നെല്ല്

നെല്ലിലെ മഞ്ഞ മോട്ടിൽ വൈറസ്

RYMV

വൈറസ്

5 mins to read

ചുരുക്കത്തിൽ

  • പുതിയ ഇലകളില്‍ മഞ്ഞ വരകളും പുള്ളികളും.
  • മുതിര്‍ന്ന ഇലകളില്‍ മഞ്ഞ മുതല്‍ ഓറഞ്ച് വരെ നിറമുള്ള നീണ്ട പുള്ളികള്‍.
  • വരകളുടെ നടുവില്‍ ഇരുണ്ട പാടുകള്‍.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

1 വിളകൾ

നെല്ല്

ലക്ഷണങ്ങൾ

ഇളം ഇലകളാണ് മഞ്ഞ മുതല്‍ പച്ച വരെയുള്ള പുള്ളികളാല്‍ വര്‍ണ്ണശബളമാകുന്നത്. രോഗം ബാധിച്ചതിനു ശേഷം (രണ്ടാഴ്ച ) ഈ പുള്ളികള്‍ ഇലയുടെ സിരകള്‍ക്ക് സമാന്തരമായി നീളുന്നു. നീണ്ട മഞ്ഞ പുള്ളികള്‍ക്ക് നടുവിലായി ഇരുണ്ട പാടുകള്‍ വളരുന്നു. മുതിര്‍ന്ന ഇലകള്‍ മഞ്ഞ അല്ലെങ്കില്‍ ഓറഞ്ച് നിറം മാറ്റം കാണിക്കുന്നു. ചെടികളുടെ വളര്‍ച്ച മുരടിച്ച് വിളവ് കുറഞ്ഞേക്കാം.

Recommendations

ജൈവ നിയന്ത്രണം

രോഗം ബാധിച്ച ചെടികള്‍ നശിപ്പിക്കുകയും രോഗം ബാധിച്ച ചെടിയുടെ അവശിഷ്ടങ്ങള്‍ ആഴത്തില്‍ ഉഴുതു മറിക്കുകയും ചെയ്യുക, അല്ലെങ്കില്‍ കത്തിച്ചു കളയുന്നതാണ് നല്ലത്.

രാസ നിയന്ത്രണം

ലഭ്യമെങ്കില്‍ ജൈവശാസ്ത്ര ചികിത്സകളെ പ്രതിരോധ മാര്‍ഗ്ഗങ്ങളുമായി സമന്വയിപ്പിച്ച ഒരു സമീപനം എപ്പോഴും പരിഗണിക്കുക. ഈ വൈറസിനെ നിയന്ത്രിക്കാന്‍ നേരിട്ടൊരു രാസ ചികിത്സയുമില്ല.

അതിന് എന്താണ് കാരണം

പശു, എലി, കഴുത എന്നിവ കൂടാതെ പലയിനം വണ്ടുകളും പുല്‍ച്ചാടികളും വഴിയാണ് ഈ വൈറസ് പകരുന്നത്. തൈകള്‍ ഇടവിളയായി കൃഷി ചെയ്യുന്നതിലൂടെയും പകരും. ഉദാ. ജലസേചന ജലത്തിലൂടെയോ രോഗം ബാധിച്ചതും ആരോഗ്യമുള്ളതുമായ ചെടികളുടെ സമ്പര്‍ക്കത്തിലൂടെയോ നശിക്കാത്ത/ഉഴുതു മറിയ്ക്കാത്ത വിളവു അവശിഷ്ടങ്ങളുടെ സമ്പര്‍ക്കം മൂലമോ പകരാം.


പ്രതിരോധ നടപടികൾ

  • കൂടുതല്‍ പ്രതിരോധ ശക്തിയുള്ള ഇനങ്ങള്‍ നടുക.
  • ഈ കീടത്തിന്റെ പെരുപ്പം ഒഴിവാക്കാന്‍ കാലേകൂട്ടി നടുക.
  • കൃഷിയിടത്തിലും പരിസരത്തുമുള്ള പാഴ്ച്ചെടികള്‍ നീക്കം ചെയ്യുക.
  • മിത്രകീടങ്ങള്‍ക്ക് ദോഷമാകാത്ത വിധം കീടങ്ങളെ നിയന്ത്രിക്കണം.
  • രോഗം ബാധിച്ച ചെടി അവശിഷ്ടങ്ങള്‍ ആഴത്തില്‍ ഉഴുതുമറിച്ചു മൂടണം, കത്തിച്ചു കളയുന്നതും നന്നായിരിക്കും.
  • ഇതര മാര്‍ഗ്ഗമായി രോഗം ബാധിച്ച ചെടികള്‍ വിളവെടുപ്പിനു ശേഷം നശിപ്പിക്കാം.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക