പരുത്തി

പരുത്തിയിലെ ആൾട്ടര്‍നേരിയ ഇലപ്പുള്ളികള്‍

Alternaria macrospora

കുമിൾ

5 mins to read

ചുരുക്കത്തിൽ

  • ഇലകളിൽ പർപ്പിൾ നിറമുള്ള അരികുകളോടെ തവിട്ട് മുതൽ ചാരനിറം വരെയുള്ള പുള്ളിക്കുത്തുകൾ.
  • പുള്ളിക്കുത്തുകളുടെ മധ്യഭാഗം ഉണങ്ങി അടര്‍ന്നു പോയേക്കാം.
  • തണ്ടുകളിൽ ചെറിയ കുഴിഞ്ഞ പുള്ളിക്കുത്തുകൾ.
  • പൂമൊട്ടുകളുടെ പൊഴിയൽ.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

1 വിളകൾ

പരുത്തി

ലക്ഷണങ്ങൾ

ബാധിപ്പിന്റെ ആരംഭത്തിൽ ഇലകളിലും സഹപത്രങ്ങളിലും വൃത്താകൃതിയിൽ 1 മുതൽ 10 മി.മി. വരെ വ്യാസമുള്ള, പർപ്പിൾ നിറത്തിലുള്ള അരികുകളോട് കൂടിയ, തവിട്ടു മുതൽ കരുവാളിച്ച നിറം വരെയുള്ള പുള്ളിക്കുത്തുകൾ രൂപപ്പെടുത്തുന്നു. ഈ പുള്ളിക്കുത്തുകൾ പലപ്പോഴും ഏകകേന്ദ്രീകൃതമായ വളർച്ച ദൃശ്യമാക്കുകയും, ഇലകളുടെ മുകൾ പ്രതലത്തിൽ കൂടുതൽ വ്യക്തമായ മാതൃക രൂപപ്പെടുത്തുകയും ചെയ്യുന്നു. അവ വളരുന്നതോടെ അവയുടെ മധ്യഭാഗം ഉണങ്ങി ചാരനിറമാകുന്നു, ചിലപ്പോഴൊക്കെ ഈ ഭാഗം പൊട്ടി അടര്‍ന്നു വീണേക്കാം (വെടിയുണ്ട ഏറ്റതുപോലെയുള്ള രൂപം). ഈ പുള്ളിക്കുത്തുകൾ ഒന്നിച്ചു ചേർന്ന് ഇലപത്രത്തിൻ്റെ മധ്യഭാഗത്ത് ക്രമരഹിതമായ മൃത ഭാഗങ്ങളായി മാറുന്നു. എന്തായാലും, ഈർപ്പമുള്ള സാഹചര്യങ്ങളിൽ കുമിളുകള്‍ നിരവധി ബീജങ്ങള്‍ ഉത്പാദിപ്പിച്ച് പുറത്തു വിടുന്നു, ഇത് വടുക്കളില്‍ അഴുക്കുപുരണ്ട കറുത്ത നിറത്തിലുള്ള ആകാരമായി മാറുന്നു. ചെറിയ, കുഴിഞ്ഞ പുള്ളികളായാണ് തണ്ടുകളിൽ ക്ഷതങ്ങളുടെ വളർച്ച ആരംഭിക്കുന്നത്, ഇവ പിന്നീട് കലകൾ പിളര്‍ന്നും പൊട്ടിയും വ്രണങ്ങളായി വികസിച്ചേക്കാം. സാരമായ ബാധിപ്പുകളിൽ, പൂമൊട്ടുകൾ കൊഴിയുകയും തത്‌ഫലമായി ക്രമേണ പരുത്തിഗോളങ്ങൾ ഉണ്ടാകുന്നത് തടസ്സപ്പെടുകയും ചെയ്യുന്നു.

Recommendations

ജൈവ നിയന്ത്രണം

സ്യുഡോമോണാസ് ഫ്ലൂറോസെൻസ് (10 ഗ്രാം /1 കി. ഗ്രാം വിത്തുകള്‍) ഉപയോഗിച്ചുള്ള വിത്ത് പരിചരണം വിളകള്‍ക്ക് ഒരുവിധം സുരക്ഷ നല്‍കുന്നതാണ്. സ്യുഡോമോണാസ് ഫ്ലൂറോസെൻസ് 0.2% ഓരോ 10 ദിവസം കൂടുമ്പോഴും തളിക്കുന്നതും രോഗബാധ ഗണ്യമായി കുറയ്ക്കാം.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേർന്ന സംയോജിത സമീപനം എപ്പോഴും സ്വീകരിക്കുക. സാധാരണയായി, ഒരു പ്രത്യേക കുമിള്‍നാശിനി ഉപയോഗിച്ചുള്ള പരിചരണം ന്യായീകരിക്കാവുന്നത്ര പരിധിയിലുള്ള വിളവു നഷ്ടത്തിന് ഈ രോഗം കാരണമാകുന്നില്ല. ഗുരുതരമായ സാഹചര്യങ്ങളില്‍ മാൻകോസേബ് അടങ്ങിയ മനേബ് (2.5 ഗ്രാം/ലി), ഹെക്സകോനസോൾ (1 മി.ലി./ലി), ടെബുകൊനസോൾ, ഡിഫെനോകോനസോൾ എന്നിവപോലെയുള്ള കുമിള്‍ നാശിനികള്‍ ആള്‍ട്ടര്‍നേരിയ ഇലപ്പുള്ളി നിയന്ത്രിക്കാന്‍ ഉപയോഗിക്കാം. സ്‌ട്രോബിലുറിൻസ് (ഉദാ: ട്രൈഫ്ലോക്സിസ്ട്രോബിൻ) അല്ലെങ്കിൽ സ്റ്റിറോൾ ബയോസിന്തെസിസ് ഇൻഹിബിറ്ററുകൾ (ഉദാ: ട്രിയാടിമേനോൾ, ഇപ്കോനസോൾ) എന്നിവ ഉപയോഗിച്ചുള്ള വിത്ത് പരിചരണം രോഗാണുവിനെതിരെ വിത്തുകളുടെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കാന്‍ ഉപയോഗിക്കാം.

അതിന് എന്താണ് കാരണം

മറ്റു സജീവ കോശങ്ങളോ ആതിഥ്യമേകുന്ന ഇതര ചെടികളോ ലഭിച്ചില്ലെങ്കിൽ പരുത്തിയുടെ അവശിഷ്ടങ്ങളിൽ അതിജീവിക്കുന്ന ആൾട്ടർനേരിയ മാക്രോസ്പോറ എന്ന കുമിളാണ് ലക്ഷണങ്ങൾക്ക് കാരണം. വായുവിലൂടെ വ്യാപിക്കുന്ന ബീജകോശങ്ങളിലൂടെയും വെള്ളം തെറിക്കുന്നതിലൂടെയും രോഗാണുക്കൾ ആരോഗ്യമുള്ള ചെടികളിലേക്ക് പടരുന്നു. ഏകദേശം 27°C -താപനിലയുള്ള നനവുള്ള കാലാവസ്ഥയാണ് ഇവയുടെ രോഗബാധയ്ക്കും, ഇലപ്പുള്ളികളിൽ ഇവയുടെ ബീജകോശങ്ങളുടെ ഉത്പാദനത്തിനും അനുകൂലം. തൈച്ചെടികളായിരിക്കുന്ന ഘട്ടത്തിലും ഇലകള്‍ പ്രായമാകുന്ന കാലത്തുമാണ് രോഗം ബാധിക്കപ്പെടാനുള്ള സാധ്യത കൂടുതൽ. താഴെയുള്ള ഇലകളില്‍ നിന്ന് മുകളിലേക്ക് പോകുന്തോറും രോഗം വരാനുള്ള സാധ്യതയും കുറയുന്നു. കുമിളുകൾക്ക് അനുകൂലമായ സാഹചര്യങ്ങളിൽ, രോഗബാധയ്ക്ക് വിധേയമാകുന്ന പരുത്തി ഇനങ്ങളിൽ വലിയ ഭാഗം ഇലകളും ദ്രുതഗതിയിൽ നഷ്ടപ്പെടുന്നു (ഇലപൊഴിയൽ), പ്രത്യേകിച്ചും പരുത്തിഗോളങ്ങളുടെ ഞെടുപ്പുകളില്‍ ബാധിക്കപ്പെട്ടാൽ. ചെടിയുടെ ശരീരശാസ്ത്രപരമായോ അല്ലെങ്കിൽ പോഷകപരമായോ ആയ ഞെരുക്കങ്ങള്‍ കൊണ്ട് ഈ ലക്ഷണങ്ങൾ വികസിക്കുന്നതിനുള്ള സാധ്യത കൂടുതലാണ്. ഉദാ. കായകളുടെ ആധിക്യം അല്ലെങ്കിൽ അകാലത്തിലുള്ള പാകമാകൽ.


പ്രതിരോധ നടപടികൾ

  • താങ്കളുടെ പ്രദേശത്ത് ലഭ്യമെങ്കിൽ, പ്രതിരോധശേഷിയുള്ളതോ അല്ലെങ്കിൽ സഹനശക്തിയുള്ളതോ ആയ ഇനങ്ങൾ കൃഷി ചെയ്യുക.
  • വായു സഞ്ചാരം കൂട്ടുന്നതിനായി ചെടികൾക്കിടയിൽ മതിയായ ഇടയകലം നൽകുക.
  • രോഗലക്ഷണങ്ങൾക്കായി കൃഷിയിടങ്ങൾ പതിവായി പരിശോധിക്കുക.
  • ചെടികളുടെ അവശിഷ്ടങ്ങൾ നീക്കംചെയ്ത് പരുത്തി കൃഷിയിടങ്ങളിൽ നിന്ന് മാറ്റി കത്തിച്ച് നശിപ്പിക്കുക.
  • ചെടികളിൽ ഞെരുക്കം ഇല്ലാതെ പരിപാലിക്കുക, പ്രത്യേകിച്ച് പൊട്ടാസ്യത്തിൻ്റെ അഭാവം.
  • സാരമായി ബാധിക്കപ്പെട്ട പരുത്തിച്ചെടികൾ നീക്കം ചെയ്‌ത്‌ നശിപ്പിക്കുക.
  • കൃഷിയിടങ്ങളിലെ നീണ്ട പുല്ലുകളും കളകളും നീക്കം ചെയ്യുക.
  • ബാധിക്കപ്പെട്ട ചെടികളിൽ നിന്നുള്ള അവശിഷ്ടങ്ങള്‍ നശിപ്പിക്കുന്നതിന് ശരത് കാലത്തെ ഉഴവുപണികൾ സഹായിക്കും.
  • രോഗാണുക്കൾക്ക് ആതിഥ്യമേകാത്ത വിളകൾ ഉപയോഗിച്ച് വിളപരിക്രമം നടത്തുക, ഉദാ: ധാന്യവിളകള്‍.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക