, അപ്പാന്റിലസ് ഫ്ലേവിപ്പുകൾ എന്നിവയാണ്. പ്യൂപ്പൽ ഘട്ടത്തിനായി, ടെട്രാസ്റ്റിക്കസ് അയ്യാരി, ട്രൈക്കോസ്പിലസ് ഡയട്രേയ് എന്നീ പരാന്നജീവികളെ സ്വതന്ത്രമാക്കാം.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ എപ്പോഴും ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേർന്ന സംയോജിത സമീപനം സ്വീകരിക്കുക. വളരുന്ന സീസണുകളിൽ രണ്ടാഴ്ച ഇടവേളയിൽ മോണോക്രോടോഫോസ് എന്ന സ്പർശക കീടനാശിനി തളിക്കുക. കേടുപാടുകൾ സാരമുള്ളതാണെകിൽ ഹെക്ടറിന് 30 കിലോഗ്രാം എന്ന തോതിൽ കാർബോഫുറാൻ 3 ജി തരികൾ മണ്ണിൽ പ്രയോഗിക്കാം.

അതിന് എന്താണ് കാരണം

ചിലോ സക്കാരിഫാഗസ് ഇൻഡിക്കസിന്‍റെ ലാർവകളാണ് ചെടികളുടെ കേടുപാടുകൾക്ക് കാരണം. മുതിർന്ന ശലഭങ്ങൾ വെളുത്ത പിൻ‌ ചിറകുകളും മുൻചിറകുകളുടെ അരികിൽ ഇരുണ്ട വരയോടും കൂടി ചെറുതും, വൈക്കോൽ നിറമുള്ളതുമാണ്. ഒരു വർഷത്തിൽ ഏകദേശം 5-6 തലമുറകൾ പൂർത്തിയാകുന്ന അവ വർഷം മുഴുവനും സജീവമായിരിക്കും. ആദ്യഘട്ടം മുതൽ വിളവെടുപ്പ് വരെ ചെടികൾ സാധാരണയായി ബാധിക്കപ്പെടാം. ലാർവകൾ ചെടിയുടെ മുട്ടുകളുടെ ഭാഗത്ത് തുരന്ന് തണ്ടിലേക്ക് പ്രവേശിച്ച് മുകളിലേക്ക് തുരക്കുന്നു. കരിമ്പിൻ തണ്ടിന് ചുറ്റും വെള്ളം കെട്ടിക്കിടക്കുന്നത് ഇടമുട്ട് തുരപ്പന്‍റെ ബാധിപ്പിന് അനുകൂലമാണ്, ഉയർന്ന അളവിലുള്ള നൈട്രജനും കുറഞ്ഞ താപനിലയും ഉയർന്ന ആർദ്രതയും ബാധിപ്പിനെ പ്രോത്സാഹിപ്പിക്കുന്നു. ചോളം, അരിച്ചോളം എന്നിവയാണ് മറ്റ് ആതിഥേയ വിളകൾ.


പ്രതിരോധ നടപടികൾ

  • CO 975, COJ 46, CO 7304 പോലെയുള്ള പ്രതിരോധശേഷിയുള്ള ഇനങ്ങൾ ഉപയോഗിക്കുക.
  • നടുന്നതിന് കീടരഹിതമായ തണ്ടുകള്‍ തിരഞ്ഞെടുക്കുക.
  • വിളകൾ പതിവായി നിരീക്ഷിക്കുക.
  • ഇടയ്ക്കിടെ മുട്ടകൾ ശേഖരിച്ച് നശിപ്പിക്കുക.
  • കരിമ്പിൻ തോട്ടത്തിലും പരിസരങ്ങളിലും കളകൾ നീക്കംചെയ്ത് നശിപ്പിച്ചുകൊണ്ട് നല്ല ശുചിത്വ നടപടികൾ പരിശീലിക്കുക, അതുപോലെ തന്നെ താങ്കളുടെ വിള ശ്രദ്ധാപൂർവ്വം പരിപാലിക്കുക.
  • നടീലിനു ശേഷം 150, 210 ദിവസങ്ങളിൽ താങ്കളുടെ വയലിൽ നിന്ന് ഉണങ്ങിയ കരിമ്പ് ഇലകൾ നീക്കം ചെയ്യുക.
  • നിരീക്ഷണത്തിനായി ഫെറമോൺ കെണികൾ @ 10 എണ്ണം/ഹെക്ടർ സ്ഥാപിക്കുക, മാത്രമല്ല അവ 45 ദിവസത്തിലൊരിക്കൽ മാറ്റുക.
  • അമിതമായി കീടനാശിനികൾ ഉപയോഗിക്കാതെ മിത്രകീടങ്ങൾക്കും സ്വാഭാവിക ഇരപിടിയന്മാർക്കും മികച്ച സാഹചര്യങ്ങൾ ഒരുക്കുക.
  • വിളവെടുപ്പിനുശേഷം, വൈകി ഉണ്ടാകുന്ന ചിനപ്പുകൾ നീക്കം ചെയ്ത് നശിപ്പിക്കുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക