ചോളം

ചോളത്തിലെ ഗിബ്ബറെല്ല തണ്ട് അഴുകൽ

Gibberella zeae

കുമിൾ

5 mins to read

ചുരുക്കത്തിൽ

  • ചുരുങ്ങിയതും ബാധിക്കപ്പെട്ടതുമായ ചോളക്കതിരുകളുടെ അഗ്രഭാഗം ചുവപ്പ് നിറമായി മാറുന്നു.
  • ഇലകൾ മങ്ങിയ ചാരനിറം കലർന്ന- പച്ച വർണ്ണമായി മാറി വാടുന്നു.
  • തണ്ടുകളുടെ ആന്തരികഭാഗം ചെറിയ കഷ്ണങ്ങളാകുകയും പിങ്ക് അല്ലെങ്കിൽ ചുവപ്പ് നിറം മാറ്റം ദൃശ്യമാകുകയും ചെയ്യുന്നു.
  • വേരുകൾ അഴുകുന്നു മാത്രമല്ല ക്രമേണ ചെടികൾ നശിക്കും.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

1 വിളകൾ

ചോളം

ലക്ഷണങ്ങൾ

ചോളത്തിൽ, ചോളക്കതിരിലും തണ്ടിലും കാണപ്പെടുന്ന ലക്ഷണങ്ങളാണ് ഈ രോഗത്തിൻ്റെ സവിശേഷത. ആദ്യസമയത്തെ ലക്ഷണങ്ങൾ മിക്കപ്പോഴും ചോളക്കതിരുകളുടെ അഗ്രഭാഗത്ത് വെളുത്ത പൂപ്പലുകളായി കാണപ്പെടുന്നു, ഇത് പിന്നീട് പിങ്ക് അല്ലെങ്കിൽ ചുവപ്പ് നിറമായി മാറുന്നു. രോഗം മൂർച്ഛിക്കവേ, നിറംമാറ്റം പലപ്പോഴും പുറംതോടിനും ധാന്യങ്ങൾക്കും ഇടയിലായി, ചോളക്കതിരിൻ്റെ ബാക്കിയുള്ള ഭാഗത്തേക്കും വ്യാപിക്കുന്നു. ബാധിക്കപ്പെട്ട ചോളക്കതിരുകൾ മുഴുവനായും അഴുകിയേക്കാം. മുന്നേ- ബാധിക്കപ്പെട്ട ചെടികളുടെ ഇലകൾ മങ്ങിയ ചാരനിറം കലർന്ന- പച്ച വർണ്ണമായി മാറി വാടുന്നു. താഴ്ഭാഗത്തെ ഇടമുട്ടുകൾ മൃദുവായി ഇരുണ്ടനിറം മുതൽ ഇരുണ്ട തവിട്ട് നിറം വരെയായി മാറുന്നു. പിന്നീട്, വിരലിലെ നഖം കൊണ്ട് അനായാസേന ചുരണ്ടിമാറ്റാവുന്ന തരത്തിലുള്ള, കറുത്ത പുള്ളികൾ ഉപരിതലത്തിൽ വികസിച്ചേക്കാം. തണ്ടിൻ്റെ നീളത്തിലുള്ള ഛേദം പരിശോധിച്ചാൽ ചെറിയ കഷ്ണങ്ങളായ, പിങ്ക് അല്ലെങ്കിൽ ചുവപ്പ് നിറത്തിൽ കലർപ്പോടെ നിറംമാറ്റം വന്ന കലകൾ ദൃശ്യമാകും. പ്രധാന വേര് ക്രമേണ അഴുകി, തവിട്ട് നിറവും ഒടിഞ്ഞുപോകാൻ സാധ്യത ഉള്ളതും ആയി മാറുന്നു. ചെടികൾ പാകമാകുന്നതിനുമുൻപ് മറിഞ്ഞുവീഴുകയും നശിക്കുകയും ചെയ്തേക്കാം.

Recommendations

ജൈവ നിയന്ത്രണം

ജി. സിയെ എന്ന രോഗാണുക്കളെ നിയന്ത്രിക്കാൻ നിലവിൽ ജൈവ നിയന്ത്രണ നടപടികൾ ലഭ്യമല്ല. താങ്കൾക്ക് എന്തെങ്കിലും അറിയുമെങ്കിൽ ഞങ്ങളുമായി ബന്ധപ്പെടുക. രോഗാണുവിമുക്തമായ വിത്തുകൾക്ക് ചൂടുവെള്ളത്തിൽ മുക്കിവയ്ക്കുക. താങ്കളുടെ ആവശ്യത്തിന് അനുയോജ്യമായ താപനിലയും തവണകളും ദയവായി പരിശോധിക്കുക.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ ജൈവ പരിചരണത്തോടൊപ്പം സംയോജിത നിയന്ത്രണ രീതികളും ചേർത്തുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കുക. ചോളത്തിലെ ഗിബ്ബറെല്ല തണ്ട് അഴുകൽ എന്ന രോഗം നിയന്ത്രിക്കുന്നതിന് നിലവിൽ യാതൊരു കുമിള്നാശിനികളും ലഭ്യമല്ല. പ്രത്യേകിച്ചും ജി. സിയെ എന്ന രോഗാണുവിനാൽ സാരമായി ബാധിക്കപ്പെട്ട പ്രദേശങ്ങളിൽ വിത്തുകൾ കുമിള്നാശിനികൾ ഉപയോഗിച്ച് പരിചരിക്കുക.

അതിന് എന്താണ് കാരണം

ചെടികളുടെ അവശിഷ്ടങ്ങളിൽ, കൂടാതെ വിത്തുകളിലും സംഭാവ്യമായ ശൈത്യകാലം അതിജീവിക്കുന്ന ഗിബ്ബറെല്ല സിയെ എന്ന കുമിളുകളാണ് ലക്ഷങ്ങൾക്ക് കാരണം. ഈർപ്പമുള്ള, ഊഷ്മളമായ കാലാവസ്ഥയിൽ ബീജകോശങ്ങൾ ഉല്പാദിപ്പിക്കപ്പെടുകയും കാറ്റിലും മഴവെള്ളം തെറിക്കുന്നതിലൂടെയും വ്യാപിക്കുകയും ചെയ്യുന്നു. പ്രാഥമിക ബാധിപ്പ് സാധാരണയായി ബീജകോശങ്ങൾ പെൺ പൂങ്കുലകളിൽ എത്തുമ്പോൾ സംഭവിക്കുന്നു കൂടാതെ അവ കലകളിൽ പെരുകാൻ തുടങ്ങും. വേരുകൾ, തണ്ടുകൾ, ഇലകൾ എന്നിവിടങ്ങളിലെ മുറിവുകളാണ് ബാധിപ്പിന് സാധ്യതയുള്ള മറ്റ് സ്രോതസ്സുകൾ. പക്ഷികൾ, പ്രാണികൾ എന്നിവയും വിശിഷ്യാ ദോഷകരമാണ് എന്തെന്നാൽ അവ ബീജകോശങ്ങൾ അല്ലെങ്കിൽ വിത്തുകൾ വഹിക്കുക മാത്രമല്ല ചെടിയുടെ കലകളിൽ കേടുപാടുകളും ഉണ്ടാക്കുന്നു. അരി, അരിച്ചോളം, ഗോതമ്പ്, വരക്, ട്രിറ്റിക്കേൽ അല്ലെങ്കിൽ ബാർലി മുതലായ ധാന്യവർഗ്ഗ വിളകളും ഈ രോഗാണുവിനാൽ ബാധിക്കപ്പെട്ടേക്കാം. മറ്റു ചെടികളും ലക്ഷണങ്ങളൊന്നും ദൃശ്യമാക്കാതെ രോഗാണുക്കളെ വഹിച്ചേക്കാം, അങ്ങനെ ജീവകങ്ങളുടെ സ്രോതസ്സായി പ്രവർത്തിക്കുന്നു.


പ്രതിരോധ നടപടികൾ

  • രോഗലക്ഷണങ്ങൾക്കായി കൃഷിയിടം പതിവായി നിരീക്ഷിക്കുക.
  • ഇലകളിലെ രോഗങ്ങൾക്കെതിരെ പ്രതിരോധശക്തിയുള്ളതും തണ്ടിന് മികച്ച ബലമുള്ളതുമായ സങ്കരയിനങ്ങൾ തിരഞ്ഞെടുക്കുക.
  • ശുപാർശകൾക്കനുസൃതമായി വിത്തുകളുടെ അളവും ഇടയകലവും പരിപാലിക്കുക.
  • മണ്ണുപരിശോധന നടത്തുക മാത്രമല്ല അനുയോജ്യമായ നൈട്രജൻ/പൊട്ടാസിയം സന്തുലിതാവസ്ഥ നിലനിർത്തുന്നതിന് ശുപാർശ പ്രകാരമുള്ള വളപ്രയോഗം പിന്തുടരുക.
  • ചെടികളുടെ ക്ലേശ സാധ്യത പരിമിതപ്പെടുത്തുക, പ്രത്യേകിച്ചും പരാഗണ സമയത്തിനുശേഷവും ധാന്യങ്ങൾ നിറയുന്ന സമയത്തും.
  • കാർഷിക നടപ്പാടികൾക്കിടയിൽ ചെടികളിൽ യാന്ത്രികമായ കേടുപാടുകൾ ഉണ്ടാകുന്നത് ഒഴിവാക്കുക.
  • വിള അവശിഷ്ടങ്ങൾ മണ്ണിൽ ഉഴുതുചേർത്ത് വിഘടിക്കാൻ അനുവദിക്കുക.
  • രോഗബാധ സംശയിക്കാത്ത വിളകളുമായി വിളപരിക്രമം ആസൂത്രണം ചെയ്യുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക