ചോളം

ചോളത്തിലെ ഇലപ്പുള്ളി

Cochliobolus lunatus

കുമിൾ

5 mins to read

ചുരുക്കത്തിൽ

  • ഇളം നിറത്തിലുള്ള വലയങ്ങളോടുകൂടിയതോ അല്ലെങ്കിൽ നിർജ്ജീവമായ ഭാഗങ്ങളോട് കൂടിയതോ ആയ ചെറിയ ഇലപ്പുള്ളികൾ.
  • നിറംമാറ്റം, ശൂന്യമായ ധാന്യങ്ങൾ, വിത്തുകളിലെ ക്ഷതങ്ങൾ.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ


ചോളം

ലക്ഷണങ്ങൾ

തുടക്കത്തിൽ, 0.5 സെന്റിമീറ്റർ വരെ വ്യാസമുള്ള ഇളം നിറമുള്ള വലയത്തോടുകൂടിയ ചെറിയ നിർജ്ജീവമായ പാടുകൾ ഇലകളിൽ പ്രത്യക്ഷപ്പെടും. ഗുരുതരമായ ബാധിപ്പ് ഇലകൾ പൂർണ്ണമായി മഞ്ഞ നിറമായിമാറുന്നതിന് കാരണമായേക്കാം. വിത്തുകളിൽ ക്ഷതങ്ങൾ, പൂപ്പൽ എന്നിവ പ്രത്യക്ഷപ്പെടുന്നു, ഇത് തൈച്ചെടികളുടെ വാട്ടത്തിനും ബീജാങ്കുരണം തടസ്സപ്പെടുന്നതിനും കാരണമാകുന്നു. ഇലകളിൽ നിർജ്ജീവമായ ഭാഗങ്ങളോടുകൂടി അസാധാരണമായ നിറങ്ങൾ കാണപ്പെടുന്നു. വിത്തുകളിൽ നിറംമാറ്റം, ക്ഷതങ്ങൾ, പൂപ്പൽ, അഴുകൽ എന്നിവ കാണപ്പെടും.

Recommendations

ജൈവ നിയന്ത്രണം

നാളിതുവരെ, ഈ രോഗത്തിനെതിരെ ലഭ്യമായ ഏതെങ്കിലും ജൈവ നിയന്ത്രണ രീതിയെക്കുറിച്ച് ഞങ്ങൾക്ക് അറിയില്ല. രോഗലക്ഷണങ്ങളുടെ കാഠിന്യം കുറയ്ക്കുന്നതിനുള്ള വിജയകരമായ ഏതെങ്കിലും രീതിയെക്കുറിച്ച് താങ്കൾക്കറിയാമെങ്കിൽ, ദയവായി ഞങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തുക. .

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ഉൾക്കൊള്ളുന്ന ഒരു സംയോജിത സമീപനം എപ്പോഴും സ്വീകരിക്കുക. മാങ്കോസെബ്, ക്ലോറോത്തലോണിൽ, മനേബ് തുടങ്ങിയ കുമിൾനാശിനികൾ ഉപയോഗിക്കുക.

അതിന് എന്താണ് കാരണം

സി. ലുനാറ്റസ് എന്ന കുമിളാണ് രോഗലക്ഷണങ്ങൾക്ക് കാരണം. വായുവിലൂടെ വ്യാപിക്കുന്ന കുമിൾ ഘടനകളായ കൊനിഡിയ, അസ്കോസ്പോറുകൾ എന്നിവയിലൂടെ മഴവെള്ളം തെറിക്കുന്നതും, ജലസേചനവും മൂലമാണ് ബാധിപ്പ് ഉണ്ടാകുന്നത്, കൂടാതെ പഴയ വിളകളുടെ അവശിഷ്ടങ്ങൾ വഴി ഇവയ്ക്ക് മണ്ണിൽ നിലനിൽക്കാനും കഴിയും. 24-30°C എന്ന അനുയോജ്യമായ താപനിലയിൽ, ചൂടുള്ളതും ഈർപ്പമുള്ളതുമായ പ്രദേശങ്ങളിൽ ഈ രോഗം സാധാരണമാണ്.


പ്രതിരോധ നടപടികൾ

  • നടീലിനു ലഭ്യമായ രോഗരഹിത വിത്തുകളും പ്രതിരോധശേഷിയുള്ള ഇനങ്ങളും ഉപയോഗിക്കുക.
  • ധാന്യങ്ങളിൽ പൂപ്പലിന്‍റെ അളവ് കുറയ്ക്കുന്നതിന് നേരത്തെ വിളവെടുപ്പ് നടത്തുക.
  • ഓരോ സീസണിനുശേഷവും വിളകളുടെ അവശിഷ്ടങ്ങൾ നീക്കം ചെയ്‌ത്‌, നശിപ്പിക്കുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക