മറ്റുള്ളവ

സിൽവർ ലീഫ്

Chondrostereum purpureum

കുമിൾ

5 mins to read

ചുരുക്കത്തിൽ

  • ഇലവിതാനങ്ങളിൽ മങ്ങിയ, വെള്ളി നിറത്തിലുള്ള തിളക്കം.
  • തണ്ടുകളിലും ചില്ലകളിലും കടും തവിട്ട് നിറംമാറ്റവും കൊമ്പുണക്കവും.
  • വെളുത്ത കമ്പിളിപോലുള്ള മുകൾ പ്രതലവും പർപ്പിൾ- ബ്രൗൺ നിറത്തിലുള്ള കീഴ്പ്രതലവും ഉള്ള ബ്രാക്കറ്റ് ആകൃതിയിലുള്ള കുമിൾ.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

5 വിളകൾ
ആപ്പിൾ
ആപ്രിക്കോട്ട്
ചെറി
പീച്ച്
കൂടുതൽ

മറ്റുള്ളവ

ലക്ഷണങ്ങൾ

കുമിൾ ബാധിച്ച ഇലകളിൽ മങ്ങിയതും വെള്ളിനിറമുള്ളതുമായ തിളക്കം വികസിക്കുന്നു. ഇത് സാധാരണയായി തുടക്കത്തിൽ ഒരൊറ്റ ശാഖയിൽ മാത്രമായി ഒതുങ്ങുന്നു, പക്ഷേ കാലക്രമേണ മരത്തിൻ്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിച്ചേക്കാം. രോഗത്തിൻ്റെ പിന്നീടുള്ള ഘട്ടങ്ങളിൽ, ഇലകൾ പിളരുകയും അരികുകൾക്കും മധ്യസിരയ്ക്കും ചുറ്റും തവിട്ടുനിറമായി മാറുകയും ചെയ്യും. പുറംതൊലിയുടെ അടിയിൽ ബാധിക്കപ്പെട്ട തണ്ടുകളുടെ ആന്തരിക കലകൾ കടും തവിട്ടുനിറമാവുകയും, തത്‌ഫലമായി കൊമ്പുണക്കം സംഭവിക്കുകയും ചെയ്യും. വേനൽക്കാലത്തിൻ്റെ അവസാനം മുതൽ നശിച്ച കൊമ്പുകളുടെ പുറംതൊലിയിൽ പരന്നതോ ബ്രാക്കറ്റ് ആകൃതിയിലുള്ളതോ ആയ കുമിൾ വികസിക്കുന്നു. അവയ്ക്ക് വെളുത്ത കമ്പിളിപോലുള്ള മുകൾ പ്രതലവും പർപ്പിൾ- ബ്രൗൺ നിറത്തിലുള്ള കീഴ്പ്രതലവും ഉണ്ട്. ഇരുവശത്തും ബീജകോശങ്ങൾ രൂപപ്പെടുന്ന ഘടനകളുണ്ട്, അവ നനഞ്ഞാൽ മൃദുവായതും വഴുതിപ്പോകുന്നതും ഉണങ്ങുമ്പോൾ പൊട്ടുന്നതും ചുരുങ്ങുന്നതുമാണ്.

Recommendations

ജൈവ നിയന്ത്രണം

മിക്ക സാഹചര്യങ്ങളിലും, സിൽവർ ലീഫ് ആക്രമണത്തിൽ നിന്ന് മരങ്ങൾ സ്വാഭാവികമായും രോഗവിമുക്തി നേടും, അതിനാൽ എന്തെകിലും നടപടികൾ സ്വീകരിക്കുന്നതിനുമുൻപ് കുറച്ച് സമയം കാത്തിരിക്കാൻ ശുപാർശ ചെയ്യുന്നു.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ഉൾക്കൊള്ളുന്ന ഒരു സംയോജിത സമീപനം എപ്പോഴും സ്വീകരിക്കുക. സിൽവർ ലീഫ് ആവർത്തിച്ചുള്ള പ്രശ്നമായി വരുന്ന പ്രദേശങ്ങളിൽ, വൃക്ഷങ്ങൾ വെട്ടിയൊതുക്കുന്നതുമൂലം ഉണ്ടാകുന്ന മുറിവുകളിൽ പെയിന്റ് ഉപയോഗിച്ച് പരിചരിക്കുന്നത് ഒരു മാതൃകാ കാർഷിക നടപടിയായി ശുപാർശ ചെയ്യുന്നു. എന്നിരുന്നാലും, ഈ മുറിവുകൾ സ്വാഭാവികമായി സുഖപ്പെടാൻ അനുവദിക്കുക എന്നതാണ് ഏറ്റവും നല്ലതെന്ന് ചില സ്പെഷ്യലിസ്റ്റുകൾ അവകാശപ്പെടുന്നു.

അതിന് എന്താണ് കാരണം

കോണ്ട്രോസ്റ്റീരിയം പർപ്യൂറിയം എന്ന കുമിളാണ് രോഗലക്ഷണങ്ങൾക്ക് കാരണം, ഇവ തടിയിലും നശിച്ച ശിഖരങ്ങളിലും സുവ്യക്തമായ പ്രജനന ഘടനകൾ ഉണ്ടാക്കുന്നു. ഈ ഘടനകളിൽ ബീജകോശങ്ങൾ രൂപപ്പെടുകയും, അവ പിന്നീട് സ്വതന്ത്രമാക്കപ്പെട്ട് കാറ്റിലൂടെ ആരോഗ്യകരമായ മരങ്ങളിലേക്കും കുറ്റിച്ചെടികളിലേക്കും വ്യാപിക്കുകയും ചെയ്യുന്നു. പ്രധാനമായും മരം വെട്ടിയൊതുക്കുന്നതുമൂലമുണ്ടാകുന്ന മുറിവുകളിലൂടെ അവ കോശങ്ങളിലേക്ക് പ്രവേശിക്കും. അവ തടിയിൽ വളരുമ്പോൾ, അവ അതിനെ പതുക്കെ കൊന്ന്, ആന്തരിക കലകളിൽ സവിശേഷമായ ഇരുണ്ട കറ ഉണ്ടാക്കുന്നു. അവ ഒരുതരം വിഷം സ്രവിക്കും, മാത്രമല്ല ഈ വിഷം സംവഹന കലകളിലൂടെ ഇലകൾ വരെ എത്തിച്ചേരുന്നു. ഈ വിഷവസ്തു കലകളെ നശിപ്പിക്കുകയും അവയെ ഒരു വെള്ളി നിറത്തിൽ ദൃശ്യമാക്കുകയും ചെയ്യുന്നു. അതിനാൽ, യഥാർത്ഥത്തിൽ ഇലകളിൽ കുമിൾ ഇല്ലെങ്കിലും, ഇതിന് ഇലകളെയും ശിഖരങ്ങളെയും നശിപ്പിക്കാൻ കഴിയും. നശിച്ചുപോയ തടിയിൽ പിന്നീട് പുതിയ പ്രജനന ഘടനകൾ പ്രത്യക്ഷപ്പെടുകയും ഈ ചക്രം വീണ്ടും ആരംഭിക്കുകയും ചെയ്യുന്നു. ചാറ്റൽ മഴ, മഴ, മഞ്ഞ് അല്ലെങ്കിൽ കാറ്റോ സൂര്യപ്രകാശമോ ഇല്ലാത്ത ആർദ്രതയേറിയ ദിവസങ്ങൾ ബീജകോശങ്ങൾ സ്വത്രമാക്കുന്നതിനും ബാധിപ്പിനും അനുയോജ്യമായ സാഹചര്യങ്ങൾ ആണ്.


പ്രതിരോധ നടപടികൾ

  • വൃത്തിയുള്ളതും അണുവിമുക്തമാക്കിയതുമായ ഉപകരണങ്ങൾ ഉപയോഗിച്ച് മാത്രം പണിയെടുക്കുക.
  • അനാവശ്യ പരിക്കുകളിൽ നിന്ന് മരങ്ങളെ സംരക്ഷിക്കുക.
  • തോട്ടം പതിവായി നിരീക്ഷിക്കുക.
  • വസന്തത്തിൻ്റെ അവസാനത്തിലോ വേനൽക്കാലത്തോ പതിവുള്ള വെട്ടിയൊതുക്കൽ നടപടി പ്രധാന ബാധിപ്പ് ഘട്ടത്തെ ഒഴിവാക്കാൻ സഹായിക്കുന്നു.
  • ഈർപ്പമുള്ള കാലാവസ്ഥയിൽ വെട്ടിയൊതുക്കുന്നത് ഒഴിവാക്കുക, അത് ബാധിപ്പിന് അനുകൂലമാണ്.
  • ബീജകോശങ്ങൾ മുളയ്ക്കുന്നത് ഒഴിവാക്കാൻ മുറിവുകൾ പൊതിയാനുള്ള വസ്തുക്കൾ ഉപയോഗിച്ച് പൊതിയുക.
  • പ്രജനന വസ്തുക്കൾ തുടർച്ചയായി രൂപം കൊള്ളുന്നതിനാൽ വെട്ടിമാറ്റിയ അവശിഷ്ടങ്ങൾ ഉടൻ തന്നെ നശിപ്പിക്കുക (കത്തിച്ചോ കുഴിച്ചിട്ടോ).
  • തോട്ടത്തിലോ അതിനു ചുറ്റുമോ ഉള്ള വില്ലോകളും പോപ്ലറുകളും പോലുള്ള ഇതര ആതിഥേയ വിളകളെ ഒഴിവാക്കുന്നുവെന്ന് ഉറപ്പുവരുത്തുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക