ഗ്രീൻ സ്കെയിൽ കീടങ്ങൾ

കാപ്പി

ഗ്രീൻ സ്കെയിൽ കീടങ്ങൾ

Coccus viridis

പ്രാണി

ചുരുക്കത്തിൽ

  • മുകളിലേക്ക് ചുരുണ്ടതും മൃദുവായതുമായ ചില്ലകൾ രൂപപ്പെടുന്നു.
  • തേൻസ്രവങ്ങളുടെ വിസർജ്ജ്യം കരിമ്പൂപ്പല്‍ വികസിക്കാന്‍ കാരണമാകുന്നു.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

2 വിളകൾ

ഗ്രീൻ സ്കെയിൽ കീടങ്ങൾ

കാപ്പി

ലക്ഷണങ്ങൾ

നിംഫുകൾ എന്ന ഇളം കീടങ്ങളും മുതിർന്ന കീടങ്ങളും ഇലകളുടെയും പച്ച തളിരുകളുടെയും താഴ്ഭാഗത്തെ പ്രതലത്തിൽ നിന്ന് നീരൂറ്റിക്കുടിക്കുന്നു. നീരൂറ്റിക്കുടിക്കുന്നതും തേൻസ്രവങ്ങൾ പുറന്തള്ളുന്നതും കരിമ്പൂപ്പൽ ഉണ്ടാക്കുന്നു. കരിമ്പൂപ്പൽ ഫംഗസ് വളരുന്നതിനുള്ള ഒരു മാധ്യമമായി തേൻസ്രവങ്ങൾ പ്രവർത്തിക്കുന്നു. കരിമ്പൂപ്പൽ പ്രകാശസംശ്ലേഷണത്തെ തടയുന്നു, ഇത് ഉൽപാദനക്ഷമത കുറയ്ക്കുകയും ഉറുമ്പുകൾക്ക് ഭീഷണിയാകുകയും ചെയ്യും. വൻതോതിലുള്ള ഗ്രീൻ സ്കെയിൽ കീടങ്ങളുടെ പെരുപ്പം ചെടികളെ ദുർബലപ്പെടുത്തുകയും മഞ്ഞനിറമാക്കുകയും, അവയുടെ ഇലകൾ നഷ്ടപ്പെടുത്തുകയും ചെയ്യും. കീടങ്ങൾ അമിതമായി ആഹരിക്കുന്നത് ബാധിക്കപ്പെട്ട ശാഖകൾ വാടിപ്പോകുന്നതിന് കാരണമാകുന്നു.

ശുപാർശകൾ

ജൈവ നിയന്ത്രണം

കോക്കസ് വിരിഡിസിന് സ്വാഭാവിക ശത്രുക്കളും ഇരപിടിയന്മാരും പരാന്നഭോജികളും ഉണ്ട്. പ്രകൃതിദത്ത ശത്രുക്കളിൽ ലേഡിബേർഡ്‌സ് (ചൈലോകോറസ്), കാറ്റർപില്ലറുകൾ (നോക്റ്റ്യൂഡേ: യൂബ്ലെമ്മ), പരാന്നഭോജികൾ (അഫെലിനിഡേ: കൊക്കോഫാഗസ്, ചില എൻസൈർട്ടിഡേ, യൂലോഫിഡേ) എന്നിവ ഉൾപ്പെടുന്നു. ഗ്രീൻ കോഫി സ്കെയിൽ കീടങ്ങളുടെ വലിയ കോളനികളെ വേഗത്തിൽ നശിപ്പിക്കാൻ കഴിയുന്ന, സെഫാലോസ്‌പോറിയം ലെക്കാനി എന്ന പരാന്നഭോജിയായ കുമിൾ മഴക്കാലത്ത് പ്രത്യേകിച്ചും ഫലപ്രദമാണ്. പ്രധാനമായും കാപ്പിച്ചെടിയിലാണ് ജൈവ പരിചരണരീതികൾ നടത്തുന്നത്, ഇവിടെ കീടങ്ങൾ ഒരു പ്രധാന ഭീഷണിയാണ്. വേപ്പ് ഉപയോഗിച്ചുള്ള പരിചരണങ്ങൾക്ക് സ്കെയിലുകളിൽ ചില ഫലങ്ങൾ ഉണ്ട്.

രാസ നിയന്ത്രണം

ലഭ്യമാണെങ്കിൽ, ജൈവ പരിചരണരീതികൾക്കൊപ്പം പ്രതിരോധ നടപടികളുമായി ചേർത്തുള്ള ഒരു സംയോജിത സമീപനം എപ്പോഴും പരിഗണിക്കുക. എഥിയോൺ പോലുള്ള ഓർഗാനോഫോസ്ഫേറ്റുകൾക്ക് സ്കെയിലുകൾ ഉൾപ്പെടെയുള്ള കീടങ്ങളെ നിയന്ത്രിക്കാൻ കഴിയും. രാസപരിചരണ രീതിയിൽ പ്രാദേശിക നിയന്ത്രണങ്ങൾ പാലിക്കുക. ഒരു കീടനാശിനി ഉപയോഗിക്കുമ്പോൾ, എല്ലായ്പ്പോഴും സംരക്ഷണ വസ്ത്രം ധരിക്കുകയും ഉൽപ്പന്നത്തിന്റെ ലേബലിൽ നൽകിയിരിക്കുന്ന നിർദ്ദേശങ്ങൾ പാലിക്കുകയും ചെയ്യുക, അതായത് അളവ്, പ്രയോഗിക്കുന്ന സമയം, വിളവെടുപ്പിന് മുൻപുള്ള ഇടവേള മുതലായവ.

അതിന് എന്താണ് കാരണം

കോക്കസ് വിരിഡിസ് ആണ് കേടുപാടുകൾക്ക് കാരണം. വിളവെടുപ്പിനു ശേഷമുള്ള മിക്ക ഘട്ടങ്ങളും, കീടബാധയ്ക്ക് സാധ്യതയുള്ളതാണ്. ബീജസങ്കലനം കൂടാതെ പ്രത്യുൽപാദനം നടക്കുന്നു. കീടങ്ങളുടെ പെരുപ്പം പെൺകീടങ്ങളാൽ മാത്രമാണ്. പച്ച സ്കെയിൽ കീടങ്ങൾ പോളിഫാഗസ് ആണ്, കൂടാതെ പച്ചക്കറികൾ, പഴങ്ങൾ, അലങ്കാര വിളകൾ എന്നിവയുൾപ്പെടെ വിശാലമായ ആതിഥേയ വിളകളുടെ ശ്രേണിയുണ്ട്. മുൻ‌ഗണന പ്രകാരം, ഇത് ഇലകളുടെയും പച്ച തളിരുകളുടെയും താഴ്പ്രതലത്തിൽ ആഹരിക്കുന്നു, പക്ഷേ ഉയർന്ന തോതിലുള്ള സാന്ദ്രതയിൽ ഇത് പ്രധാന ചില്ലകളിലേക്ക് നീങ്ങും. മുതിർന്നവയും നിംഫുകളും സാധാരണയായി ഇലകളുടെ മധ്യസിരയിലും സിരകളിലും കാണപ്പെടുന്നു.


പ്രതിരോധ നടപടികൾ

  • വൃക്ഷങ്ങളുടെ ഇലവിതാനം തുറക്കുന്നതിനും കീടങ്ങളെ ഉടനടി നശിപ്പിക്കുന്നതിനുമായി രൂക്ഷമായി ബാധിക്കപ്പെട്ട ചെടികളുടെ ഭാഗങ്ങൾ വെട്ടിമാറ്റുക, പ്രത്യേകിച്ചും വേനല്‍ക്കാലത്ത്.
  • തോട്ടത്തിന്റെ ഒരു മൂലയിൽ നിർമിച്ച കുഴിയിലാണ് ഇവ നിക്ഷേപിക്കേണ്ടത്.
  • ശാഖകളും ചില്ലകളും അല്പ ദിവസം ഉണങ്ങാൻ അനുവദിക്കുകയും ശേഷിക്കുന്ന അവശിഷ്ടങ്ങൾ കത്തിക്കുകയും ചെയ്യുക.
  • സഹവർത്തികളായ ഉറുമ്പുകളെ നീക്കം ചെയ്യുന്നത്, പ്രകൃതിദത്ത ശത്രുക്കളാൽ കീടനിയന്ത്രണം നടക്കാൻ സഹായിച്ചേക്കാം.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക