കാപ്പി

ബ്രൗൺ ഐ സ്പോട്ട്

Mycosphaerella coffeicola

കുമിൾ

5 mins to read

ചുരുക്കത്തിൽ

  • ഇലകളിൽ മഞ്ഞ വലയങ്ങളോട് കൂടിയ തവിട്ട് പാടുകൾ, കായകളിൽ ചെറിയ പാടുകൾ.
  • കടുത്ത ബാധിപ്പ് ഇലയുടെ തുടക്കകാലത്തിലെ പൊഴിച്ചിലിനും തണ്ട് നശിക്കുന്നതിനും കാരണമാകുന്നു.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

1 വിളകൾ
കാപ്പി

കാപ്പി

ലക്ഷണങ്ങൾ

ഇളം-തവിട്ട്/ചാരനിറത്തിലുള്ള മധ്യഭാഗവും, ചുറ്റും വീതിയേറിയ ഇരുണ്ട തവിട്ട് വലയവും ഉള്ള 15 മില്ലീമീറ്റർ വീതിയുള്ള വൃത്താകൃതിയിലുള്ള തവിട്ട് പാടുകൾ ഇലകളിൽ പ്രത്യക്ഷപ്പെടുന്നു. പാടുകൾ കൂടുതലും ഇലകളുടെ സിരകൾക്കിടയിലും അരികുകളിലും ഉണ്ടാകുന്നു. ചിലപ്പോൾ പാടുകൾ വലിയ പൊള്ളലുകളായി വളരും, ഇത് ഇലകളുടെ വാട്ടത്തിലേക്ക് നയിക്കും. ഇത് സാധാരണയായി 600 മീറ്റർ ഉയരത്തിൽ കൂടുതൽ സ്ഥിതിചെയ്യുന്ന തണുത്തതും ഈർപ്പമുള്ളതുമായ പ്രദേശങ്ങളിൽ സംഭവിക്കുന്നു. കായകളിലെ ബാധിപ്പ് സാധാരണയായി ചെറുതാണ്, ഇവയ്ക്ക് ഏകദേശം 5 മില്ലീമീറ്റർ വീതിയുണ്ടാകും, പക്ഷേ ചിലപ്പോൾ അവ മുഴുവൻ കായയെയും മൂടുന്നു. സാധാരണയായി, അവ ഇലകളേക്കാൾ കൂടുതൽ ക്രമരഹിതമായ ആകൃതിയിലാണ് കാണപ്പെടുക, മാത്രമല്ല പ്രധാനമായും സൂര്യപ്രകാശം ലഭിക്കുന്ന ഭാഗത്താണ് ഇവയുണ്ടാകുക. ബാധിപ്പ് സാരമാകുന്ന സാഹചര്യങ്ങളിൽ, അകാലത്തിൽ ഇലപൊഴിയലും തണ്ട് മുകളില്‍ നിന്ന് താഴേയ്ക്ക് ഉണങ്ങി നശിക്കുന്നതും സംഭവിക്കാം.

Recommendations

ജൈവ നിയന്ത്രണം

നാളിതുവരെ, ഈ രോഗത്തിനെതിരെ ഫലപ്രദമായ ജൈവ നിയന്ത്രണ പരിഹാരങ്ങളൊന്നും ലഭ്യമല്ലെന്ന് കരുതുന്നു. താങ്കൾക്ക് എന്തെങ്കിലും അറിയാമെങ്കിൽ ദയവായി ഞങ്ങളെ ബന്ധപ്പെടുക.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ, ജൈവ പരിചരണ രീതികൾക്കൊപ്പം പ്രതിരോധ നടപടികളും ചേർത്തുള്ള ഒരു സംയോജിത സമീപനം എപ്പോഴും പരിഗണിക്കുക. ആവശ്യമാണെങ്കിൽ, കോപ്പർ അല്ലെങ്കിൽ ട്രയസോളുകൾ പോലെയുള്ള ഉൽപ്പന്നങ്ങൾ ഉപയോഗിക്കുക. പൂവിടൽ ആരംഭിച്ച് മൂന്ന് മാസത്തേക്ക് കോപ്പർ തളികൾ പ്രയോഗിക്കുക. ശ്രദ്ധിക്കുക, കോപ്പർ കുമിൾനാശിനികൾ മിത്രകീടങ്ങളെയും കൊല്ലും.

അതിന് എന്താണ് കാരണം

മൈക്കോസ്ഫെറെല്ല കോഫെയ്കോള എന്ന കുമിളാണ് പാടുകൾ ഉണ്ടാകുന്നതിന് കാരണം. ഉയർന്ന ഈർപ്പം, കൂടിയ മഴ, ഊഷ്മളമായ താപനില, പ്രത്യേകിച്ച് പൂവിടല്‍ കഴിഞ്ഞ് ഉണ്ടാകുന്ന വരൾച്ചാ ക്ലേശം മുതലായ സമയമാണ് ഇവയ്ക്ക് അനുകൂലം. ഇലയുടെ അവശിഷ്ടങ്ങളിൽ രോഗകാരി നിലനിൽക്കുന്നു. കാറ്റുമൂലവും മഴ വള്ളം തെറിക്കുന്നതിലൂടെയും കൃഷിയിടങ്ങളിൽ മനുഷ്യന്റെ ചലനത്തിലൂടെയും ബീജകോശങ്ങൾ വ്യാപിക്കുന്നു, പ്രത്യേകിച്ചും ചെടികൾ നനഞ്ഞിരിക്കുമ്പോൾ മാത്രമല്ല ഇവയുടെ ബീജാങ്കുരണത്തിന് വെള്ളം ആവശ്യമുണ്ട്. ഇളം പ്രായമുള്ളതും തണലില്ലാത്തതുമായ മരങ്ങൾ ബാധിക്കപ്പെടാൻ സാധ്യത കൂടുതലാണ്.


പ്രതിരോധ നടപടികൾ

  • 35-65% തണലുള്ള ആവശ്യത്തിന് സ്ഥലവും വായൂസഞ്ചാരവും ലഭ്യമാകത്തക്കവിധം നഴ്സറി ക്രമീകരിക്കുക.
  • ആവശ്യത്തിന് പോഷകലഭ്യത ഉറപ്പുവരുത്തുക, പ്രത്യേകിച്ച് നൈട്രജൻ, പൊട്ടാസ്യം എന്നീ പോഷകങ്ങൾ.
  • ഒരു നീർവാർച്ചാ സംവിധാനം നടപ്പിലാക്കുക.
  • തോട്ടങ്ങളിൽ ശുപാർശ ചെയ്യപ്പെട്ടിട്ടുള്ള പോഷകങ്ങളും ആവശ്യത്തിന് നീർവാർച്ചയും നൽകിക്കൊണ്ട് ചെടികളുടെ സമ്മർദ്ദം കുറയ്ക്കുക.
  • ഇലവിതാനങ്ങളിൽ വായൂസഞ്ചാരം അനുവദിക്കുന്നതിന് ചെടികൾ വെട്ടിയൊതുക്കുക.
  • രോഗത്തിന്റെ തുടർസാധ്യത തടയുന്നതിന് കൃഷിയിടത്തിൽനിന്ന് മുറിച്ചുമാറ്റിയ അവശിഷ്ടങ്ങൾ നീക്കം ചെയ്യുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക