അരിച്ചോളം

അരിച്ചോളം എര്‍ഗോട്ട്

Claviceps africana

കുമിൾ

5 mins to read

ചുരുക്കത്തിൽ

  • പൂക്കളുടെ അണ്ഡാശയങ്ങള്‍ മൃദുവായ വെളുത്ത ഗോളാകൃതിയിലുള്ള കുമിളുകള്‍ ആവരണം ചെയ്യുന്നു.
  • ബീജവാഹിയായ, ഓറഞ്ച് കലര്‍ന്ന തവിട്ടു നിറമുള്ളതോ വെളുത്തതോ ആയ തേൻസ്രവങ്ങൾ ചെടിയുടെ എല്ലാ ഭാഗങ്ങളില്‍ നിന്നും വമിക്കുന്നു.
  • ഈ തേന്‍തുള്ളികള്‍ വെളുത്ത ശൽക്കങ്ങൾ രൂപപ്പെടുത്തും കൂടാതെ ഇവ ആകാരങ്ങള്‍ക്ക് വളരാനുള്ള ആഹാരവും ലഭ്യമാക്കുന്നു.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ


അരിച്ചോളം

ലക്ഷണങ്ങൾ

ഒരു കതിരിലെ മുഴുവന്‍ അല്ലെങ്കില്‍ കുറച്ചു പൂക്കൾ മൃദുവായ, വെളുത്ത ഏകദേശം ഗോളാകൃതിയിലുള്ള കുമിള്‍ ഘടനകള്‍, പുഷ്പ സഹപത്രങ്ങൾക്കിടയിൽ വളരുന്നു. ഒട്ടിപ്പിടിക്കുന്ന, കുമിള്‍ ബീജങ്ങള്‍ വഹിക്കുന്ന ദ്രവ തുള്ളികൾ, കട്ടി കുറഞ്ഞത് മുതല്‍ സാന്ദ്രതയുള്ളത് വരെയുള്ള ഓറഞ്ച് കലര്‍ന്ന തവിട്ടു നിറമോ, പുറമേ വെളുത്തനിറത്തിലോ ഉള്ള തേൻസ്രവങ്ങൾ വമിക്കാം. ഉയര്‍ന്ന ആപേക്ഷിക ആര്‍ദ്രതയുള്ള കാലാവസ്ഥയിൽ, തേന്‍തുള്ളികള്‍ കുറഞ്ഞ ശ്യാനതയും വെളുത്ത പ്രതലത്തോടെയുമായിരിക്കും. കതിരുകളുടെ പുറം ഭാഗങ്ങള്‍, വിത്തുകള്‍, ഇലകള്‍, തണ്ടുകള്‍, മണ്ണ് എന്നിവയും ഇറ്റു വീഴുന്ന തേൻസ്രവങ്ങളാൽ പൊതിഞ്ഞിരിക്കും. ഈ തേൻസ്രവങ്ങൾ ഉണങ്ങുന്ന ഭാഗത്തെല്ലാം ഒരു വെളുത്ത പൊടി രൂപപ്പെടും. ഈ തേൻസ്രവങ്ങളില്‍ അവസരം കാത്തിരിക്കുന്ന നിരവധി മറ്റ് കുമിളുകള്‍ പെരുകിയേക്കാം.

Recommendations

ജൈവ നിയന്ത്രണം

ട്രൈക്കോഡര്‍മ ഉള്‍പ്പെടെയുള്ള പ്രത്യേക കുമിള്‍ കവചങ്ങള്‍ ഉള്‍പ്പെടുന്ന വാണിജ്യ ഉത്പ്പന്നങ്ങള്‍ക്ക് ഹരിതഗൃഹ കൃഷിയില്‍ രോഗം കുറയ്ക്കുന്നതിനോ തടയുന്നതിനോ കഴിയും, പ്രത്യേകിച്ചും കുമിള്‍ രോഗ നിവേശനത്തിന് മുമ്പ്.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ ജൈവ പരിചരണത്തോടൊപ്പം സംയോജിത നിയന്ത്രണ രീതികളും ചേർത്തുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കുക. അണുബാധയുള്ള തേന്‍തുള്ളികള്‍ ബാധിച്ച വിത്തുകള്‍ ക്യാപ്‌ടൻ ഉപയോഗിച്ച് പരിചരിക്കുക. മഴയുടെ അഭാവത്തില്‍, പ്രോപ്പികൊനസോള്‍ അല്ലെങ്കില്‍ ടെബ്യൂകൊനസോള്‍ (ട്രയസോള്‍ കുമിള്‍ നാശിനി) 3-4 തവണ 5-7 ദിവസം വരെ ഇടവേളകളില്‍ കൃഷിയിടത്തില്‍ തളിക്കുന്നത് വിത്ത് ഇനങ്ങളുടെ ഉത്പാദനത്തില്‍ നല്ല ഫലം തരാറുണ്ട്. ഈ കുമിള്‍നാശിനികള്‍ക്കൊപ്പം അസോക്സിസ്ട്രോബിനും നേരിട്ട് പരാഗണസ്ഥലത്ത് പ്രയോഗിക്കുന്നതും നല്ല ഫലം തരും.

അതിന് എന്താണ് കാരണം

ക്ലാവിസെപ്സ് ആഫ്രിക്കാന എന്ന കുമിളാണ് ലക്ഷണങ്ങള്‍ക്ക് കാരണമാകുന്നത്. രോഗം ബാധിച്ച അരിച്ചോളം പൂക്കള്‍ ഉയര്‍ന്ന അളവില്‍ പ്രാഥമിക ബീജങ്ങള്‍ ഉള്‍ക്കൊള്ളുന്ന തേന്‍തുള്ളി സ്രവിപ്പിക്കും. കൂടാതെ വളരെ ദൂരം വരെ കാറ്റിലൂടെ പകരുന്ന ബീജകോശങ്ങളും ഉത്പാദിപ്പിക്കും. മുതിര്‍ന്ന വിത്തിലൂടെ പകരുന്ന ബീജങ്ങളിലൂടെയോ വിളവെടുപ്പിനിടെ താഴെവീഴുന്ന രോഗം ബാധിച്ച കതിരുകളിലൂടെയോ/ വിത്തുകളില്‍ പറ്റിപ്പിടിച്ചിരിക്കുന്ന തേന്‍തുള്ളികളുടെ അവശിഷ്ടങ്ങളിലൂടെയോ ആണ് പ്രാഥമിക അണുബാധയുണ്ടാകുന്നത്. ഉണങ്ങിയ തേന്‍തുള്ളികള്‍ 9-12 വരെ മാസങ്ങള്‍ സാംക്രമികമായിത്തന്നെ നിലനില്‍ക്കും. 4-32°C വരെ ചൂടിലാണ് ബീജാങ്കുരണം നടക്കുന്നത്, ഏറ്റവും അനുകൂലം 20°C.


പ്രതിരോധ നടപടികൾ

  • ആരോഗ്യമുള്ള ചെടികളില്‍ നിന്നോ, സാക്ഷ്യപ്പെടുത്തിയ സ്രോതസുകളില്‍ നിന്നോ ഉള്ള വിത്തുകള്‍ ഉപയോഗിക്കുക.
  • കുമിളിൻ്റെ ബീജാങ്കുരണ കാലം ഒഴിവാക്കാന്‍ കഴിയുന്നത്രയും വേഗം വിതയ്ക്കുക.
  • കുമിളിനാൽ ബാധിക്കപ്പെടാൻ സാധ്യത കുറവുള്ള ഇനങ്ങള്‍ നടുക.
  • ഉദാ: പൂവിടലിന് മുമ്പുള്ള കുറഞ്ഞ താപനിലയോടുള്ള സഹിക്കാനുള്ള കഴിവ്, കരുത്തുള്ള സഹപത്രങ്ങള്‍, പൂവിടൽ ഇടവേളകൾ കുറഞ്ഞവ.
  • കൃഷിയിടം പതിവായി നിരീക്ഷിക്കുക കൂടാതെ രോഗം ബാധിച്ച കതിരുകള്‍ ഉടനടി രോഗാണുവിമുക്തമായ പണിയായുധങ്ങള്‍ ഉപയോഗിച്ച് നീക്കം ചെയ്യുക.
  • കൃഷി അവശിഷ്ടങ്ങൾ ആഴത്തില്‍ ഉഴുതു മറിക്കുന്നതും 3 വര്‍ഷ ഇടവേളകളില്‍ വിളപരിക്രമം നടത്തുന്നതും രോഗബാധ കുറയ്ക്കും.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക