ബജ്‌റ

തിനയിലെ സെര്‍കോ‍സ്പോറ ലീഫ് സ്പോട്ട്

Cercospora penniseti

കുമിൾ

5 mins to read

ചുരുക്കത്തിൽ

  • ഇലകളിലും കാണ്ഡത്തിലും ഇരുണ്ട ദീര്‍‌ഘവൃത്താകൃതിയുള്ള, മദ്ധ്യത്തിൽ ചാരനിറമുള്ള പാടുകൾ പ്രത്യക്ഷപ്പെടുന്നു.
  • ഈ പാടുകളിൽ ഉയര്‍ന്നു നില്ക്കുന്ന കറുപ്പ് പുള്ളികൾ ഉണ്ടാവുന്നു.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

1 വിളകൾ

ബജ്‌റ

ലക്ഷണങ്ങൾ

ഇലകളിലും കാണ്ഡത്തിലും ഇരുണ്ട വർത്തുളമായ മദ്ധ്യത്തിൽ ചാരനിറമായിട്ടുള്ള പാടുകൾ പ്രത്യക്ഷപ്പെടുന്നു. ഈ പാടുകളിൽ ഉയര്‍ന്നു നില്ക്കുന്ന കറുപ്പ് പുള്ളികൾ ഉണ്ടാവുന്നു.

Recommendations

ജൈവ നിയന്ത്രണം

ഈ അസുഖത്തിന് മറ്റ് ചികിൽസകള്‍ ഇല്ല. തുടർന്ന് വരുന്ന സീസണിലെ രോഗ ബാധയുടെ അപകട സാധ്യത കുറയ്ക്കാൻ പ്രതിരോധ മാർഗങ്ങൾ നടപ്പിലാക്കുക.

രാസ നിയന്ത്രണം

ഈ രോഗത്തിന് രാസപരിചരണം ആവശ്യമില്ല. തുടർന്ന് വരുന്ന സീസണിലെ രോഗ ബാധയുടെ അപകട സാധ്യത കുറയ്ക്കാൻ പ്രതിരോധ മാർഗങ്ങൾ നടപ്പിലാക്കുക.

അതിന് എന്താണ് കാരണം

കൂടിയ ചൂടും കുടിയ ഈർപ്പവും രോഗത്തിന് അനുഗുണമാണ്. കുമിളുകൾ വ്യാപിക്കുന്നത് കാറ്റും, മഴയും വഴിയാണ്. ഇത് അധിവസിക്കുന്നത് വിളയുടെ അവശിഷ്ടങ്ങളിലും ഇതര ആതിഥേയരായ കളകളിലുമാണ്. വിളനാശം മിക്കവാറും കുറവായിരിക്കും.


പ്രതിരോധ നടപടികൾ

  • കൂടുതൽ പ്രതിരോധശേഷിയുള്ള ഇനങ്ങൾ നടുക.
  • കളകളെ നിയന്ത്രിക്കുക.
  • വിളയാവർത്തനം നടപ്പിലാക്കുക.
  • പാടത്തെ വൃത്തി നിലനിറുത്തുക.
  • സസ്യാവശിഷ്ടങ്ങളെല്ലാം നീക്കം ചെയ്യുകയോ കത്തിച്ച് കളയുകയോ ചെയ്യുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക