പാരിസ്ഥിതികമായും സാമ്പത്തികമായും സുസ്ഥിരമായ കൃഷിക്ക് കാർഷിക മേഖലയിലെ ഡിജിറ്റൽ പരിവർത്തനത്തിന് നേതൃത്വം നൽകുക.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി, പ്ലാൻ്റ്ക്സ് ഡിജിറ്റൽ സസ്യ രോഗനിർണയ ആപ്പ് എന്ന രീതിയിലും കൃഷി വിദഗ്ധനായും അംഗീകരിക്കപ്പെട്ടു. ഇന്ന്, ഞങ്ങൾ ചെറുകിട കർഷകരെയും വിതരണക്കാരെയും ഒരു ഡിജിറ്റൽ ഇക്കോസിസ്റ്റത്തിൽ ഞങ്ങളുടെ രണ്ട് ആപ്പുകളായ പ്ലാന്റിക്സ്, പ്ലാന്റിക്സ് പാർട്ണർ എന്നിവയുമായി ബന്ധിപ്പിക്കുന്നു. കർഷകരുടെ പ്രശ്നങ്ങൾക്ക് അനുസൃതമായി ഭേദഗതികൾ വരുത്തിയ പരിഹാരങ്ങൾ, വിശ്വസനീയമായ ഉൽപ്പന്നങ്ങൾ, വിശ്വസനീയമായ സേവനങ്ങൾ എന്നിവ നൽകുന്നത് ഞങ്ങളുടെ പ്രാഥമിക ലക്ഷ്യങ്ങളിൽ ഉൾപ്പെടുന്നു. കർഷകരിൽ നിന്നുള്ള കൃഷിയുമായും വിളയുമായും ബന്ധപ്പെട്ട ദശലക്ഷക്കണക്കിന് ചോദ്യങ്ങൾക്ക് ഞങ്ങൾ ഇതിനകം ഉത്തരം നൽകി, മാത്രമല്ല ഞങ്ങൾ ലക്ഷക്കണക്കിന് റീട്ടെയിലർമാരുമായും ഡിജിറ്റലായി ബന്ധപ്പെട്ടിരിക്കുന്നു.
നിർദ്ദേശാനുസൃത പരിഹാരങ്ങൾ, വിശ്വാസയോഗ്യമായ ഉൽപ്പന്നങ്ങൾ, വിശ്വസനീയമായ സേവനങ്ങൾ എന്നിവയാണ് ഞങ്ങളുടെ പ്രാഥമിക ലക്ഷ്യങ്ങൾ. 2022 -ൽ, കർഷകരിൽ നിന്നുള്ള കൃഷിയും വിളയുമായി ബന്ധപ്പെട്ട 50 ദശലക്ഷത്തിലധികം ചോദ്യങ്ങൾക്ക് ഞങ്ങൾ ഉത്തരം നൽകി, മാത്രമല്ല ഞങ്ങൾ 100,000 ത്തിലധികം ചില്ലറ വ്യാപാരികളെ ഡിജിറ്റലായി ബന്ധിപ്പിച്ചു.
134,000 പ്രതിദിന സജീവ ആപ്പ് ഉപയോക്താക്കൾ
ഓരോ 1,5 സെക്കന്റിലും 1 രോഗനിർണ്ണയങ്ങൾ
177 രാജ്യങ്ങളിലും 18 ഭാഷകളിലും ലഭ്യമാണ്
40+ ബ്രാൻഡുകളും 1000+ ഉൽപ്പന്നങ്ങളും വിതരണം ചെയ്യുന്നു
10 ഇന്ത്യൻ സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്നു
100,000+ റീട്ടെയിലർമാർ വിശ്വസിക്കുന്നു
250+ പ്ലാൻ്റിക്സ് ജീവനക്കാർ
ഓഫീസുകൾ:
ബെർലിൻ · ഇൻഡോർ
പാരിസ്ഥിതികമായും സാമ്പത്തികമായും സുസ്ഥിരമായ കൃഷിക്ക് കാർഷിക മേഖലയിലെ ഡിജിറ്റൽ പരിവർത്തനത്തിന് നേതൃത്വം നൽകുക എന്ന കമ്പനിയുടെ ലക്ഷ്യം നിറവേറ്റുന്നതിനായി, ഒരു ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും (സിഇഒ) സഹസ്ഥാപകയും എന്ന നിലയിൽ സിമോൺ സ്ട്രേ പ്ലാൻ്റിക്സിനെ നയിക്കുന്നു.
സിമോണിന് ലൈബ്നിസ് യൂണിവേഴ്സിറ്റി ഹന്നോവറിൽ നിന്ന് ഭൂമിശാസ്ത്രത്തിൽ എംഎസ് ബിരുദം ഉണ്ട്. സിമോണിൻ്റെ തൊഴിൽ സാഹചര്യങ്ങൾ അവരെ ബെർലിൻ, ആമസോൺ മഴക്കാടുകൾ, പടിഞ്ഞാറൻ ആഫ്രിക്ക, ഗാംബിയ, ഇന്ത്യ എന്നിവിടങ്ങളിൽ എത്തിച്ചു, അവിടെ അവർക്ക് ചെറുകിട കർഷകരുടെ ആവശ്യങ്ങളെക്കുറിച്ചുള്ള നേരിട്ടുള്ള അനുഭവവും ധാരണയും ലഭിച്ചു.
ജലം, കാർഷിക, ഊർജ്ജ അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിൽ സ്വയം പര്യാപ്തമായ സാങ്കേതിക പരിഹാരങ്ങൾ സൃഷ്ടിക്കുന്നതിന് ഗ്രീൻ ഡെസേർട്ട് ഇ.വി എന്ന എൻജിഒ- യും സിമോൺ വിജയകരമായി സ്ഥാപിച്ചിരുന്നു.
പ്ലാൻ്റിക്സിൻ്റെ ചീഫ് ടെക്നോളജി ഓഫീസറും (CTO) സഹസ്ഥാപകനുമായ റോബർട്ട് സ്ട്രേ, പ്ലാൻ്റിക്സിൻ്റെ നവ സാങ്കേതികവിദ്യയുടെയും അഗ്രിക്കൾച്ചറൽ ഡാറ്റാബേസിൻ്റെയും ശില്പിയാണ്. റോബർട്ട് ലൈബ്നിസ് യൂണിവേഴ്സിറ്റി ഹന്നോവറിൽ നിന്ന് ഭൂമിശാസ്ത്രത്തിൽ എംഎസ് ബിരുദം നേടിയിട്ടുണ്ട്.
കാര്യക്ഷമവും ലാഭകരവും സുരക്ഷിതവുമായ സാങ്കേതിക വിഭവങ്ങൾ ഉപയോഗിക്കുന്നതിനും, പുതിയ അടിസ്ഥാന സൗകര്യങ്ങളും സംവിധാനങ്ങളും നടപ്പിലാക്കുന്നതിനും കമ്പനിയുടെ തന്ത്രങ്ങൾ നടപ്പിലാക്കുക എന്നതാണ് പ്ലാൻ്റിക്സിൽ അദ്ദേഹത്തിൻ്റെ പ്രഥമ ശ്രദ്ധ.
എല്ലാ വാർത്ത അന്വേഷണങ്ങൾക്കും, ദയവായി ഞങ്ങൾക്ക് ഇമെയിൽ ചെയ്യുക:
press@plantix.net