വെള്ളീച്ച

  • ലക്ഷണങ്ങൾ

  • പ്രേരിപ്പിക്കുക

  • ജൈവ നിയന്ത്രണം

  • രാസ നിയന്ത്രണം

  • പ്രതിരോധ നടപടികൾ

വെള്ളീച്ച

Aleyrodidae

പ്രാണി


ചുരുക്കത്തിൽ

  • ചെടികള്‍ കുലുക്കുമ്പോൾ ചിതറി മാറുന്ന ചെറിയ വെള്ളീച്ചകൾ ഇലകളുടെ അടിഭാഗത്ത് കാണപ്പെടുന്നു.
  • സിരകള്‍ക്കു ചുറ്റുമുള്ള ഭാഗങ്ങള്‍ ഒഴികെയുള്ള ഭാഗങ്ങള്‍ ക്രമേണ മഞ്ഞ നിറമായി വിളറിയ പുള്ളിക്കുത്തുകളും കരിമ്പൂപ്പും ഇലകളിൽ പ്രത്യക്ഷപ്പെടുന്നു.
  • വളർച്ച മുരടിക്കുകയും ചെടിയുടെ ഓജസ്സ് കുറയുകയും ചെയ്യുന്നു.

ആതിഥേയർ:

ബീൻ

കാപ്സിക്കവും മുളകും

വഴുതന

ചെറി

വെള്ളരിക്ക

മത്തങ്ങ

മാരോച്ചെടി

തക്കാളി

കാബേജ്

ലെറ്റ്യൂസ്

ഉരുളക്കിഴങ്ങ്

ഉഴുന്ന് & ചെറു പയർ

തുവര പരിപ്പ്

കടല & പരിപ്പ്

പരുത്തി

സോയാബീൻ

മറ്റുള്ളവ

ഉള്ളി

അരിച്ചോളം

ചോളം

സ്ട്രോബെറി

വാഴപ്പഴം

നാരങ്ങ

നിലക്കടല

കപ്പക്കിഴങ്ങ്

കരിമ്പ്

തണ്ണിമത്തന്‍

മസൂർ പയർ

കോളിഫ്ലവർ

അലങ്കാര സസ്യങ്ങള്‍

ലക്ഷണങ്ങൾ

തുറസ്സായ കൃഷിയിടങ്ങളിലും ഗ്രീന്‍ ഹൌസുകളിലും വളരുന്ന വിവിധ വിളകളിൽ വെള്ളീച്ചകൾ സാധാരണമാണ്. മുതിർന്നവയും ഇളം കീടങ്ങളും ചെടികളുടെ സത്ത് ഊറ്റിക്കുടിച്ച് ഇലകളിലും തണ്ടുകളിലും ഫലങ്ങളിലും മധുരസ്രവങ്ങൾ സ്രവിക്കുന്നു. ബാധിക്കപ്പെട്ട കോശങ്ങളില്‍ വിളറിയ പുള്ളിക്കുത്തുകളും കരിമ്പൂപ്പും രൂപപ്പെടുന്നു. ഗുരുതരമായ സാഹചര്യങ്ങളിൽ, ഈ പുള്ളിക്കുത്തുകൾ ഒന്നിച്ചു ചേരുകയും ക്രമേണ സിരകളുടെ ചുറ്റുമുള്ള ഭാഗങ്ങൾ ഒഴികെ ഇലകൾ മഞ്ഞനിറമായി മാറുകയും ചെയ്യുന്നു. ഇലകൾ പിന്നീട് വികൃതമായി ചുരുളുകയോ ഒരു കപ്പിന്റെ ആകൃതിയിലാകുകയോ ചെയ്യുന്നു. ചില വെള്ളീച്ചകൾ തക്കാളിയിലെ മഞ്ഞ ഇല ചുരുളൽ വൈറസ് അല്ലെങ്കിൽ മരച്ചീനിയിലെ തവിട്ടു സ്ട്രീക് വൈറസ് എന്നിങ്ങനെയുള്ള വൈറസുകളെ പരത്തുന്നു.

പ്രേരിപ്പിക്കുക

വെള്ളീച്ചകൾക്ക് ഏകദേശം 0.8 -1 മില്ലീമീറ്റർ വലിപ്പമുള്ള ശരീരവും, വെള്ളനിറം മുതൽ മഞ്ഞനിറം വരെയുള്ള പൊടിപോലെയുള്ള മെഴുക് സ്രവങ്ങളാൽ ആവരണം ചെയ്യപ്പെട്ട രണ്ട് ജോഡി ചിറകുകളും ഉണ്ട്. ഇവ പലപ്പോഴും ഇലയുടെ അടിഭാഗങ്ങളിലാണ് കാണപ്പെടുന്നത്, ശല്യപ്പെടുത്തിയാൽ അവ ഒരു മേഘത്തിന്റെ രൂപം പോലെ പറന്നുയരുന്നു. ഊഷ്മളമായ, വരണ്ട സാഹചര്യങ്ങളിലാണ് അവ ജീവിക്കുന്നത്, അതിനാലാണ് പലപ്പോഴും അവ തുറസ്സായ സ്ഥലത്തുള്ള ചെടികൾക്ക് ഒരു പ്രശ്നം ആകാത്തത്. ഇലകളുടെ അടിവശത്താണ് മുട്ടകൾ നിക്ഷേപിക്കുന്നത്. ഇളം കീടങ്ങൾ മഞ്ഞ മുതൽ വെള്ള നിറത്തോടെയോ, പരന്ന് , ദീർഘ വൃത്താകൃതിയില്‍, വിളറിയ പച്ച നിറത്തിലോ കാണപ്പെടും. മുതിർന്ന വെള്ളീച്ചകൾക്ക് ആതിഥേയ സസ്യങ്ങളിൽ ആഹരിക്കാതെ ഏതാനും ആഴ്ച്ചയിലധികം ജീവിക്കാൻ കഴിയില്ല. ഇതിനാലാണ് ഇവയുടെ പെരുപ്പം കുറക്കാൻ കളനിവാരണം ഒരു പ്രധാന നിയന്ത്രണ മാർഗ്ഗമായി പരിഗണിക്കുന്നത്.

ജൈവ നിയന്ത്രണം

വെള്ളീച്ചകളുടെ ഇനവും, ബാധിക്കപ്പെട്ട വിളയും അനുസരിച്ച് ജൈവ നിയന്ത്രണ മാർഗ്ഗങ്ങൾ വ്യത്യാസപ്പെട്ടിരിക്കുന്നു. പഞ്ചസാര-ആപ്പിൾ എണ്ണ (അനോണ സ്‌ക്വാമോസ), പൈറത്രിനുകൾ, കീടനാശിനി സോപ്പുകൾ, വേപ്പിൻ കുരു സത്ത് (NSKE 5%), വേപ്പെണ്ണ (ഒരു ലിറ്റർ വെള്ളത്തിൽ 5 മി.ലി.) എന്നിവ അടിസ്ഥാനമാക്കിയുള്ള പ്രകൃതിദത്ത കീടനാശിനികൾ ശുപാർശ ചെയ്യുന്നു. എൻകാർസിയ ഫോർമോസ, എറെറ്റ്മോസറസ് എറെമികസ് എന്ന പരാന്നഭുക്കായ കടന്നൽ, ക്രൈസൊപെർള കാർണിയ എന്ന സാധാരണ പച്ച റേന്തച്ചിറകന്‍ അല്ലെങ്കിൽ ഡെൽഫസ്റ്റ്സ് ഇനങ്ങളിൽപ്പെട്ട വണ്ടുകൾ എന്നിവ സാധാരണയായി ഉപയോഗിക്കുന്നു. ഇരപിടിയൻ ചാഴികൾ, വിരകൾ, പച്ച റേന്തച്ചിറകന്‍, ലേഡിബേഡ്, സൂക്ഷ്മമായ പൈറേറ്റ് മൂട്ടകൾ, വലിയ കണ്ണുള്ള വണ്ടുകള്‍, ഡാംസെൽ മൂട്ടകൾ എന്നിവ മറ്റ് പ്രകൃത്യാലുള്ള ശത്രുക്കളാണ്. ബ്യൂവേറിയ ബസ്സിയാന, ഇസാരിയ ഫ്യൂമോസോറോസി, വെർട്ടിസിലിയം ലേകാനി, പേസിലോമൈസീസ് ഫ്യൂമോസോറോസിയസ് എന്നിവ രോഗകാരികളായ കുമിളുകളിൽ ഉൾപ്പെടുന്നു.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ ജൈവ പരിചരണത്തോടൊപ്പം സംയോജിത നിയന്ത്രണ രീതികളും ചേർത്തുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കുക. വെള്ളീച്ചകൾ വളരെപ്പെട്ടെന്ന് എല്ലാ കീടനാശിനികൾക്കെതിരെയും പ്രതിരോധം വികസിപ്പിക്കുന്നു, അതിനാൽ വിവിധ ഉൽപ്പന്നങ്ങളുടെ മാറി മാറിയുള്ള പ്രയോഗം ശുപാർശ ചെയ്യുന്നു. കീടങ്ങളെ നിയന്ത്രിക്കുവാൻ ബൈഫെൻത്രിൻ, ബുപ്രോഫെസിൻ, ഫെനോക്‌സികാർബ്‌, ഡെൽറ്റമെത്രിൻ, അസാഡിറാക്റ്റിൻ, ലംബ്ഡ- സൈഹാലോത്രിൻ, സൈപെർമെത്രിൻ, പൈറെത്രോയ്ഡ്‌സ് പൈമെട്രോസിൻ അല്ലെങ്കിൽ സ്പൈറോമെസിഫെൻ എന്നിവ അടിസ്ഥാനമാക്കിയതോ സംയുക്തങ്ങളോ ആയ കീടനാശിനികൾ പ്രയോഗിക്കുക. നിരുപദ്രവകരമായ നിരക്കിലേക്ക് കീടങ്ങളുടെ പെരുപ്പം നിയന്ത്രിക്കാൻ പലപ്പോഴുംപ്രതിരോധ നടപടികള്‍ പര്യാപ്തമായിരിക്കും എന്ന് അറിയുക.

പ്രതിരോധ നടപടികൾ

  • രോഗബാധയ്ക്ക് വശം വദമാകാത്തയിനം വിളകൾ ഉപയോഗിച്ച് ഇടവിള കൃഷി നടപ്പിലാക്കുക.
  • വെള്ളീച്ചകളെ പിന്തിരിപ്പിക്കുന്നതോ ആകർഷിക്കുന്നതോ ആയ ചെടികൾ ഉപയോഗിക്കുക (നസ്‌ടൂർഷ്യം, സീനിയകള്‍, ഹമ്മിങ് ബേർഡ് ബുഷ്(വിടരാപ്പൂവ്) , പൈനാപ്പിൾ സേജ്, ബീ ബാം).
  • താങ്കളുടെ അയൽക്കാരുമായി കൂടിയാലോചിച്ച് യഥാസമയം വിതയ്ക്കുന്നുവെന്ന് ഉറപ്പുവരുത്തുക, കൂടുതൽ നേരത്തെയോ വൈകിയോ വിതയ്ക്കരുത്.
  • നടീൽ സമയത്ത് നിബിഡമായ ഇടയകലം ഉപയോഗിക്കുക.
  • പുതിയ തൈച്ചെടികളിലോ പറിച്ചുനട്ടവയിലോ വെള്ളീച്ചകളുടെ ലക്ഷണങ്ങൾ നിരീക്ഷിക്കുക.
  • സന്തുലിതമായ വളപ്രയോഗം ഉറപ്പുവരുത്തുക.
  • മിത്രകീടങ്ങളെയും ബാധിക്കും എന്നതിനാൽ വിശാല ശ്രേണിയിലുള്ള കീടങ്ങളെ നശിപ്പിക്കുന്ന കീടനാശിനികൾ ഉപയോഗിക്കരുത്.
  • മുട്ടകളോ ലാർവകളോ അടങ്ങിയിട്ടുള്ള ഇലകൾ നീക്കം ചെയ്യുക.
  • വെള്ളീച്ചകൾ ബാധിച്ചു തുടങ്ങുന്ന ഘട്ടങ്ങളിൽ കൃഷിയിടങ്ങളിൽ വെള്ളീച്ചകളെ കൂട്ടത്തോടെ പിടിക്കുന്നതിന് ഒട്ടിപ്പിടിപ്പിക്കുന്ന കെണികൾ ഉപയോഗിക്കുക.
  • കൃഷിയിടത്തിലും ചുറ്റുമുള്ള കളകളും ആതിഥേയമേകുന്ന ഇതര വിളകളും നിയന്ത്രിക്കുക.
  • വിളവെടുപ്പിനുശേഷം കൃഷിയിടങ്ങളിലും ഗ്രീന്‍ഹൌസുകളിലുമുള്ള വിള അവശിഷ്ടങ്ങൾ നീക്കം ചെയ്യുക.
  • ഊഷ്മളമായ താപനിലകളിൽ ഭൂമി കുറച്ചു കാലം തരിശിടുക.
  • UV -രശ്മികൾ ആഗീരണം ചെയ്യുന്ന ഗ്രീന്‍ഹൌസ് പ്ലാസ്റ്റിക് ഫിലിമുകൾ ഉപയോഗിച്ച് കീടബാധ കുറയ്ക്കാം.