സോയാബീനിലെ തവിട്ട് തണ്ടു ചീയല്‍

സോയാബീൻ

സോയാബീനിലെ തവിട്ട് തണ്ടു ചീയല്‍

Cadophora gregata

കുമിൾ

ചുരുക്കത്തിൽ

  • സംവഹന കലകളുടെയും കാമ്പിലെയും കോശങ്ങള്‍ തവിട്ടില്‍ നിന്ന് ചുവപ്പ് കലര്‍ന്ന തവിട്ടു നിറമായി മാറുന്നു.
  • സീസണിൻ്റെ തുടക്കത്തിൽ വേരുകളെയാണ് ബാധിക്കുന്നത്.
  • 60 മുതല്‍ 80 F വരെ താപനിലയില്‍ ലക്ഷണങ്ങള്‍ വഷളാകുന്നു.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

1 വിളകൾ

സോയാബീനിലെ തവിട്ട് തണ്ടു ചീയല്‍

സോയാബീൻ

ലക്ഷണങ്ങൾ

സോയാബീന്‍ അവശിഷ്ടങ്ങളില്‍ മാത്രം അതിജീവിക്കുന്ന കുമിളായ ഫിയലോഫോര ഗ്രെഗാറ്റയാണ് കാരണം. ഈ രോഗാണു സോയാബീന്‍ വേരുകളെ സീസണിൻ്റെ തുടക്കത്തിൽ ബാധിക്കുന്നു, പക്ഷേ ചെടികള്‍ ബീജപുടങ്ങള്‍ നിറയാന്‍ തുടങ്ങുന്നത് വരെ പ്രകടമായ ലക്ഷണങ്ങളില്ലാതെ കാണപ്പെടുന്നു. സാധാരണയായി, ഇലകള്‍ മൃതമാകുന്നതിനും ഹരിതനാശം സംഭവിക്കുന്നതിനുമൊപ്പം സംവഹനകലകള്‍ തവിട്ടു നിറമാകാന്‍ തുടങ്ങും. ചില സംഭവങ്ങളില്‍, സംവഹനവ്യൂഹത്തിൻ്റെ ആന്തരിക ഭാഗങ്ങളിൽ മാത്രമായിരിക്കും തവിട്ടു നിറം സംഭവിക്കുന്നത്‌.

ശുപാർശകൾ

ജൈവ നിയന്ത്രണം

തവിട്ട് തണ്ടു ചീയല്‍ തടയാന്‍ മണ്ണിൻ്റെ pH മൂല്യം 7 ആയി പരിപാലിക്കണം.

രാസ നിയന്ത്രണം

തവിട്ട് തണ്ടു ചീയലിന് ഇലകളില്‍ പ്രയോഗിക്കുന്ന കുമിള്‍നാശിനികള്‍ ഫലപ്രദമല്ല. അതിനുപരി, വിത്തുകളില്‍ പ്രയോഗിക്കുന്ന കുമിള്‍ നാശിനികളും ഫലപ്രദമല്ല കാരണം പദാർത്ഥങ്ങൾ അലിഞ്ഞുപോയതിനുശേഷം ബാധിപ്പ് തടയാൻ തൈച്ചെടികളെ സംരക്ഷിക്കുന്നത് ഇത് പര്യാപ്തമല്ല.

അതിന് എന്താണ് കാരണം

രോഗാണുക്കളുടെ പരാന്ന ഘട്ടത്തിൽ, മുൻപ് പെരുകിയിരുന്ന സോയാബീൻ അവശിഷ്ടങ്ങളിലാണ് തവിട്ട് തണ്ടു ചീയലിൻ്റെ രോഗാണുക്കൾ അതിജീവിക്കുന്നത്. രോഗത്തിൻ്റെ കാഠിന്യം പരിസ്ഥിതി, മണ്ണിൻ്റെ സാഹചര്യങ്ങള്‍, വിള പരിചരണ സംവിധാനങ്ങള്‍ എന്നിവയെ ആശ്രയിച്ചിരിക്കുന്നു. അന്തരീക്ഷ താപനില 60 മുതല്‍ 80 F വരെ ഉള്ളപ്പോഴാണ് തണ്ടിൻ്റെയും ഇലകളുടെയും ലക്ഷണങ്ങള്‍ കൂടുതല്‍ ഗുരുതരമാകുന്നത്.


പ്രതിരോധ നടപടികൾ

  • വിള പരിക്രമം, പ്രത്യേകിച്ചും ആതിഥ്യമേകാത്ത വിളകൾ 2 മുതല്‍ 3 വര്‍ഷം വരെ സോയാബീൻ നിരകൾക്കിടയിൽ അവതരിപ്പിക്കുന്നതു പോലെയുള്ള മികച്ച പരിപാലന നടപടികള്‍ സ്വീകരിക്കുക.
  • മറ്റു കാർഷിക നടപടികളിൽ ഇനങ്ങളുടെ തിരഞ്ഞെടുപ്പും കൊത്തിക്കിളയ്ക്കലും ഫലപ്രദമാണെന്ന് തെളിയിയ്ക്കപ്പെട്ടിട്ടുണ്ട്.
  • ഒരിക്കല്‍ ആക്രമണമുണ്ടായ കൃഷിയിടത്തില്‍ രോഗസാധ്യത നിലനില്‍ക്കുന്നു എങ്കില്‍ മാത്രം രോഗപ്രതിരോധ ശേഷിയുള്ള സോയാബീന്‍ ഇനങ്ങള്‍ ഉപയോഗിക്കുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക