വെള്ളരിക്ക

മുഞ്ഞകള്‍

Aphis

പ്രാണി

5 mins to read

ചുരുക്കത്തിൽ

  • ചുരുണ്ടതും വൈരൂപ്യമുള്ളതുമായ ഇലകള്‍.
  • ഇലകളുടെയും നാമ്പുകളുടെയും താഴ്ഭാഗത്ത്‌ ചെറിയ കീടങ്ങള്‍.
  • മുരടിച്ച വളര്‍ച്ച.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

57 വിളകൾ
ബദാം
ആപ്പിൾ
ആപ്രിക്കോട്ട്
വാഴ
കൂടുതൽ

വെള്ളരിക്ക

ലക്ഷണങ്ങൾ

കുറഞ്ഞ എണ്ണവും മിതമായ എണ്ണവും പൊതുവേ വിളകള്‍ക്ക് ദോഷകരമല്ല. അമിതമായി ബാധിച്ചാല്‍ ഇലകളും തളിരുകളും ചുരുണ്ട് ,വാടുകയോ മഞ്ഞ നിറമായി മാറുകയോ ചെയ്ത് ചെടികള്‍ മുരടിക്കും. മൊത്തത്തില്‍ ചെടിയുടെ വളര്‍ച്ചയില്‍ പൊതുവേ ഒരു തളര്‍ച്ചയും ഓജസു കുറവും കാണാന്‍ കഴിയും. ചെടിയുടെ കോശങ്ങള്‍ ഭക്ഷിക്കുമ്പോള്‍ മുഞ്ഞകള്‍ സ്രവിക്കുന്ന മധുരസ്രവം അവസരം കാത്തിരിക്കുന്ന കുമിളുകള്‍ മൂലമുണ്ടാകുന്ന മറ്റു രോഗബാധകള്‍ക്കും പലപ്പോഴും കാരണമാകും. ഇലകള്‍ക്ക് മുകളില്‍ കാണുന്ന ആകാരങ്ങൾ ഇത് സൂചിപ്പിക്കുന്നു. ഈ മധുരസ്രവം ഉറുമ്പുകളെയും ആകര്‍ഷിക്കുന്നു. വളരെ കുറച്ച് മുഞ്ഞകള്‍ പോലും ഒരു ചെടിയില്‍ നിന്നും മറ്റൊരു ചെടിയിലേക്ക് അടിയ്ക്കടി വൈറസുകളെ പരത്തുന്നു.

Recommendations

ജൈവ നിയന്ത്രണം

വളരെ ചെറിയ അളവിലാണ് ബാധിച്ചതെങ്കില്‍ ലളിതമായ കീടനാശിനി സോപ്പ് ലായനികളോ സസ്യ എണ്ണ അടിസ്ഥാന ലായനികളോ ഉപയോഗിക്കുക, ഉദാ: വേപ്പെണ്ണ (3 മില്ലിലിറ്റർ /ലിറ്റർ). ഈര്‍പ്പമുള്ളപ്പോള്‍ മുഞ്ഞകള്‍ കുമിള്‍ രോഗങ്ങള്‍ക്കും വശംവദമാകാറുണ്ട്. രോഗബാധയുള്ള ചെടികളില്‍ വെള്ളം തളിച്ചും ലളിതമായി ഇവയെ നീക്കം ചെയ്യാം.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേര്‍ന്ന സംയോജിത നിയന്ത്രണ സമീപനം സ്വീകരിക്കുക. രാസ കീടനാശികളുടെ ഉപയോഗം മുഞ്ഞകളിൽ അവയ്‌ക്കെതിരെ പ്രതിരോധം വികസിക്കുന്നതിന് കാരണമാകും എന്നതിനാൽ ജാഗ്രത പാലിക്കുക. വിതച്ചതിനു 30,45,60 ദിവസങ്ങള്‍ക്കു ശേഷം (DAS) ഫ്ലോനികമിഡും വെള്ളവും 1:20 എന്ന അനുപാതത്തില്‍ കാണ്ഡത്തില്‍ പ്രയോഗിക്കുന്നതിനായി ആസൂത്രണം ചെയ്യാം. ഒരു ലിറ്റര്‍ വെള്ളത്തില്‍ ഫിപ്രോനില്‍ 2 മി.ലി. അല്ലെങ്കില്‍ തയമേതോക്സം 0.2 ഗ്രാം എന്ന നിരക്കില്‍ അല്ലെങ്കില്‍ ഫ്ലോനികമിഡ് 0.3 ഗ്രാം. എന്ന കണക്കില്‍ അല്ലെങ്കില്‍ അസറ്റമിപ്രിഡ് 0.2 ഗ്രാം എന്ന കണക്കില്‍ ഉപയോഗിക്കാം. എന്തായാലും ഈ രാസവസ്തുക്കള്‍ ഇരപിടിയന്മാര്‍, പരാന്നഭോജികള്‍, പരാഗണം നടത്തുന്ന ജീവികള്‍ എന്നിവയെ ദോഷകരമായി ബാധിക്കും.

അതിന് എന്താണ് കാരണം

ചെറുതും മൃദു ശരീരവും നീളമുള്ള കാലുകളും സ്പര്‍ശനികളുമുള്ള പ്രാണികളാണ് മുഞ്ഞകള്‍. അവയുടെ വലിപ്പം 0.5 മുതല്‍ 2 മി.മി വരെയും ശരീര നിറം ഇനത്തിനുസരിച്ച് മഞ്ഞയോ തവിട്ടോ ചുവപ്പോ കറുപ്പോ ആകാം. ഏറ്റവും കൂടുതലായി കാണപ്പെടുന്ന ചിറകില്ലാത്ത ഇനങ്ങളും, ചിറകുള്ളതും, പശിമയുള്ളവയും, രോമം നിറഞ്ഞതുമായ പല ആകാരങ്ങളില്‍ ഇവ കാണപ്പെടുന്നു. അവ പൊതുവേ കൂട്ടമായി തളിരിലകളുടെ അടിയിലും കൂമ്പുകളുടെ അഗ്രഭാഗത്തുമാണ് വസിക്കുന്നതും ഭക്ഷിക്കുന്നതും. അവ തങ്ങളുടെ നീണ്ട വായ്ഭാഗം ഉപയോഗിച്ച് ചെടിയുടെ മൃദുവായ കോശങ്ങള്‍ തുളച്ചു ഉള്ളിലെ ദ്രാവകങ്ങള്‍ വലിച്ചെടുക്കുന്നു. കുറഞ്ഞ എണ്ണവും മിതമായ എണ്ണവും വിളകള്‍ക്ക് ദോഷകരമല്ല. വസന്തത്തിന്‍റെ അവസാനമോ വേനലിന്‍റെ തുടക്കത്തിലോ പടര്‍ന്ന് പിടിച്ച ശേഷം മുഞ്ഞകള്‍ സ്വാഭാവികമായി സ്വാഭാവിക ശത്രുക്കളാല്‍ കുറഞ്ഞു വരും. പല ഇനങ്ങളും ചെടികളെ ബാധിക്കുന്ന വൈറസുകളെ വഹിക്കുന്നതിനാല്‍ മറ്റു രോഗങ്ങള്‍ ഉണ്ടാകാനും സാധ്യതയുണ്ട്.


പ്രതിരോധ നടപടികൾ

  • കൃഷിയിടങ്ങള്‍ക്ക് ചുറ്റും വിവിധയിനം ചെടികള്‍ പരിപാലിക്കണം.
  • മുന്‍കാല കൃഷിയുടെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യണം.
  • മുഞ്ഞകളുടെ അതിക്രമിക്കുന്ന പെരുപ്പം പ്രതിരോധിക്കാന്‍ പ്രതിഫലിക്കുന്നയിനം (റിഫ്ലക്ടീവ്) പുതകള്‍ ഉപയോഗിക്കണം.
  • രോഗബാധയോ കീടമോ ഉണ്ടോ എന്നറിയാനും അവയുടെ കാഠിന്യം നിര്‍ണ്ണയിക്കാനും കൃഷിയിടം പതിവായി നിരീക്ഷിക്കണം.
  • ബാധിക്കപ്പെട്ട ചെടി ഭാഗങ്ങൾ നീക്കം ചെയ്യുക.
  • കൃഷിയിടത്തിലും പരിസരത്തും കളകള്‍ ഉണ്ടോയെന്നു പരിശോധിക്കണം.
  • അമിതമായി വെള്ളമോ വളമോ നല്‍കരുത്.
  • മുഞ്ഞകളെ സംരക്ഷിക്കുന്ന ഉറുമ്പുകളുടെ പെരുപ്പം പശിമയുള്ള നാടകള്‍ ഉപയോഗിച്ചു നിയന്ത്രിക്കണം.
  • ഇലച്ചാര്‍ത്തുകളിലെ വായു സഞ്ചാരം അനുകൂലമാക്കാന്‍ താങ്കളുടെ മരങ്ങളുടെ ചില്ലകള്‍ കോതുകയോ ചെടികളുടെ താഴ്ഭാഗത്തെ ഇലകള്‍ നീക്കം ചെയ്യുകയോ ചെയ്യണം.
  • സാധ്യമെങ്കില്‍ ചെടികള്‍ സംരക്ഷിക്കാന്‍ വലകള്‍ ഉപയോഗിക്കുക.
  • മിത്ര കീടങ്ങളെ ബാധിക്കാതിരിക്കാന്‍ കീടനാശിനി ഉപയോഗം നിയന്ത്രിക്കുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക