സോയാബീൻ

സോയാബീനിലെ ടാർഗറ്റ്- സ്പോട്ട്

Corynespora cassiicola

കുമിൾ

5 mins to read

ചുരുക്കത്തിൽ

  • ഇലയിൽ ക്രമരഹിതമായ ചുവപ്പുകലർന്ന തവിട്ട്നിറത്തിലുള്ള ക്ഷതങ്ങൾ.
  • ഇളം പച്ചനിറം മുതൽ മഞ്ഞനിറം വരെയുള്ള അരികുകളോടുകൂടിയ ക്ഷതങ്ങൾ.
  • വലിയ ക്ഷതങ്ങൾക്ക് നേരിയതോ ഇരുണ്ടതോ ആയ വലയങ്ങൾ.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

1 വിളകൾ

സോയാബീൻ

ലക്ഷണങ്ങൾ

ടാർഗറ്റ്- സ്പോട്ട് പ്രധാനമായും ഇലകളെ ബാധിക്കുന്ന രോഗമാണ്. ഇലകളിൽ മഞ്ഞ കലർന്ന പച്ച നിറമുള്ള വലയത്താൽ ആവരണം ചെയ്യപ്പെട്ട വൃത്താകൃതി മുതല്‍ ക്രമരഹിതമായ ചുവപ്പു കലർന്ന തവിട്ടുനിറത്തിലുള്ള പുള്ളികള്‍ ദൃശ്യമാകുന്നു. ഈ പുള്ളികളുടെ വളർച്ച മിക്കപ്പോഴും ഒരു വ്യത്യസ്ത നിറങ്ങള്‍ ചേര്‍ന്ന മാതൃകയിലുള്ള തെളിഞ്ഞ- അല്ലെങ്കിൽ ഇരുണ്ട തവിട്ട് നിറത്തിലുള്ള വലയങ്ങൾക്ക് കാരണമാകുന്നു, അതിനാൽ ഇതിന് ടാർഗറ്റ്- സ്പോട്ട് എന്ന പേരുണ്ടായി. തണ്ടിലും ഈ രോഗബാധയുണ്ടായേക്കാം, സാധാരണയായി ഇരുണ്ട തവിട്ട് നിറമുള്ള പുള്ളികൾ അല്ലെങ്കിൽ നീളത്തിലുള്ള ക്ഷതങ്ങൾ വികസിക്കുന്നു. ചെറിയ, വൃത്താകൃതിയിലുള്ള കറുത്ത പുള്ളികൾ പിന്നീട് വിത്തറകളിൽ പ്രത്യക്ഷപ്പെടുന്നു. ഗുരുതരമായ ബാധിപ്പ് പാകമാകുന്നതിനുമുൻപ് ഇലകൾ കൊഴിയാൻ കാരണമായേക്കാം.

Recommendations

ജൈവ നിയന്ത്രണം

ടാർഗറ്റ്- സ്പോട്ട് രോഗത്തിനെതിരെ ഇതര പരിചരണം ലഭ്യമല്ല.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ എപ്പോഴും ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേർന്ന സംയോജിത സമീപനം സ്വീകരിക്കുക. കുമിൾനാശിനികളുടെ ഉപയോഗം സാമ്പത്തികപരമായി വിജയകരമായിരിക്കില്ല. പൈറക്ലോസ്ട്രോബിൻ, എപ്പോക്സികോണസോൾ, ഫ്ലൂക്സാപിറോക്സഡ് അല്ലെങ്കിൽ ബൈക്സഫൻ, പ്രോട്ടിയോകോണസോൾ, ട്രിഫ്ലോക്സിസ്ട്രോബിന്‍ എന്നിവയുടെ മിശ്രിതങ്ങൾ അടങ്ങിയ ഉത്പന്നങ്ങൾ കുമിൾ നിയന്ത്രിക്കാൻ സഹായിച്ചേക്കാം.

അതിന് എന്താണ് കാരണം

കോറൈനെസ്പോറ കാസ്സിക്കോള എന്ന കുമിൾ ശൈത്യകാലത്ത് വിളകളുടെ അവശിഷ്ടങ്ങളിലും മണ്ണിലും അതിജീവിക്കുന്നു. ഉയർന്ന ഈർപ്പവും (> 80%) ഇലകളിലെ നനവുമാണ് ബാധിപ്പിന് അനുകൂലമായ സാഹചര്യങ്ങൾ. വരണ്ട കാലാവസ്ഥ ഈ രോഗത്തിൻ്റെ വികസനം തടസ്സപ്പെടുത്തുന്നു. വിള ദൈർഘ്യം കൂടിയ ഇനങ്ങളിലും, ഉയർന്ന മഴയുടെ സീസണുകളിൽ വളരുന്ന രോഗബാധ സംശയിക്കപ്പെടുന്ന ഇനങ്ങളിലും ഈ രോഗം വളരെ ഗുരുതരമാണ്.


പ്രതിരോധ നടപടികൾ

  • സാമ്പത്തിക നഷ്ടം ഒഴിവാക്കാൻ ഉയർന്ന വിളവ് തരുന്ന ഇനങ്ങൾ ഉപയോഗിക്കുക.
  • വലിയ തോതിലുള്ള ബാധിപ്പ് ഒഴിവാക്കാൻ പെട്ടന്ന് പാകമാകുന്ന ഇനങ്ങൾ ഉപയോഗിച്ച് നേരത്തെ കൃഷി ചെയ്യുക.
  • വിളവെടുപ്പിനുശേഷം കൃഷിയിടത്തിൽ നിന്നും ചെടിയുടെ അവശിഷ്ടങ്ങൾ പൂര്‍ണ്ണമായി നീക്കം ചെയ്യുക.
  • ഒരേ പ്രദേശത്ത് ഏകവിള കൃഷി ഒഴിവാക്കുകയും ആതിഥ്യമേകാത്ത ഇതര വിളകൾ ഉപയോഗിച്ച് വിളപരിക്രമം നടത്തുകയും ചെയ്യുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക