കാസ്റ്റര്‍ സെമിലൂപ്പര്‍

മറ്റുള്ളവ

കാസ്റ്റര്‍ സെമിലൂപ്പര്‍

Achaea janata

പ്രാണി

ചുരുക്കത്തിൽ

  • ഇലകളിൽ ആഹരിക്കുന്നത് മൂലമുള്ള കേടുപാടുകൾ.
  • ഇലകളിൽ സിരകൾ മാത്രം അവശേഷിക്കുന്ന അവസ്ഥ മുതൽ പൂർണമായും കൊഴിയുന്നത് വരെ സംഭവിക്കുന്നു.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ


കാസ്റ്റര്‍ സെമിലൂപ്പര്‍

മറ്റുള്ളവ

ലക്ഷണങ്ങൾ

മിനുസമുള്ള ചാരനിറം കലര്‍ന്ന തവിട്ടു നിറത്തിലുള്ള പുഴുക്കളാൽ ഇലകള്‍ അസ്ഥിപഞ്ജരമാകൽ (സിരകള്‍ മാത്രം അവശേഷിക്കുന്നു) മുതല്‍ ചെടിയുടെ പൂര്‍ണ്ണമായ ഇലകൊഴിയലോ, കൃഷിയിടങ്ങളില്‍ പൂര്‍ണ്ണ നാശമോ വരെയുള്ള കേടുപാടുകള്‍ ഉണ്ടാകുന്നു. ഇളംലാര്‍വകള്‍ ഇലകളുടെ പുറംഭാഗം കരണ്ടു തിന്നുമ്പോള്‍ മുതിര്‍ന്നവ മുഴുവന്‍ ചെടിയും തിന്ന് ഗണ്യമായ കേടുപാടുകള്‍ വരുത്തുന്ന അതിഭക്ഷണപ്രിയരാണ്.

ശുപാർശകൾ

ജൈവ നിയന്ത്രണം

വേപ്പിന്‍ കുരു സത്ത് 5%, വേപ്പെണ്ണ 2% എന്നിവയുടെ മിശ്രിതം പ്രയോഗിക്കുന്നത് ആദ്യകാല ലാര്‍വ ഘട്ടത്തില്‍ സംഭവിക്കുന്ന പെരുപ്പം കുറയ്ക്കും. ട്രൈക്കൊഗ്രമ എവനസേന്‍സ് മിനുട്ടം ഇനം കടന്നലുകള്‍ മുട്ടകളെ തിന്നുതീര്‍ക്കും. അതെ സമയം ബ്രാക്കൊനിഡ് പരഭോജികള്‍, റോഗാസ് ജനുസിലെ മൈക്രോപ്ലിറ്റിസ് മാക്കുലിപെനിസ് ഇനം ലാര്‍വകളെ തിന്നുതീര്‍ക്കും. ഗവേഷണ പരീക്ഷണ അടിസ്ഥാനത്തിലോ വ്യാവസായിക അടിസ്ഥാനത്തിലോ മറ്റു പരഭോജികളും ലഭ്യമാണ്. ചിലയിനം പക്ഷികളും മുതിര്‍ന്ന ലാര്‍വ ഘട്ടത്തിലുള്ളവയുടെ ഫലപ്രദമായ ഇരപിടിയന്മാരാണ്. പക്ഷികള്‍ക്ക് ചേക്കേറാന്‍ ഇടം നല്‍കുന്നത് കീടങ്ങളുടെ ആക്രമണം കുറയ്ക്കും.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ ജൈവ പരിചരണത്തോടൊപ്പം സംയോജിത നിയന്ത്രണ രീതികളും ചേർത്തുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കുക. പൂവിടല്‍ മുതല്‍ മൂന്നാഴ്ച ഇടവേളകളില്‍ മലാത്തിയോന്‍ അല്ലെങ്കില്‍ കാര്‍ബറൈല്‍ മൂന്നു പ്രാവശ്യം പ്രയോഗിക്കാം. ഗുരുതരമാകുന്ന വിധം സെമിലൂപ്പറുകൾ ദൃശ്യമെങ്കില്‍ ക്ലോറോപൈറിഫോസ് 2 മി.ലി/ലി വെള്ളത്തില്‍ കലക്കി തളിക്കാം.

അതിന് എന്താണ് കാരണം

ഒഫിയൂസ മെലിസെര്‍ട്ട എന്ന ലാര്‍വയാണ് തിന്നു തീര്‍ക്കുന്നത്. മുതിര്‍ന്ന ശലഭങ്ങള്‍ ഇളം തവിട്ടു നിറത്തോടെ ശരീരം മുഴുവനും ശല്‍ക്കങ്ങളോട് കൂടി ഹാംഗ് ഗ്ലൈഡറുമായി സാദൃശ്യം തോന്നുന്നവയാണ്. പുറം ചിറകുകളുടെ പിന്‍ഭാഗത്ത്‌ കറുപ്പും വെളുപ്പും രൂപങ്ങള്‍ ഇവയുടെ സവിശേഷതയാണ്. പെണ്‍ശലഭങ്ങള്‍ ഇലയുടെ മുകള്‍ ഭാഗത്തും ചെടിയുടെ മൃദുവായ ഭാഗങ്ങളിലും കൂട്ടമായാണ് മുട്ടയിടുന്നത്‌. മുട്ടകള്‍ പച്ചനിറം കലര്‍ന്ന് പുറമേ മനോഹരമായി കുന്നുകളോടെയും കുഴികളോടെയും കൊത്തുപണി ചെയ്ത രൂപത്തിലാണ്. പൂര്‍ണ്ണമായി വളര്‍ന്ന പുഴുക്കള്‍ 60 മി.മി വരെ വലിപ്പവും കറുത്ത തലയും വിഭിന്നമായ നിറമുള്ള രൂപത്തിലുമാണ്. കറുത്ത പശ്ചാത്തലത്തില്‍ മധ്യഭാഗത്തായി നീളത്തില്‍ കറുത്ത വരയോട് കൂടിയ വെല്‍വെറ്റ് രൂപമാണ്‌ ശരീരത്തിന്. ലാര്‍വ കാലഘട്ടം ഏകദേശം 15-19 ദിവസങ്ങള്‍ വരെയാണ്, പൂര്‍ണ്ണമായ വികാസത്തിന് ഏകദേശം 33-41 ദിവസങ്ങള്‍ വേണ്ടിവരും.


പ്രതിരോധ നടപടികൾ

  • ചെടികള്‍ നിരീക്ഷിച്ച് മുതിര്‍ന്ന ലാര്‍വകളെയോ രോഗം ബാധിച്ച ചെടിഭാഗങ്ങളോ ശേഖരിക്കുക.
  • മിത്ര കീടങ്ങളുടെ പെരുപ്പത്തെ ബാധിക്കാത്ത രീതിയില്‍ കീടനാശിനികളുടെ ഉപയോഗം നിയന്ത്രിക്കുക.
  • ലാര്‍വകളെ തിന്നുന്ന പക്ഷികള്‍ക്കായി തുറസായ ഇടങ്ങള്‍ ഒരുക്കി നല്‍കുക.
  • ശലഭങ്ങളെ നിരീക്ഷിക്കുന്നതിനും പിടികൂടുന്നതിനും കെണികള്‍ ഉപയോഗിക്കുക.
  • വിളവെടുപ്പിനുശേഷം, സെമിലൂപ്പറുകളെ ഇരപിടിയന്മാർക്ക് വിധേയമാക്കുന്നതിനു കൃഷിയിടം തരിശ്ശിടുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക