ചോളം

ഉഷ്ണമേഖലയിലെ തുരുമ്പ് രോഗം

Physopella zeae

കുമിൾ

5 mins to read

ചുരുക്കത്തിൽ

  • വൃത്താകൃതി മുതല്‍ ദീര്‍ഘവൃത്താകൃതി വരെയുള്ള കുമിളകള്‍ കൂട്ടമായി ഇലയുടെ ഇരുവശത്തും ഇലഞരമ്പുകള്‍ക്കു സമാന്തരമായി പ്രത്യക്ഷപ്പെടുന്നു.
  • അവ വളരവേ, കുമിളകള്‍ അവയുടെ നടുഭാഗത്ത്‌ സ്‌പഷ്ടമായി തെളിഞ്ഞതും തുറന്നതുമായ കറുപ്പ് നിറമുള്ള വടുക്കളായി മാറുന്നു.
  • ഗുരുതരമായ രോഗബാധയില്‍, കുമിളകള്‍ ഒരുമിച്ചു ചേര്‍ന്ന് പാകമെത്താതെയുള്ള ഇല പൊഴിച്ചിലിലേക്കും അങ്ങനെ വിളവു നഷ്ടത്തിലേക്കും നയിക്കുന്നു.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

1 വിളകൾ

ചോളം

ലക്ഷണങ്ങൾ

ഈ രോഗ ലക്ഷണങ്ങള്‍, സാധാരണ വൃത്താകൃതി മുതല്‍ ദീര്‍ഘവൃത്താകൃതി വരെയുള്ള കുമിളകളായി ഇലയുടെ ഇരു വശത്തും പ്രത്യക്ഷപ്പെടുന്നു. ഈ കുമിളകള്‍ ഇലകളുടെ ഇരുവശത്തും ഇലഞരമ്പുകള്‍ക്കു സമാന്തരമായി കൂട്ടമായാണ് കാണപ്പെടുന്നത്. അവ വളരവേ, ഊതനിറം മുതല്‍ കറുപ്പ് നിറം വരെയായി അവസാനം അവയുടെ നടുഭാഗത്ത്‌ സ്‌പഷ്ടമായി തെളിഞ്ഞ സുഷിരം അവശേഷിപ്പിച്ച് പൊട്ടിത്തെറിക്കുന്നു. ആക്രമണം ഗുരുതരമെങ്കില്‍ കുമിളകള്‍ കൂടിച്ചേര്‍ന്ന് പാകമെത്താത്ത ഇല പൊഴിയലിലേക്ക് നയിക്കുന്നു. ഈ കുമിള്‍ വിനാശകാരിയും, പൂവിടല്‍ ഘട്ടത്തിന് മുമ്പായി ചെടികളില്‍ ബാധിച്ചാല്‍ ഗുരുതരമായ വിളവു നഷ്ടത്തിനും കാരണമാകുന്നതുമാണ്.

Recommendations

ജൈവ നിയന്ത്രണം

ക്ഷമിക്കണം, ഫൈസോപെല്ല സീ -ക്കെതിരായി എതിരായി ഞങ്ങള്‍ക്ക് ഇതര ചികിത്സകള്‍ അറിയില്ല. താങ്കള്‍ക്ക് ഈ രോഗത്തിനെതിരെ പടപൊരുതാനോ അനന്തരഫലങ്ങള്‍ കുറയ്ക്കാനോ സഹായിക്കുന്ന എന്തെങ്കിലും ജൈവചികിത്സ അറിയുമെങ്കില്‍ ദയവായി ഞങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തുക.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ ജൈവ പരിചരണത്തോടൊപ്പം സംയോജിത നിയന്ത്രണ രീതികളും ചേർത്തുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കുക. ഉയര്‍ന്ന മൂല്യമുള്ള വിളകളില്‍ ആദ്യ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുമ്പോള്‍ തന്നെ കുമിള്‍ നാശിനികള്‍ ഇലകളില്‍ തളിക്കുന്നത് ഫലപ്രദമായേക്കാം. അസോക്സിസ്ട്രോബിന്‍, ടെബ്യൂകൊനസോള്‍, പ്രോപികൊനസോള്‍ അല്ലെങ്കില്‍ പ്രോപികൊനസോള്‍ മിശ്രിതങ്ങള്‍ അടങ്ങിയ കുമിൾ നാശിനികൾക്ക് രോഗസംക്രമണം നിയന്ത്രിക്കാന്‍ സഹായിക്കാന്‍ കഴിയും.

അതിന് എന്താണ് കാരണം

ഈ കുമിള്‍ അപൂര്‍വ്വമായതും അമേരിക്കന്‍ വന്‍കരയിലെ ഊഷ്മളവും ആര്‍ദ്രവുമായ കാലാവസ്ഥയില്‍ വന്നുകൂടുന്നവയുമാണ്. അനുയോജ്യമായ ഒരു ചെടി ആതിഥ്യമേകിയില്ല എങ്കില്‍ തൻ്റെ ജീവിതചക്രം പൂര്‍ത്തീകരിക്കാന്‍ കഴിയാത്ത ചുമതലാബോധമുള്ള പരഭോജിയുമാണ്. ഇതിനു മണ്ണിലോ ചെടിയിലോ അവശിഷ്ടങ്ങളിലോ തണുപ്പുകാലം കഴിച്ചുകൂട്ടാന്‍ കഴിയില്ല, അതിനാല്‍ ഒരേ കൃഷിയിടത്തില്‍ സീസണുകള്‍ക്കിടയിലുള്ള രോഗബാധ അനായാസം ഒഴിവാക്കാന്‍ കഴിയും. ഇത് പ്രധാനമായും ചെടിയില്‍ നിന്നും ചെടിയിലേക്കും, കാറ്റിലൂടെ വിവിധ പ്രദേശങ്ങളിലേക്കുമാണ് പകരുന്നത്. ഉയര്‍ന്ന താപനില ( 22 മുതല്‍ 30 °C വരെ), ഉയര്‍ന്ന ആര്‍ദ്രത, ഉയര്‍ന്ന തോതിലുള്ള സൂര്യവികിരണം എന്നിവ ഉഷ്ണമേഖലയിലെ തുരുമ്പ് രോഗത്തിൻ്റെ വളര്‍ച്ചയ്ക്ക് അനുകൂലമാണ്. ഇലകളിലെ ജല സാമീപ്യം ബീജാങ്കുരണത്തെ ഉത്തേജിപ്പിക്കുന്നു. വൈകിയ സീസണില്‍ താഴ്ന്ന പ്രദേശങ്ങളില്‍ ചോളം നടുമ്പോഴാണ് ഈ രോഗം പ്രധാനമായും ഉണ്ടാകുന്നത്.


പ്രതിരോധ നടപടികൾ

  • താങ്കളുടെ വിപണിയില്‍ ലഭ്യമെങ്കില്‍ സഹനശക്തിയുള്ളതോ പ്രതിരോധശക്തിയുള്ളതോ ആയ ഇനങ്ങള്‍ ഉപയോഗിക്കുക.
  • രോഗത്തിന് അനുകൂലമല്ലാത്ത കാലാവസ്ഥയില്‍ ചോളം നടുക.
  • സമുദ്ര നിരപ്പില്‍ നിന്നും ഉയര്‍ന്ന പ്രദേശങ്ങളില്‍ ചെടികള്‍ നടുന്നത് പരിഗണിക്കുക.
  • കളകളും കുമിളിനു ആതിഥ്യമരുളുന്ന മറ്റിതര ചെടികളും നിയന്ത്രിക്കുക.
  • ആതിഥ്യമരുളാത്ത ഇനം ചെടികളുമായി വിള പരിക്രമം നടത്തുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക