നെല്ല്

താപ സമ്മർദ്ദം

Thermal stress

മറ്റുള്ളവ

ചുരുക്കത്തിൽ

  • വെളുത്ത, വാടിയ പൂക്കളുടെ കൂട്ടങ്ങൾ.
  • നെല്ലിൻ്റെ ഇലകൾ ചുരുണ്ട് കരിഞ്ഞതായി കാണപ്പെടുന്നു.
  • ചെറുതും എണ്ണത്തിൽ കുറഞ്ഞതുമായ ടില്ലറുകൾ (തണ്ടുകൾ).
  • ധാന്യം നിറയാത്ത ശൂന്യമായ പൂങ്കുലകൾ.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

1 വിളകൾ

നെല്ല്

ലക്ഷണങ്ങൾ

നെല്ലിലെ താപ സമ്മർദ്ദത്തിൻ്റെ ലക്ഷണങ്ങൾ നെല്ലിൻ്റെ ഘട്ടം അനുസരിച്ച് വ്യത്യാസപ്പെടാം. ആദ്യകാലങ്ങളിൽ ഇത് തൈച്ചെടികൾ നശിക്കുന്നതിനും ടില്ലറുകളുടെ കുറവിലേക്കും (നെല്ലിൻ്റെ തണ്ടുകൾ) നയിച്ചേക്കാം. ഇലകൾ ചുരുളാൻ തുടങ്ങുകയും കരിഞ്ഞതായി കാണപ്പെടുകയും ചെയ്യും. പൂവിടുന്ന ഘട്ടത്തിൽ, പൂങ്കുലകൾ വെളുത്തതായി മാറിയേക്കാം, ഇത് ദുർബലമായ പരാഗരേണുക്കളെ സൂചിപ്പിക്കുന്നു. നെല്ല് രൂപപ്പെടുമ്പോൾ, ചൂട് അപൂർണ്ണമായ വികസനത്തിന് കാരണമാകും. താപ സമ്മർദ്ദം വിളവെടുക്കുന്ന നെല്ലിൻ്റെ അളവും ഗുണനിലവാരവും കുറയ്ക്കുന്നു എന്നതാണ് പ്രധാന ഫലം.

ശുപാർശകൾ

ജൈവ നിയന്ത്രണം

ഈ പ്രശ്നം ഒരു കീടമോ രോഗമോ അല്ല; അതിനാൽ, ജൈവ നിയന്ത്രണം ആവശ്യമില്ല അല്ലെങ്കിൽ പ്രസക്തമല്ല.

രാസ നിയന്ത്രണം

ഈ പ്രശ്നം ഒരു കീടമോ രോഗമോ അല്ല; അതിനാൽ, രാസ നിയന്ത്രണം ആവശ്യമില്ല അല്ലെങ്കിൽ പ്രസക്തമല്ല.

അതിന് എന്താണ് കാരണം

വിള വളരുന്നതിനും വികസിക്കുന്നതിനും ശരിയായി പുനരുൽപ്പാദിപ്പിക്കുന്നതിനും ആവശ്യമായതിനേക്കാൾ കൂടുതൽ താപനില ഉയരുമ്പോൾ ഇത്തരത്തിലുള്ള സമ്മർദ്ദം സംഭവിക്കുന്നു. പകലും രാത്രിയും താപനില താപ സമ്മർദ്ദത്തിന് കാരണമാകുമെങ്കിലും, പകൽ സമയത്തേക്കാൾ രാത്രിയിൽ ഫലങ്ങൾ മോശമാണ്. കാലാവസ്ഥാ വ്യതിയാനമാണ് ഈ പ്രശ്‌നത്തിൻ്റെ പ്രധാന കാരണമായി ഇപ്പോൾ കാണുന്നത്. അമിതമായ ചൂടും, ആവശ്യമായ വെള്ളത്തിന്റെ അഭാവവും ഈ പ്രശ്നത്തിന് കാരണമാകുമെന്ന് ഓർമ്മിക്കേണ്ടത് പ്രധാനമാണ്.


പ്രതിരോധ നടപടികൾ

  • നിർണായക പ്രത്യുൽപാദന ഘട്ടത്തിൽ ഉഷ്ണതരംഗങ്ങൾ ഒഴിവാക്കാൻ വേഗത്തിൽ പാകമാകുന്ന നെല്ല് ഇനങ്ങൾ തിരഞ്ഞെടുക്കുക അല്ലെങ്കിൽ സീസണിൽ വൈകി കൃഷി ചെയ്യുക.
  • വേഗത്തിൽ പാകമാകുന്ന നെല്ല് ഏറ്റവും ചൂടേറിയ വേനൽക്കാല മാസങ്ങൾക്ക് മുമ്പ് അതിൻ്റെ സെൻസിറ്റീവ് ഘട്ടത്തിലൂടെ കടന്നുപോകുന്നു, അതേസമയം വൈകി നടീല്‍ എന്നു അർത്ഥമാക്കുന്നത് കൊടും ചൂടിന് ശേഷം പ്രത്യുൽപാദന ഘട്ടം സംഭവിക്കുന്നു എന്നാണ്, ഇത് വിളയെ കടുത്ത താപനിലയിൽ നിന്ന് സംരക്ഷിക്കുന്നു.
  • മണ്ണിൻ്റെ ഘടന മെച്ചപ്പെടുത്തുന്നതിന് അനുയോജ്യമായ കൃഷിരീതികൾ നിലനിർത്തുക, ഇത് വേരുകൾക്ക് വെള്ളവും പോഷകങ്ങളും കൂടുതൽ ഫലപ്രദമായി ലഭ്യമാക്കാൻ സഹായിക്കും.
  • പ്രത്യേകിച്ച് ചൂടുകാലത്ത് ചെടി നനയ്ക്കുക.
  • നിങ്ങൾ ഉപയോഗിക്കുന്ന നൈട്രജൻ്റെ ആകെ അളവ് ചെറിയ ഡോസുകളായി വിഭജിക്കുക.
  • നിങ്ങളുടെ നൈട്രജൻ പ്രയോഗം വിഭജിക്കുമ്പോൾ മണ്ണിലേക്ക് ക്രമേണ വിടുതൽ ഉറപ്പാക്കാൻ, സാവധാനത്തിൽ നൈട്രജൻ പുറത്തുവിടുന്ന ടോപ്പ് ഡ്രസ്സിംഗായി കുറച്ച് വളം പ്രയോഗിക്കുക.
  • മണ്ണിൻ്റെ പാളികൾ കലർത്താനും അതിൻ്റെ ഘടന മെച്ചപ്പെടുത്താനും സഹായിക്കുന്നതിന് നിങ്ങളുടെ മണ്ണ് ആഴത്തിൽ ഉഴവുപണികൾ നടത്തുക.
  • മണ്ണിൻ്റെ ഗുണമേന്മ വർധിപ്പിക്കാൻ ജൈവ വസ്തുക്കൾ നിങ്ങളുടെ മണ്ണിൽ ചേര്‍ക്കുക.
  • ഇതെല്ലം നിങ്ങളുടെ സസ്യങ്ങള്‍ക്ക് താപ സമ്മർദ്ദത്തെ ചെറുക്കാൻ സഹായിക്കുന്ന മെച്ചപ്പെട്ട വളർച്ചാ സാഹചര്യങ്ങൾ സൃഷ്ടിക്കുന്നു.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക