ഇലച്ചാടികളും ജാസ്സിഡുകളും

നിലക്കടല

ഇലച്ചാടികളും ജാസ്സിഡുകളും

Cicadellidae

പ്രാണി

ചുരുക്കത്തിൽ

  • ഇല പത്രങ്ങളിൽ ആഹരിക്കുന്ന സ്ഥാനത്തിന് ചുറ്റുമായി വരണ്ട ഭാഗങ്ങള്‍.
  • ഇലയുടെ അഗ്രങ്ങളില്‍ മഞ്ഞപ്പ് ബാധിച്ച ഭാഗങ്ങൾ.
  • ചിലപ്പോൾ ചുരുണ്ട ഇലകൾ.
  • വളർച്ച മുരടിപ്പ്.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

22 വിളകൾ
ആപ്പിൾ
ബീൻ
പാവയ്ക്ക
കനോള
കൂടുതൽ

ഇലച്ചാടികളും ജാസ്സിഡുകളും

നിലക്കടല

ലക്ഷണങ്ങൾ

വരൾച്ചാ ക്ലേശം അല്ലെങ്കിൽ പോഷക അപര്യാപ്തത എന്നിവയോടുള്ള ചെടിയുടെ പ്രതികരണത്തിന് സമാനമാണ് കേടുപാടുകൾ. ഇലച്ചാടികൾ ഇലയുടെ അടിഭാഗം ഭക്ഷിക്കുന്നു. ആഹരിക്കുന്ന സ്ഥാനത്തിന് ചുറ്റുമായി ഹരിത വർണ്ണനാശം സംഭവിച്ച ഭാഗങ്ങൾ രൂപപ്പെടുകയും, ഇലകളുടെ അഗ്രങ്ങള്‍ ചെറുതായി ചുരുളുകയും ചെയ്യുന്നതോടെയാണ് കേടുപാടുകൾ സാധാരണയായി ആരംഭിക്കുന്നത്. സാധാരണയായി, "ഹോപ്പർ ബേൺ" എന്നാണ് ലക്ഷണങ്ങൾ അറിയപ്പെടുന്നത്. പിന്നീട്, മഞ്ഞപ്പ് ബാധിച്ച ഭാഗങ്ങൾ ഇല പത്രത്തിൻ്റെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിക്കുന്നു. ഇലകൾ ചിലപ്പോൾ താഴേക്ക് ചുരുളാനും ഒടുവിൽ പൊഴിഞ്ഞുപോകാനും സാധ്യത ഉണ്ട്. ഇത് ചെടിയുടെ വളർച്ച മുരടിക്കുന്നതിനും ചിലപ്പോൾ ഫലങ്ങളുടെ വിളവ് കുറയുന്നതിനും കാരണമാകുന്നു.

ശുപാർശകൾ

ജൈവ നിയന്ത്രണം

അനാഗ്രസ് ആറ്റോമസ് പോലുള്ള പരാന്നഭോജി കീടങ്ങളുടെ ഇനങ്ങൾ ഒരു ജൈവ നിയന്ത്രണ രീതിയായി ഉപയോഗിക്കുക. ലേഡി ബഗ്ഗുകൾ, റേന്തപത്രകീടം പോലുള്ള ഇരപിടിയാണ് കീടങ്ങൾ ആർത്തിയോടെ മുട്ടകളും ലാർവകളും ഭക്ഷിക്കുന്നവയാണ്. തീവ്രമായ രോഗബാധ നിയന്ത്രിക്കാൻ മെറ്റാറിസിയം അനിസോപ്ലിയെ, ബ്യൂവേറിയ ബസ്സിയാന, പേസിലോമൈസസ് ഫ്യൂമോസോറോസെയ്‌സ്, വെർട്ടിസിലിയം ലെക്കാനി പോലെയുള്ള പരാദ കുമിൾ ഇനങ്ങൾ അടങ്ങിയ ജൈവകീടനാശിനികൾ ഉപയോഗിക്കുക. കീടനാശിനി സോപ്പും ഫലപ്രദമാണ്. സ്പിനോസാഡ് @ 0.35 മില്ലിലിറ്റർ.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ എപ്പോഴും ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേർന്ന സംയോജിത സമീപനം സ്വീകരിക്കുക. ക്ലോറോപൈറിഫോസ് (2.5 മില്ലിലിറ്റർ/ ലിറ്റർ), ഫിപ്രോനിൽ അല്ലെങ്കിൽ ഫ്ലോണികാമിഡ്‌ അടിസ്ഥാനമാക്കിയ പ്രത്യേക കീടനാശിനികളുപയോഗിച്ച് വിത്തുകൾ പരിചരിക്കുന്നത് ഇലച്ചാടികളുടെ എണ്ണം നിയന്ത്രിക്കുന്നതിൽ നല്ല ഫലം നൽകുന്നു. മണ്ണിൽ പ്രയോഗിച്ചാൽ അവ അവിടെ ജീവിക്കുന്ന കീടങ്ങളെ കൊല്ലുകയും, വേരുകൾ ആക്രമിക്കുന്നതിൽ നിന്ന് അവയെ തടയുകയും, കൂടാതെ ചെടികൾക്ക് തന്നെ സുരക്ഷ ഒരുക്കുകയും ചെയ്യുന്നു. പ്രതിരോധ പരിചരണം വിതച്ചതിനു ശേഷം 30, 45, 60 ദിവസങ്ങളിലുള്ള പ്രയോഗങ്ങൾ ഉൾപ്പെടുന്നു. ക്ലോറാൻട്രാനിലിപ്രോൾ + ലാംട- സൈഹാലോത്രിൻ @ 0.5 മില്ലിലിറ്റർ/ ലിറ്റർ, ലാംട- സൈഹാലോത്രിൻ @ 1 മില്ലിലിറ്റർ അല്ലെങ്കിൽ സൈപെർമെത്രിൻ @ ഒരു ലിറ്റർ വെള്ളത്തിൽ 1 മില്ലിലിറ്റർ എന്നിവയും ഒന്നോ അല്ലെങ്കിൽ രണ്ടോ പ്രാവശ്യം ചെടിയുടെ പിന്നീടുള്ള ഘട്ടങ്ങളിൽ പ്രയോഗിക്കാം.

അതിന് എന്താണ് കാരണം

അംറാസ്ക്ക ഇലച്ചാടികളുടെ നിരവധി വര്‍ഗ്ഗങ്ങളാണ് കേടുപാടുകൾക്ക് കാരണം. ഇവ അധികവും ഹരിതഗൃഹങ്ങളിലെ കീടമാണ്, മാത്രമല്ല ഇവയുടെ കുറഞ്ഞ എണ്ണം പോലും കേടുപാടുകൾക്ക് കാരണമാകും. പൂർണ്ണ വളർച്ച എത്തിയ ഇലച്ചാടികൾക്ക് പച്ച നിറമാണ്, ഏകദേശം 3-4 മില്ലീമീറ്റർ വലിപ്പമുള്ള ഇവ തണുപ്പുകാലങ്ങളിൽ നിത്യഹരിത സസ്യങ്ങളിൽ ശൈത്യകാലം അതിജീവിക്കുന്നു. പെൺവർഗ്ഗം, മിക്കവാറും ഇലകളുടെ അടിവശത്ത് ഇലകളുടെ സിരകളിലെ കലകളിൽ മുട്ടകൾ നിക്ഷേപിക്കുന്നു. ഒന്ന് മുതൽ നാല് ആഴ്ചകൾക്ക് ശേഷം ലാർവകൾ വിരിയുന്നു. ഇളം കീടങ്ങളും മുതിർന്നവയും ചെടിയുടെ കലകളിൽ നീരൂറ്റിക്കുടിച്ച് ആതിഥേയ വിളകളിൽ കേടുപാടുകൾ ഉണ്ടാക്കുന്നു. വലിച്ചെടുക്കുന്ന സമയത്ത്, ഈ കീടങ്ങൾ വിഷകരമായ സംയുക്തങ്ങൾ കുത്തിവെക്കുന്നു, അത് ചിലപ്പോൾ ചെടികളുടെ സംവഹനകലകൾ തടസ്സപ്പെടുന്നതിന് കാരണമാകുന്നു, അതിനാലാണ് ലക്ഷണങ്ങൾ വെള്ളത്തിൻ്റെയോ അല്ലെങ്കിൽ പോഷകത്തിൻ്റെയോ അപര്യാപ്തതയ്ക്ക് സമാനമാകുന്നത്.


പ്രതിരോധ നടപടികൾ

  • ചെടികളുടെ കലകളിൽ ഒളിഞ്ഞിരിക്കുന്ന മുട്ടകളിലൂടെ ഇലച്ചാടികൾ വേഗത്തിൽ പുറത്തുവന്നേക്കാം എന്നുള്ളതുകൊണ്ട്, ആരോഗ്യമുള്ള ചെടികൾ നേടുന്നുവെന്ന് ഉറപ്പുവരുത്തുക.
  • കീടങ്ങളുടെ ആഹരിപ്പ് പ്രതിരോധിക്കാൻ കൂടുതൽ ശേഷിയുള്ള ഇനങ്ങൾ ഉപയോഗിക്കുക.
  • ഇലകളുടെ അടിഭാഗത്ത് ലാർവകളുടെ ഒഴിഞ്ഞ തൊലികൾ ഉണ്ടോ എന്ന് നിരീക്ഷിക്കുക.
  • മുട്ടകൾ അല്ലെങ്കിൽ ബാധിക്കപ്പെട്ട ചെടി ഭാഗങ്ങൾ കരകൃതമായി നീക്കം ചെയ്യുക.
  • മറ്റൊരു വിധത്തില്‍, പച്ച നിറമുള്ള ഇലച്ചാടികളെ വളരെയധികം ആകർഷിക്കുന്ന മഞ്ഞ നിറങ്ങളിലുള്ള പശ കെണികൾ ഉപയോഗിക്കുക.
  • മിത്രകീടങ്ങളും ബാധിക്കപ്പെടാം എന്നുള്ളതുകൊണ്ട് കീടനാശിനികളുടെ ഉപയോഗം നിയന്ത്രിക്കുക.
  • ലേഡിബഗ്ഗ്‌, റേന്തപത്രകീടം തുടങ്ങിയ മിത്ര കീടങ്ങൾക്കുവേണ്ടി മികച്ച പരിസ്ഥിതി സാഹചര്യങ്ങൾ പരിപാലിക്കാൻ ശ്രമിക്കുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക