നെല്ല്

നെല്ലിലെ തവിട്ട് പുള്ളി

Cochliobolus miyabeanus

കുമിൾ

5 mins to read

ചുരുക്കത്തിൽ

  • ഇളം ഇലകളില്‍ ചാരനിറം മുതല്‍ വെള്ള നിറം വരെയുള്ള മദ്ധ്യഭാഗത്തോട് കൂടിയ വൃത്താകൃതിയില്‍ തവിട്ടു നിറത്തിലുള്ള മൃതമായ പുള്ളികള്‍.
  • പാകമായ ചെടികളില്‍ ചുവപ്പ് കലര്‍ന്ന അരികുകള്‍.
  • തണ്ടുകൾക്കും ഇലകൾക്കും മഞ്ഞപ്പും വാട്ടവും.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

1 വിളകൾ

നെല്ല്

ലക്ഷണങ്ങൾ

നിരവധി ലക്ഷണങ്ങള്‍ ഈ രോഗത്തിന്റെ സവിശേഷതയാണ്. എന്തായാലും, മുളപൊട്ടുന്ന ഘട്ടത്തില്‍ ഒരു തെളിഞ്ഞ മഞ്ഞ വലയത്തോടെ വൃത്താകൃതിയിലുള്ളതോ അണ്ഡാകൃതിയുള്ളതോ ആയ തവിട്ടു കുത്തുകളുടെ സാന്നിധ്യമാണ് രോഗബാധയുടെ ദൃശ്യമാകുന്ന ഏറ്റവും പ്രധാന ലക്ഷണം. അവ വലുതാകുന്നതോടെ ഈ പുള്ളികള്‍ക്ക് നടുവിലായി ഒരു നരച്ച ഭാഗം വളരുകയും ചുവന്ന അരിക് ദൃശ്യമാകുകയും ചെയ്യും. തണ്ടുകളുടെ നിറം മാറ്റമാണ് മറ്റൊരു സവിശേഷമായ ലക്ഷണം. വശംവദമാകുന്ന ഇനങ്ങളില്‍ 5 മുതല്‍ 14 മി.മി. വരെ നീളമുള്ള വടുക്കള്‍ ഇലകള്‍ വാടുന്നതിനു കാരണമായേക്കും. പ്രതിരോധ ശേഷിയുള്ള ഇനങ്ങളില്‍, വടുക്കള്‍ മഞ്ഞ കലര്‍ന്ന തവിട്ടു നിറത്തിലും സൂചി മുനയുടെ വലിപ്പത്തിലും ആയിരിക്കും. പൂമൊട്ടുകളിലെ രോഗബാധ ധാന്യങ്ങളുടെ അപൂര്‍ണ്ണമോ അലങ്കോലമോ ആയ നിറവിലേക്ക് നയിക്കുകയും അങ്ങനെ ധാന്യ മേന്മ കുറയുകയും ചെയ്യും

Recommendations

ജൈവ നിയന്ത്രണം

വിത്തുകള്‍ മലിനമാക്കപ്പെട്ടില്ല എന്ന് ഉറപ്പു വരുത്താനായി ചൂട് വെള്ളത്തില്‍ (53 - 54°C) 10 മുതല്‍ 12 വരെ മിനിറ്റുകള്‍ ആഴ്ത്തി വയ്ക്കാന്‍ ശുപാര്‍ശ ചെയ്യുന്നു. ഫലം മെച്ചപ്പെടുത്താനായി ചൂടുവെള്ള പരിചരണത്തിന് മുമ്പ് വിത്തുകള്‍ 8 മണിക്കൂര്‍ തണുത്ത വെള്ളത്തില്‍ വയ്ക്കണം.

രാസ നിയന്ത്രണം

സാധ്യമെങ്കില്‍, എപ്പോഴും ജൈവശാസ്ത്രപരമായ ചികിത്സകളെ പ്രതിരോധ നടപടികളുമായി ഏകീകരിച്ച സമീപനം പരിഗണിക്കുക. കുമിള്‍നാശിനികള്‍ (ഉദാ: ഐപ്രോഡയോന്‍, പ്രോപ്പികൊനസോള്‍, അസോക്സിസ്ട്രോബിന്‍, ട്രൈഫ്ലോക്സിസ്ട്രോബിന്‍) വിത്ത് ചികിത്സയായി ഉപയോഗിക്കുക എന്നതാണ് രോഗം തടയാന്‍ ഏറ്റവും മികച്ച മാര്‍ഗ്ഗം.

അതിന് എന്താണ് കാരണം

കൊക്ലിയോബോലസ് മിയബീനസ് എന്ന കുമിളാണ് ലക്ഷണങ്ങള്‍ക്ക് കാരണം. നാല് വര്‍ഷം വരെ വിത്തുകളില്‍ അതിജീവിക്കാനും ചെടിയില്‍ നിന്ന് ചെടിയിലേക്ക് വായുവിലൂടെ പകരുന്ന ബീജങ്ങളിലൂടെ സംക്രമിക്കാനും അവയ്ക്ക് കഴിയും. കൃഷിയിടങ്ങളില്‍ അവശേഷിക്കുന്ന രോഗംബാധിച്ച ചെടിയുടെ അവശിഷ്ടങ്ങളും പാഴ്ച്ചെടികളും ഈ രോഗം പരക്കുന്ന സാധാരണ വഴികളാണ്. വിളകളുടെ എല്ലാ ഘട്ടങ്ങളിലും തവിട്ടു പുള്ളികള്‍ കണ്ടേക്കാം, പക്ഷേ രോഗബാധ ഏറ്റവും ഗുരുതരമാകുന്നത് മുളപൊട്ടുന്ന ഘട്ടം മുതല്‍ മൂപ്പെത്തുന്ന ഘട്ടം വരെയാണ്. സിലിക്കന്‍ വളങ്ങള്‍ ഉപയോഗിക്കുന്നതിലൂടെ തവിട്ടു പുള്ളികളില്‍ സാരമായ നിയന്ത്രണം കൈവരിക്കാന്‍ സാധിക്കും. കന്നുകാലി വളം, രാസവള മിശ്രിതം എന്നിവ കുറേശ്ശെ ഉപയോഗിക്കുന്നതും ഇതിന്റെ ഗുരുതരാവസ്ഥ കുറയ്ക്കാന്‍ ഉപകരിക്കും. ഉയര്‍ന്ന ഈര്‍പ്പം (86-100%)നീണ്ട കാലം ഇലകളില്‍ തങ്ങി നില്‍ക്കുന്ന ജലാംശം, ഉയര്‍ന്ന ഊഷ്മാവ്(16-36°C) എന്നിവ ഈ കുമിളുകള്‍ക്ക് വളരെ അനുകൂലമാണ്.


പ്രതിരോധ നടപടികൾ

  • ലഭ്യമെങ്കില്‍ പ്രതിരോധ ശേഷിയുള്ള ഇനങ്ങള്‍ ഉപയോഗിക്കുക.
  • സിലിക്കന്‍ കുറവുള്ള മണ്ണില്‍ കാത്സ്യം സിലിക്കേറ്റ് സ്ലാഗ് നടീലിനു മുന്നോടിയായി പ്രയോഗിക്കണം.
  • സാദ്ധ്യമെങ്കില്‍ അംഗീകൃത സ്രോതസുകളില്‍ നിന്നുള്ള വിത്തുകള്‍ സംഘടിപ്പിക്കുക.
  • താങ്കളുടെ പ്രദേശത്ത് ലഭ്യമെങ്കില്‍ പ്രതിരോധ ശേഷിയുള്ള ഇനങ്ങള്‍ നടുക.
  • സന്തുലിതമായ പോഷക വിതരണം ഉറപ്പു വരുത്തുകയും മണ്ണിലെ പോഷകങ്ങള്‍ പതിവായി നിരീക്ഷിക്കുകയും ചെയ്യണം.
  • രോഗലക്ഷണം കാണുന്നുണ്ടോ എന്ന് മുളപൊട്ടുന്ന ഘട്ടം മുതല്‍ കൃഷിയിടങ്ങളില്‍ നിരീക്ഷിക്കുക.
  • കൃഷിയിടത്തിലും സമീപത്തുമുള്ള കളകള്‍ നിയന്ത്രിക്കുകയും നീക്കം ചെയ്യുകയും ചെയ്യണം.
  • രോഗം ബാധിച്ച ചെടികള്‍ വിളവെടുപ്പിനു ശേഷം നീക്കം ചെയ്തു കത്തിച്ചു നശിപ്പിക്കണം.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക