പരുത്തി

കോട്ടണ്‍ ബഞ്ചി ടോപ്പ്

Cotton Bunchy Top Virus

വൈറസ്

5 mins to read

ചുരുക്കത്തിൽ

  • ചെറിയ ഇലകള്‍, നീളം കുറഞ്ഞ ഇടമുട്ടുകളും പഞ്ഞി നിറഞ്ഞ ചെറിയ കായകളും.
  • ഇല കോശങ്ങള്‍ക്ക് എളുപ്പത്തില്‍ പൊടിയുന്ന തുകലിന്റ രൂപം.
  • ഇരുണ്ട തവിട്ടു നിറത്തില്‍ രോമം നിറഞ്ഞ വേരുകള്‍.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

1 വിളകൾ

പരുത്തി

ലക്ഷണങ്ങൾ

ഇലകള്‍ക്ക് ചെറിയ ഇലത്തണ്ടുകളും അരികുകളില്‍ വിളറിയ ഇളം പച്ച നിറമുള്ള മുനയുള്ള രൂപങ്ങളും കാണും. ആരോഗ്യമുള്ള ചെടികളിലെ ഇലകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇവ എളുപ്പം പൊടിഞ്ഞു പോകുന്ന തുകല്‍ പോലെ ആയിരിക്കും. പിന്നീടുള്ള വളര്‍ച്ചയില്‍ ചെറിയ ഇലകള്‍, നീളം കുറഞ്ഞ ഇടമുട്ടുകള്‍, പഞ്ഞി നിറഞ്ഞ ചെറിയ കായകള്‍ എന്നിവ സവിശേഷ ലക്ഷണങ്ങളാണ്. വളരെ നേരത്തെ തന്നെ രോഗബാധ ഉണ്ടായാല്‍ (ഉദാ:തൈകള്‍ ആയിരിക്കുന്ന ഘട്ടം) ചെടിയുടെ വളര്‍ച്ചയാകെ മുരടിച്ചു ഒതുങ്ങും. വേരുകള്‍ ഇരുണ്ട തവിട്ടു നിറത്തില്‍ രോമം നിറഞ്ഞു കാണപ്പെടും(സാധാരണ ഇളം മഞ്ഞ-തവിട്ടു നിറം), രണ്ടാം തലത്തിലെ വേരുപടലങ്ങളില്‍ ചെറിയ കെട്ടുകള്‍ രൂപപ്പെടും. രോഗം ബാധിച്ച ചെടികളില്‍ പഞ്ഞി നിറഞ്ഞ കായകള്‍ കുറഞ്ഞ് വിളവു കുറയുന്നു.

Recommendations

ജൈവ നിയന്ത്രണം

ഇരപിടിയന്മാരായ ലേഡിബഗ്സ്, റേന്തചിറകന്‍, പോരാളി വണ്ടുകള്‍, പരഭോജി കടന്നലുകള്‍ എനിവ പോലെയുള്ള മിത്ര കീടങ്ങള്‍ മുഞ്ഞയുടെ പെരുപ്പം നിയന്ത്രിക്കുന്ന പ്രധാനികളാണ്‌. ചെറിയ രോഗബാധയാണെങ്കില്‍, ലളിതവും ലോലവുമായ കീടനാശിനി സോപ്പ് ലായനിയോ സസ്യ എണ്ണ അടിസ്ഥാനമായ ലായനികളോ ഉപയോഗിക്കാം. ആര്‍ദ്രതയുള്ളപ്പോള്‍ മുഞ്ഞകള്‍ കുമിള്‍ രോഗങ്ങള്‍ക്ക് വേഗം വശംവദരാകും. ബാധിച്ച ചെടികളില്‍ വെള്ളം തളിക്കുന്നത് വഴി അവയെ നീക്കം ചെയ്യാം.

രാസ നിയന്ത്രണം

ലഭ്യമെങ്കില്‍ ജൈവശാസ്ത്ര ചികിത്സകളെ പ്രതിരോധ മാര്‍ഗ്ഗങ്ങളുമായി ഏകീകരിച്ച ഒരു സമീപനം എപ്പോഴും പരിഗണിക്കുക. സൈപ്പര്‍മെത്രിന്‍, ഇമിഡക്ലോപ്രിഡ്, ക്ലോറോപൈറിഫോസ് എന്നിവ അടങ്ങിയ കീടനാശിനികള്‍ മുഞ്ഞകള്‍ക്കെതിരെ ഇലകളില്‍ തളിക്കാന്‍ ഉപയോഗിക്കാം. പ്രതിരോധക്ഷമത വികസിക്കാതിരിക്കാന്‍ ഓരോ പ്രയോഗത്തിന് ശേഷവും ഉത്പന്നങ്ങളില്‍ വ്യത്യാസം വരുത്താന്‍ ശ്രദ്ധിക്കുക.

അതിന് എന്താണ് കാരണം

സജീവമായ ചെടിയുടെ കോശങ്ങളില്‍ മാത്രം അതിജീവനം സാധ്യമായ പരുത്തിയുടെ മുകള്‍ ഭാഗത്തെ കൂട്ടമായ വൈറസ് ആണ് ലക്ഷണങ്ങള്‍ക്ക് കാരണം. അഫിസ് ഗോസിപ്പി എന്ന പരുത്തിയിലെ മുഞ്ഞയാണ് അസ്ഥിരമായ രീതിയില്‍ ഈ രോഗം സംക്രമിപ്പിക്കുന്നത്. സാധാരണ അണുബാധ ഉണ്ടായി ലക്ഷണങ്ങള്‍ സ്പഷ്ടമാകാന്‍ 3-8 ആഴ്ച വരെ സമയമെടുക്കും. മുഞ്ഞയുടെ പെരുപ്പം കൂടുതലുള്ള കൃഷിയിടങ്ങളില്‍ കൂടിയ രോഗ സാധ്യതയുണ്ട്. തനിയെ മുളച്ചു വരുന്ന ചെടികളും മുന്‍ സീസണ്‍ അതിജീവിച്ച കുറ്റികളുടെ വളര്‍ച്ചയും ഒരു പ്രശ്നമായേക്കാം കാരണം ഇവ രണ്ടും മുഞ്ഞകള്‍ക്ക് ആതിഥ്യമരുളുകയും പുതിയ സീസണില്‍ ഒരു രോഗബാധാ സ്രോതസായ രോഗസംഭരണിയായി പ്രവര്‍ത്തിക്കുകയും ചെയ്യും. അതിനാല്‍ തന്നെ ഒരു കുറ്റിയുടെ ചുറ്റുമുള്ള രോഗം ബാധിച്ച ചെടികളുടെ കൂട്ടം കാണപ്പെടുന്നത് അസാധാരണമല്ല. മുഞ്ഞയുടെ പുനരുത്പാദനത്തിനും തീറ്റയ്ക്കും സംക്രമണത്തിനും അനുയോജ്യമായ സാഹചര്യങ്ങള്‍ രോഗത്തിന്റെ വ്യാപനത്തിന് അനുകൂലമാണ്.


പ്രതിരോധ നടപടികൾ

  • വിളകളുടെ അവശിഷ്ടങ്ങള്‍ പൂര്‍ണ്ണമായും നശിപ്പിക്കയും കൃഷിയിടത്തിലെ കുറ്റികളും സ്വയം മുളച്ചു വരുന്ന ചെടികളും നീക്കം ചെയ്യുകയും ചെയ്യണം.
  • മുഞ്ഞകള്‍ക്കെതിരെയുള്ള ഉത്പന്നങ്ങളുടെ അധിക ഉപയോഗം ഒഴിവാക്കണം, കാരണം അവയ്ക്ക് പ്രതിരോധ ക്ഷമത വളരുന്നതിന് ഇത് അനുകൂലമാണ്.
  • പരുത്തി തൈകളില്‍ മുഞ്ഞകള്‍ ഉണ്ടോയെന്നു പതിവായി നിരീക്ഷിച്ച് കൃഷിയിടത്തില്‍ മുഞ്ഞകളുടെ വ്യാപനം നിര്‍ണ്ണയിക്കണം.
  • പശിമയുള്ള പട്ടയാല്‍ മുഞ്ഞകളെ സംരക്ഷിക്കുന്നതിനാല്‍ ഉറുമ്പുകളുടെ പെരുപ്പവും നിയന്ത്രിക്കണം.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക